Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചതായി സൗരവ് ഗാംഗുലി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. സെപ്തംബറില്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് അറിയിച്ചത്. വിക്രാന്ത് ഗുപ്തയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. ജൂലായ് ഒന്‍പതിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ചേരാനിരിക്കുകയാണ്. എന്നാല്‍ എസിസിയുടെ ഔദ്യോഗിക തീരുമാനമാണോ ഗാംഗുലി അറിയിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Asia Cup Cricket Tournament Is Cancelled, Says Sourav Ganguly

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതായിരിക്കും ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര പരമ്പരയെന്ന് പറയാനാവില്ല. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ബിസിസിഐ എടുത്തുകഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ അറിയിപ്പ് വരുംവരെ ബോര്‍ഡിന് ഒന്നും ചെയ്യാന്‍ കഴിയില്ല. താരങ്ങളുടെ ആരോഗ്യമാണ് മുഖ്യം. അതുകൊണ്ട് തിടുക്കപ്പെട്ട്് പരമ്പരകള്‍ കളിക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നില്ല, സൗരവ് ഗാംഗുലി പറഞ്ഞു. ഇക്കുറി യുഎഇയില്‍ ഏഷ്യാ കപ്പ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. നേരത്തെ, പാകിസ്താനായിരുന്നു ഏഷ്യാ കപ്പിന് വേദിയാവേണ്ടിയിരുന്നതും. എന്നാല്‍ ടൂര്‍ണമെന്റിനായി പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതം അറിയിച്ചു. ഇതോടെ വേദി യുഎഇയിലേക്ക് മാറി.

ഐപിഎല്ലിന്റെ കാര്യത്തിലും ഗാംഗുലി പ്രതികരിച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പിന്റെ കാര്യത്തില്‍ ഐസിസി എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ഇത്തവണ ഐപിഎല്ലിന്റെ ഭാവി. ലോകകപ്പ് മുടങ്ങിയാല്‍ ഐപിഎല്‍ നടക്കും. ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ തന്നെയാണ് ബിസിസിഐയുടെ ശ്രമം, ഗാംഗുലി അറിയിച്ചു. ഈ വര്‍ഷം നിശ്ചയിച്ച ട്വന്റി-20 ലോകകപ്പിന്റെ കാര്യത്തില്‍ ജൂലായ് 17 -നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം പ്രഖ്യാപിക്കുക. എന്തായാലും ലോകകപ്പ് സംഘടിപ്പിക്കാനായി ക്രിക്കറ്റ് ബോര്‍ഡ് പരമാവധി സാധ്യതകള്‍ തേടും. ഉയര്‍ന്ന വരുമാനംതന്നെ കാരണം.

Story first published: Wednesday, July 8, 2020, 20:04 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+