വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഉദ്ഘാടന മല്‍സരത്തില്‍ കൈയ്യടി നേടി ബംഗ്ലാ കടുവകള്‍... ശ്രീലങ്കയ്ക്ക് പിഴച്ചതെവിടെ?

തകര്‍പ്പന്‍ വിജയവുമായി കരുത്തുകാണിച്ച് ബംഗ്ലാദേശ് | Oneindia Malayalam

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി കരുത്തുകാണിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. മുന്‍ ചാംപ്യന്‍മാരും ശക്തരുമായ ശ്രീലങ്കയെയാണ് ഉദ്ഘാടന മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പ് കൂടിയായ ബംഗ്ലാദേശ് ഞെട്ടിച്ചത്.

137 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ലങ്കയ്‌ക്കെതിരേ ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ലങ്കയ്‌ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ കടക്കാനുള്ള അവസരമാണ് ബംഗ്ലാദേശിന് ലഭിച്ചിരിക്കുന്നത്. അടുത്ത മല്‍സരത്തില്‍ അഫ്ഗാനിസ്താനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

രക്ഷകനായി മുഷ്ഫിഖുര്‍.... പിന്തുണ നല്‍കി മിഥുന്‍

രക്ഷകനായി മുഷ്ഫിഖുര്‍.... പിന്തുണ നല്‍കി മിഥുന്‍

ടോസ് നേടിയ ബംഗ്ലാദേശിനെ തുടക്കത്തില്‍ വെറ്ററന്‍ പേസര്‍ ലസിത് മലിങ്കയിലൂടെ ശ്രീലങ്ക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനിടെ ഓപ്പണര്‍ തമീം ഇഖ്ബാല്‍ പരിക്ക് മൂലം കളംവിട്ടതും ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. എന്നാല്‍, നാലാം വിക്കറ്റില്‍ വിക്കറ്റ്കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം മുഹമ്മദ് മിഥുനെ കൂട്ടുപിടിച്ച് ബംഗ്ലാദേശിന്റെ രക്ഷാദൗത്വം ഏറ്റെടുക്കുകയായിരുന്നു.

ഇത് മല്‍സരത്തില്‍ ബംഗ്ലാദേശിന് വഴിത്തിരിവായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ബംഗ്ലാദേശ് കരകയറി. മിഥുന്‍ 63 റണ്‍സുമായി പുറത്തായെങ്കിലും അവസാനം വരെ മുഷ്ഫിഖുര്‍ ബംഗ്ലാ ദൗത്വം ഭംഗിയായി നിറവഴിക്കുകയായിരുന്നു. 144 റണ്‍സുമായാണ് മുഷ്ഫിഖുര്‍ കളംവിട്ടത്. അപ്പോഴേക്കും 261 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ ബംഗ്ലാദേശ് അടിച്ചെടുത്തിരുന്നു.

ലങ്കയ്ക്ക് വിനയായത് ക്ഷമയില്ലായ്മ്മ

ലങ്കയ്ക്ക് വിനയായത് ക്ഷമയില്ലായ്മ്മ

തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരേ കത്തിക്കയറി ആധിപത്യം സ്ഥാപിക്കാനാണ് ശ്രീലങ്ക ശ്രമിച്ചത്. ശ്രീലങ്കയുടെ ഈ പ്ലാന്‍ പരാജയപ്പെട്ടു. ബംഗ്ലാദേശ് ബൗളര്‍മാര്‍ ഈ തക്കം നന്നായി മുതലെടുക്കുകയും ചെയ്തു.

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കൂട്ടമായി വിക്കറ്റുകള്‍ നഷ്ടമായതോടെ ലങ്ക ഏഴ് വിക്കറ്റിന് 69 റണ്‍സെന്ന നിലയിലേക്ക് വീണു. പിന്നീട് വാലറ്റനിരയുടെ രക്ഷാപ്രവര്‍ത്തനവും അവസാനിച്ചതോടെ ലങ്കന്‍ പോരാട്ടം 35.2 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദില്‍റുവാന്‍ പെരേര (29), ഉപുല്‍ തരംഗ (27), സുരംഗ ലക്മല്‍ (20) എന്നിവര്‍ക്കു മാത്രമാണ് 20 റണ്‍സോ അതിനു മുകളിലോ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

ലങ്കയുടെ തോല്‍വിക്ക് കാരണം

ലങ്കയുടെ തോല്‍വിക്ക് കാരണം

ലസിത് മലിങ്കയിലൂടെ മികച്ച തുടക്കം ലഭിച്ചിട്ടും അവ മുതലാക്കാന്‍ കഴിയാതെ പോയത് ലങ്കയ്ക്ക് ആദ്യ തിരിച്ചടിയായി. അതും മികച്ച ഫോമിലുള്ള തമീം ഇഖ്ബാല്‍ പരിക്ക് മൂലം ക്രീസ് വിട്ടിട്ടും. നാലാം വിക്കറ്റില്‍ മുഷ്ഫിഖുറിനെയും മിഥുനെയും ക്രീസില്‍ നിലയുറപ്പിച്ചതും ലങ്കയുടെ തോല്‍വിക്ക് മുഖ്യ കാരണമായി മാറി.

ബാറ്റിങില്‍ ആരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ പോയത് ലങ്കയെ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചു. ദിനേഷ് ചാണ്ഡിമലിന്റേയും ധനുഷ്‌ക ഗുണതിലകയും പരിക്ക് മൂലം പുറത്തായപ്പോള്‍ അവര്‍ക്കു പകരക്കാരാവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഉപുല്‍ തരംഗയില്‍ ന്ിന്നും ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസില്‍ നിന്നും മികച്ച പ്രകടനങ്ങല്‍ പ്രതീക്ഷച്ചെങ്കിലും അവര്‍ നിരാശപ്പെടുത്തിയതും ലങ്കയെ തോല്‍വിയിലേക്ക് കൂപ്പുകുത്തിച്ചു.

കൈയ്യടിക്കാം ബംഗ്ലാദേശിന്... ലങ്കയുടെ ആശ്വാസം മലിങ്ക മാത്രം

കൈയ്യടിക്കാം ബംഗ്ലാദേശിന്... ലങ്കയുടെ ആശ്വാസം മലിങ്ക മാത്രം

ബാറ്റിങില്‍ മുഷ്ഫിഖുറും മിഥുനും രക്ഷകനായപ്പോള്‍ ബൗളിങില്‍ ബംഗ്ലാ താരങ്ങളെല്ലാം തങ്ങളുടെ റോള്‍ നന്നായി നിര്‍വ്വഹിച്ചു. ക്യാപ്റ്റന്‍ മഷ്‌റഫെ മോര്‍ത്തസയിലൂടെ ലഭിച്ച മികച്ച തുടക്കം ബംഗ്ലാദേശിന്റെ മറ്റു ബൗളര്‍മാരും നന്നായി നിര്‍വ്വഹിക്കുകയായിരുന്നു.

അതേസമയം, ലസിത് മലിങ്ക ഒഴികെയുള്ളവരെല്ലാം ലങ്കന്‍ നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 10 ഓവറില്‍ രണ്ട് മെയ്ഡനുള്‍പ്പെടെ 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മലിങ്കയുടെ പ്രകടനം മാത്രമാണ് മല്‍സരത്തില്‍ ലങ്കയ്ക്ക് ആശ്വസിക്കാനുള്ള ഏക വക.

Story first published: Sunday, September 16, 2018, 11:13 [IST]
Other articles published on Sep 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X