വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്ലാതെ എന്ത് ഏഷ്യാ കപ്പ്? കളിക്കും, പാകിസ്താനൊപ്പം തന്നെ... ദുബായ് വേദിയാവും

ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

gangu

ദുബായ്: ആശങ്കകള്‍ക്കു വിരാമം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും കളിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് ആയിരിക്കും ഏഷ്യാ കപ്പിന്റെ പുതിയ വേദിയെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പാകിസ്താനെയായിരുന്നു ടൂര്‍ണമെന്റിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്.

Both India and Pakistan will take part In The Asia Cup 2020 | Oneindia Malayalam

കോലി സ്വാര്‍ഥന്‍!! ഡിആര്‍എസിലെ എക്കാലത്തെയും വലിയ അബദ്ധം... രൂക്ഷ വിമര്‍ശനംകോലി സ്വാര്‍ഥന്‍!! ഡിആര്‍എസിലെ എക്കാലത്തെയും വലിയ അബദ്ധം... രൂക്ഷ വിമര്‍ശനം

മാര്‍ച്ച് മൂന്നു മുതല്‍ ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനു മുമ്പായാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ടീമിന് അഭിനന്ദനം

വനിതാ ടീമിന് അഭിനന്ദനം

ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതകളുടെ ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു. ടൂര്‍ണമെന്റിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയിരുന്നു. ഇത്തവണ സെമിയിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീം കൂടിയായിരുന്നു ഇന്ത്യ.
ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്, അതു കൊണ്ടു തന്നെയാണ് അവര്‍ സെമിയിലുമെത്തിയത്. ഇന്ത്യ കരുത്തരായ ടീമാണ്, അവര്‍ എവിടെയാണ് ഫിനിഷ് ചെയ്യുകയെന്നു നമുക്ക് നോക്കാമെന്നും ഗാംഗുലി പറഞ്ഞു.

നിരവധി ആശങ്കകള്‍

നിരവധി ആശങ്കകള്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയുണ്ടാവുമോയെന്ന കാര്യത്തില്‍ നേരത്തേ പല ആശങ്കളുമുണ്ടായിരുന്നു. പാകിസ്താനിലാണ് ടൂര്‍ണമെന്റില്‍ തങ്ങള്‍ പിന്മാറുമെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുകായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം അവിടെ നടക്കുന്ന ലോകകപ്പില്‍ നിന്നു തങ്ങളും വിട്ടുനില്‍ക്കുമെന്ന് പാകിസ്താന്‍ തുറന്നടിച്ചിരുന്നു. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തില്‍ ആവുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

ഒടുവില്‍ ഏഷ്യാ കപ്പ് ദുബായിലേക്കു മാറ്റിയതോടെ യഥാര്‍ഥ വിജയം ഇന്ത്യക്കു തന്നെയാണ്. ശ്രീലങ്കന്‍ ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഒരു ടീമും പാകിസ്താനില്‍ പര്യടനം നടത്താന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ 2019ന്റെ അവസാനത്തെയോടെയാണ് പാകിസ്താനില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളാണ് പിന്നീട് ഇവിടെ പര്യടനത്തിനായി എത്തിയത്.

Story first published: Saturday, February 29, 2020, 15:45 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X