Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022 ഏഷ്യാകപ്പിന് പാകിസ്താന്‍ വേദിയായേക്കും, 2023ല്‍ വേദി ശ്രീലങ്ക

കറാച്ചി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങിയപ്പോയ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് 2022ല്‍ പാകിസ്താന്‍ വേദിയായേക്കും. 2020ല്‍ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെത്തുടര്‍ന്ന് 2021 ജൂണില്‍ ശ്രീലങ്കയില്‍ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏഷ്യാ കപ്പ് നടത്താന്‍ സാധിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഏഷ്യാ കപ്പിന്റെ സമയത്തോട് ചേര്‍ന്നാണ് വരുന്നത്. ഇതും ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള കാരണമായതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സന്‍ മാനി അഭിപ്രായപ്പെട്ടു. നിലവില്‍ മാറ്റിവെക്കപ്പെട്ട ഏഷ്യാകപ്പിന് പകരമെന്നോളം 2023ല്‍ ടൂര്‍ണമെന്റിന് ശ്രീലങ്ക വേദിയാവും. 2018ല്‍ യുഎഇയിലാണ് അവസാനമായി ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യയായിരുന്നു ജേതാക്കളായത്.

pakcricket

2022ല്‍ പാകിസ്താന്‍ വേദിയായാല്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്നേക്കും. നിലവില്‍ പാകിസ്താനുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടക്കുന്നില്ല. അതിനാല്‍ത്തന്നെ പാകിസ്താനില്‍ ടൂര്‍ണമെന്റ് നടന്നാല്‍ ഇന്ത്യ വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുത്തേക്കും.

ഇന്ത്യ വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്നതാണ്. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ക്ക് ചാനലിലെ കാഴ്ചക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ വിട്ട് നില്‍ക്കുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കും. ടൂര്‍ണമെന്റിന് ലഭിക്കുന്ന പിന്തുണയിലും കുറവ് ഉണ്ടായേക്കും. ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് പാകിസ്താന്‍ ടീമുകളാണ് ഏഷ്യാ കപ്പിലെ പ്രധാന ടീമുകള്‍.

ഇന്ത്യയാണ് ഏഷ്യാകപ്പിലെ ഏറ്റവും ശക്തരായ നിര. ഏഴ് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. അവസാന രണ്ട് സീസണിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. എംസ് ധോണിയും രോഹിത് ശര്‍മയും ക്യാപ്റ്റന്മാരായിരിക്കെയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ജൂനിയര്‍ ടീമാവും ശ്രീലങ്കയിലേക്ക് പോവുക.

നിലവില്‍ ഇന്ത്യയിലടക്കം പല രാജ്യത്തും കോവിഡ് വ്യാപനം ശക്തമായി തുടരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളിലേക്കും യാത്രാ വിലക്കുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പിന്റെ വേദി മാറ്റാനാണ് സാധ്യത.

Story first published: Thursday, May 20, 2021, 16:07 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+