Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ഉടന്‍ വരുന്നു, അടുത്ത ഇന്ത്യ- പാക് ത്രില്ലര്‍... സൂപ്പര്‍ 4 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

സൂപ്പര്‍ 4 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലര്‍ വീണ്ടും വരുന്നു. ഗ്രൂപ്പുഘട്ടത്തിനു പിന്നാലെ ഇനി സൂപ്പര്‍ ഫോറിലാണ് ചിരവൈരികളുടെ പോരാട്ടം. സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഇന്ത്യയെയും പാകിസ്താനെയും കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് സൂപ്പര്‍ ഫോറിലെത്തിയ മറ്റു ടീമുകള്‍. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും ഒരു തവണ വീതം കൊമ്പുകോര്‍ക്കും. പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക.

1

ഗ്രൂപ്പുഘട്ടത്തില്‍ ഇനി ബംഗ്ലാദേശും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരം വ്യാഴാഴ്ച നടക്കുന്നതിനു മുമ്പാണ് സൂപ്പര്‍ ഫോറിന്റെ ഫിക്‌സ്ചര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ കപ്പിലെ മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്കാണ് ആരംഭിക്കുന്നത്. ചില ദിവസങ്ങളില്‍ രണ്ടു മല്‍സരങ്ങള്‍ വീതമുണ്ടാവും. ഗ്രൂപ്പുഘട്ടത്തിലേതു പോലെ സൂപ്പര്‍ ഫോറിലും ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും വേദിയാവുന്നത് ദുബായ് ആണ്. ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ഫൈനലും ഇന്ത്യക്കു അവിടെ കളിക്കാം. കാരണം ഫൈനലിന്റെ വേദിയായി നേരത്തേ തന്നെ ദുബായിയെ തിരഞ്ഞെടുത്തിരുന്നു.

സൂപ്പര്‍ ഫോര്‍ മല്‍സരക്രമം
സപ്തംബര്‍ 21 ഇന്ത്യ- ബംഗ്ലാദേശ് (ദുബായ്)
സപ്തംബര്‍ 21- പാകിസ്താന്‍- അഫ്ഗാനിസ്താന്‍ (അബുദാബി))
സപ്തംബര്‍ 23- ഇന്ത്യ- പാകിസ്താന്‍ (ദുബായ്)
സപ്തംബര്‍ 23 അഫ്ഗാനിസ്താന്‍- ബംഗ്ലാദേശ് (അബുദാബി)
സപ്തംബര്‍ 25 ഇന്ത്യ- അഫ്ഗാനിസ്താന്‍ (ദുബായ്)
സപ്തംബര്‍ 26 പാകിസ്താന്‍- ബംഗ്ലാദേശ് (അബുദാബി)
സപ്തംബര്‍ 28 ഫൈനല്‍ (ദുബായ്)

Story first published: Wednesday, September 19, 2018, 22:32 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+