For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഇന്ത്യയുടേത് ഗംഭീര തിരിച്ചുവരവ്... പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

ഇന്ത്യയോട് കളിക്കാൻ ആയിട്ടില്ല മക്കളേ | Oneindia Malayalam

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോരില്‍ മുന്‍ ജേതാക്കളായ പാകിസ്താനെതിരേ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് ക്രിക്കറ്റ് ആരാധകര്‍ക്ക് എപ്പോഴും ചുടേറിയ വിഷയമാണ്.

ഗ്രൂപ്പ് എയിലെ മൂന്നാം പോരിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ഹോങ്കോങിനെതിരായ വിജയത്തിനു ശേഷമായിരുന്നു ഇരു ടീമും മുഖാമുഖം കൊമ്പുകോര്‍ത്തത്. എന്നാല്‍, മല്‍സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യ പാകിസ്താനെ എട്ട് വിക്കറ്റിന് തരിപ്പണമാക്കുകയായിരുന്നു.

ഇതാണ് തിരിച്ചുവരവ്... ഗംഭീരം ഇന്ത്യ

ഇതാണ് തിരിച്ചുവരവ്... ഗംഭീരം ഇന്ത്യ

ലോക ക്രിക്കറ്റില്‍ താരതമ്യേന ദുര്‍ബലരാണ് ഹോങ്കോങ്. അതുകൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ഹോങ്കോങ് തരിപ്പണമാവുമെന്നായിരുന്നു വിലയിരുത്തല്‍.

പാകിസ്താനെതിരായ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ഹോങ്കോങ് ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഹോങ്കോങിനെതിരേ അട്ടിമറി തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ശര്‍മയ്ക്കും സംഘത്തിനും വന്‍ വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്.

എന്നാല്‍, ക്ലാസിക്ക് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഉജ്ജ്വല വിജയവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കുതിച്ചത്. കളിയുടെ എല്ലാ മേഖലയിലും പാകിസ്താനെ നിലംതൊടിക്കാതെയാണ് ഇന്ത്യയുടെ ആധികാരിക വിജയം.

വിജയത്തിന് ചുക്കാന്‍ പിടിച്ച് ബൗളിങ് നിര

വിജയത്തിന് ചുക്കാന്‍ പിടിച്ച് ബൗളിങ് നിര

ഹോങ്കോങിനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ മുര്‍ച്ചയില്ലായ്മ്മ ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഹോങ്കോങിന്റെ ഓപ്പണിങ് വിക്കറ്റ് പൊളിക്കാന്‍ 35 ഓവര്‍ വരെയാണ് ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നത്.

എന്നാല്‍, ഈ പോരായ്മ പാകിസ്താനെതിരായ മല്‍സരത്തിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരുത്തി. പാകിസ്താനെതിരേ തകര്‍പ്പന്‍ വിജയം സമ്മാനിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഇന്ത്യയുടെ ബൗളിങ് നിരയായിരുന്നു.

ഹോങ്കോങിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ തിളങ്ങിയ ഖലീല്‍ അഹ്മദിനെയും മീഡിയം പേസല്‍ ഷാര്‍ദുല്‍ താക്കൂറിനെയും പുറത്തിരുത്തിയാണ് ഇന്ത്യ പാകിസ്താനെതിരേ കളത്തിലിറങ്ങിയത്. പേസര്‍ ജസ്പ്രിത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇരുവര്‍ക്കും പകരം ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ബുംറയെ ടീമിലുള്‍പ്പെടുത്തിയത് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് വീര്യം കൂട്ടി. മല്‍സരത്തിര്‍ രണ്ട് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം സ്പിന്നര്‍ കേദര്‍ യാദവും മൂന്ന് വിക്കറ്റ് വീതവുമായി ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ പാകിസ്താന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയ്ക്കു പുറമേ കുല്‍ദീപ് യാദവും ഒരു വിക്കറ്റുമായി ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് പിന്തുണ നല്‍കി.

വിജയം അനായാസമാക്കി ഇന്ത്യന്‍ ബാറ്റിങ് നിര

വിജയം അനായാസമാക്കി ഇന്ത്യന്‍ ബാറ്റിങ് നിര

ബൗളിങിലും ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യ ബാറ്റിങിലും മികവ് പുറത്തെടുത്തു. ഓപ്പണര്‍മാരായ രോഹിതും ശിഖര്‍ ധവാനും തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ അമ്പാട്ടി റായുഡുവും ദിനേഷ് കാര്‍ത്തികും വിജയത്തിലേക്ക് അനായാസം ബാറ്റ് വീശുകയായിരുന്നു.

ഹോങ്കോങിനെതിരേ സെഞ്ച്വറിയുമായി മിന്നിയ ധവാന്‍ പാകിസ്താനെതിരേ അര്‍ധസെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ അര്‍ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിതും മികവ് പുലര്‍ത്തി.

പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

ടോസിന്റെ ഭാഗ്യത്തില്‍ ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ തീര്‍ത്തും നിറംമങ്ങുകയായിരുന്നു. പാക് തോല്‍വിയുടെ മുഖ്യ കാരണക്കാര്‍ ബാറ്റിങ് നിര തന്നെയായിരുന്നു. മികച്ച ഇന്നിങ്‌സുകള്‍ക്ക് ശ്രമിക്കാതെ ക്ഷമയില്ലാതെ അനാവശ്യമായി പാക് താരങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദുള്‍പ്പെടെയുള്ളവര്‍ ഉത്തരവാദിത്വം മറന്ന് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരുകയായിരുന്നു.

ട്വന്റി-ട്വന്റി ക്രിക്കറ്റെന്ന രീതിയില്‍ കൂറ്റനടിക്കകള്‍ക്കാണ് പാക് താരങ്ങള്‍ ശ്രമിച്ചത്. അനാവശ്യ ഷോട്ടുകളെല്ലാം വിക്കറ്റില്‍ കലാശിച്ചതോടെ ഇന്ത്യ ബൗളര്‍മാര്‍ക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. ബാബര്‍ അസാമും ശുഐബ് മാലിക്കും നടത്തിയ ചെറുത്ത്‌നില്‍പ്പാണ് പാക് ടീം സ്‌കോര്‍ 100 റണ്‍സെങ്കിലും കടത്തിയത്. കൂറ്റനടിക്ക് ശ്രമിച്ച അസാമിനെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മാലിക്കിനെ അമ്പാട്ടി റായുഡു റണ്ണൗട്ടാക്കുകയായിരുന്നു. ചെറിയ ടീം ടോട്ടലായതിനാല്‍ പാക് ബൗളര്‍മാക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

Story first published: Thursday, September 20, 2018, 11:12 [IST]
Other articles published on Sep 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+