ട്രാഫിക് ബ്ലോക്കും 2 ലക്ഷം കൊതുകും; ബംഗ്ലാദേശില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പെടാപ്പാട് പെടുന്നു!
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റ് കളിക്കാനായി ബാംഗ്ലാദേശിലെത്തിയ ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ ഓള്‍ ഈസ് വെല്‍ അല്ല. പേടിക്കേട്ട, ക്യാപ്റ്റന്‍ ധോണിയുടെ പരിക്ക് ഗുരുതരമായതോ കളിക്കളത്തിലെ പ്രശ്‌നങ്ങളോ അല്ല കാരണം. ബംഗ്ലാദേശ് നഗരത്തിലെ കടുത്ത ട്രാഫിക് ബ്ലോക്കുകളും കൊതുകുകടിയുമാണ് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പണി കൊടുത്തിരിക്കുന്നത്.
കുറഞ്ഞത് 2 ലക്ഷം കൊതുകുകളെങ്കിലും ഇവിടെയുണ്ട് എന്നാണ് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ഒരു വീഡിയോ ചാറ്റില്‍ പറഞ്ഞത്. ബാറ്റ് ചെയ്യുമ്പോള്‍ പോലും കൊതുകു കടിക്കുന്നു എന്നാണ് ഓപ്പണര്‍ ശിഖര്‍ ധവാന് പരാതി. ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ ആവലാതികള്‍ കേള്‍ക്കൂ...

ട്രാഫിക് ബ്ലോക്കില്‍ ഉറങ്ങി കോലി
ബംഗ്ലാദേശിലെ കടുത്ത ട്രാഫിക്ക് ബ്ലോക്കിനെ തോല്‍പിക്കാന്‍ വേണ്ടി ടീം ബസില്‍ കിടന്നുറങ്ങുന്ന കോലിയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതല്ലാതെ വേറെ നിവൃത്തിയില്ല എന്നാണ് കോലി ചിരിച്ചുകൊണ്ട് ഇതേക്കുറിച്ച് പറഞ്ഞത്.

നാട്ടിലും സ്ഥിതി കണക്കാണല്ലോ
ദില്ലി, മുംബൈ, ബെംഗളൂരു.. നമ്മുടെ നാട്ടിലും ഏതാണ്ട് ഇത് തന്നെയാണല്ലോ അവസ്ഥ. അതുകൊണ്ട് എനിക്കിത് പുതിയ കാര്യമൊന്നുമല്ല. ഒരുമണിക്കൂറൊക്കെ കാറില്‍ ഇരിക്കേണ്ടി വരുന്നത് സാധാരണയാണ് - കോലി പറഞ്ഞു. ധാക്കയിലെ ട്രാഫിക്കിനെക്കുറിച്ച് അശ്വിനും ട്വീറ്റ് ചെയ്തിരുന്നു.

റെയ്‌ന കൊതുകിനെ എണ്ണുന്നു
രണ്ട് ലക്ഷം കൊതുകെങ്കിലും ഇവിടെയുണ്ട് എന്നാണ് സുരേഷ് റെയ്‌ന പറയുന്നത്. റെയ്‌ന അവിടെ ക്രിക്കറ്റ് കളിക്കാന്‍ പോയതാണോ അതോ കൊതുകിനെ എണ്ണാന്‍ പോയതാണോ. സംശയം ന്യായം

ധവാന് ബാറ്റ് ചെയ്യാന്‍ പറ്റുന്നില്ല
കൊതുക് കാരണം നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ പോലും പറ്റുന്നില്ല എന്നാണ് ശിഖര്‍ ധവാന് പരാതി.

മുഖവും തലയും മൂടി കോലിയും യുവിയും
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ യുവരാജ് സിംഗും വിരാട് കോലിയും ടവ്വല്‍ കൊണ്ട് തലയും മുഖവും മൂടിയാണ് പരിശീലിനത്തിന് എത്തിയത്.

ഉദ്ഘാടന മത്സരം ഇന്ന്
ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരം ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് തുടങ്ങും. ആതിഥേയരായ ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ ആദ്യ കളി.

ടീം സുസജ്ജം
മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിന് തയ്യാറായിക്കഴിഞ്ഞു. ഏഷ്യാകപ്പിന് പിന്നാലെ ലോകകപ്പും വരുന്നുണ്ട്. പിന്നാലെ ഐ പി എല്ലും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications