
ജഡേജയുടെ ഗംഭീര തിരിച്ചുവരവ്
ഒരു വര്‍ഷത്തിനു ശേഷമാണ് രവീന്ദ്ര ജഡേജ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിനിറങ്ങിയ ജഡേജ മിന്നും പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ചിരുന്നു.
അതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ജഡേജയ്ക്ക് ഏഷ്യാ കപ്പിലേക്ക് വിളിവന്നത്. അക്ഷര്‍ പട്ടേലിനു പകരം കളത്തിലിറങ്ങിയ ജഡേജ സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിന്റെ അന്തകനാവുകയായിരുന്നു.
ജഡേജയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 10 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ബംഗ്ലാ ടീമിന്റെ നെടുംതൂണുകളായ ശാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിഥുന്‍, മൊസദെക് ഹുസെയ്ന്‍ എന്നിവരാണ് ജഡേയുടെ മാസ്മരിക ബൗളിങിനു മുന്നില്‍ ഇരയായത്. കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയാണ് ഒരിടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ജഡേജ ആഘോഷമാക്കിയത്.

ഇന്ത്യക്ക് 100ല്‍ 100 മാര്‍ക്ക്
ബൗളിങിലും ബാറ്റിങിലും ഫീല്‍ഡിങിലും ഉജ്ജ്വല പ്രകടനമാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റുമായി ജഡേജയും മൂന്ന് വിക്കറ്റ് വീതവുമായ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും കളംനിറഞ്ഞാടിയപ്പോള്‍ ബംഗ്ലാദേശിന് 200 റണ്‍സ് പോലും നേടാനായില്ല.
ഹോങ്കോങിനെതിരായ മല്‍സരത്തില്‍ പഴിക്കേട്ട ഇന്ത്യന്‍ ബൗളിങ് നിര തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് എതിരാളികളെ നിഷ്പ്രഭമാക്കുന്നത്. നേരത്തെ, മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും ഇന്ത്യന്‍ ബൗൡങ് നിരയ്ക്കു മുന്നില്‍ 200 റണ്‍സ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
വെല്ലുവിളിയില്ലാത്ത വിജയലക്ഷ്യം 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടക്കുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയും ശിഖര്‍ ധവാന്റെ മികച്ച ഫോമും ബംഗ്ലാദേശ് ബൗളര്‍മാരെ നിഷ്പ്രഭമാക്കി. ഭേദപ്പെട്ട പ്രകടനവുമായി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു.

ഇന്ത്യയുടേത് ഹാട്രിക്ക് ജയം.... ഫൈനലിനരികെ
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ വിജയിച്ചതോടെ ഇന്ത്യ ഫൈനല്‍ സാധ്യത സജീവമാക്കി. ഞായാറാഴ്ച പാകിസ്താനെതിരേ നടക്കുന്ന മല്‍സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് അനായാസം മുന്നേറാനാവും. നിലവില്‍ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍ വച്ച് നോക്കിയാല്‍ ഇത്തവണയും കിരീടം ഇന്ത്യ സെല്‍ഫിലെത്തും. നാളെ പാകിസ്താനെതിരേയും വിജയകുതതിപ്പ് തുടര്‍ന്നാല്‍ കിരീടം ഇന്ത്യക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പിക്കാനാവും.


Click it and Unblock the Notifications











