Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: മൂന്നാമതും ഇറക്കാം ഫിനിഷറുമാക്കാം, ഇവിടെ എല്ലാം പോകും; സഞ്ജുവിനെ പുകഴ്ത്തി ഗവാസ്‌കര്‍

മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍. വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന് മൂന്നാം സ്ഥാനത്തോ ഫിനിഷറായോ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന കോണ്ടിനെന്റല്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 9 മുതല്‍ യുഎഇയില്‍ ആണ് ആരംഭിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി20യില്‍ ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്. 12 മത്സരങ്ങളില്‍ നിന്ന് 183.70 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 37.90 ശരാശരിയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഈ കാലയളവില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടിയിട്ടുള്ള സഞ്ജു മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ ഏഷ്യാ കപ്പിലേക്ക് ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തത് സഞ്ജുവിന്റെ വഴിയില്‍ തടസം സൃഷ്ടിക്കുകയാണ്.

sanjusamson

ഇതിനിടെയാണ് ഗവാസ്‌കറിന്റെ പ്രതികരണം. ഏതൊരു സെലക്ഷന്‍ കമ്മിറ്റിക്കും രണ്ട് കഴിവുള്ള ബാറ്റ്സ്മാന്‍മാരുണ്ടെന്നതും, സഞ്ജു സാംസണെപ്പോലെ മൂന്നാമനായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന, ആവശ്യമെങ്കില്‍ ആറാം സ്ഥാനത്ത് ഫിനിഷര്‍ എന്ന നിലയില്‍ ഇറങ്ങാന്‍ കഴിയുന്ന ഒരാളുണ്ടെന്നതും വളരെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് എന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ ജിതേഷ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും സഞ്ജു സാംസണിന് അംഗീകാരം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനേയും അദ്ദേഹം ശരിവെച്ചു.2025 ലെ ഐപിഎല്‍ സീസണിലും അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഗില്ലിന്റെ അവിശ്വസനീയമായ ഫോം ആണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.

'ഐപിഎല്ലിലെ ടി 20 ഫോര്‍മാറ്റില്‍ അദ്ദേഹം ബാറ്റ് ചെയ്ത രീതി നോക്കുമ്പോള്‍, അത് ഒരു തടസമല്ലായിരുന്നു. ഐപിഎല്ലിനായി ടി 20 ഫോര്‍മാറ്റില്‍ അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അതിനാല്‍ ടി 20 യില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്നതില്‍ സംശയമില്ല. ഇപ്പോള്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ 750 ല്‍ കൂടുതല്‍ റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഫോം ടി 20 ടൂര്‍ണമെന്റിന് പോലും നല്ല സൂചന നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച ഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സ് നേടി. 50 ശരാശരിയിലും 155.87 സ്‌ട്രൈക്ക് റേറ്റിലും ആണ് അദ്ദേഹത്തിന്റെ മിന്നും പ്രകടനം. പിന്നീട് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യമായി നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം തന്റെ മിന്നുന്ന ഫോം തുടര്‍ന്നു. നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 75 ല്‍ കൂടുതല്‍ ശരാശരിയില്‍ 754 റണ്‍സ് ഗില്‍ നേടി.

അതേസമയം ഏഷ്യ കപ്പിനുള്ള ഏറ്റവും വലിയ ഫേവറിറ്റുകളാണ് ടീം ഇന്ത്യ എന്നും ഗവാസ്‌കര്‍ പറഞ്ഞു. 2024 ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടന്ന ടി 20 ലോകകപ്പ് നേടിയതിനുശേഷം ഇന്ത്യ ക്രിക്കറ്റിന്റെ കുഞ്ഞന്‍ ഫോര്‍മാറ്റില്‍ മികച്ച ഫോമിലാണ്. ഇതിന് ശേഷം തുടര്‍ച്ചയായി അഞ്ച് ടി20 പരമ്പരകള്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

'ഇന്ത്യ അവരുടെ മത്സരങ്ങള്‍ സുഖകരമായി ജയിച്ചില്ലെങ്കില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെടും. പാകിസ്ഥാനെതിരെ മാത്രമല്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവയ്ക്കെതിരെ പോലും ജയിക്കാവുന്നതാണ്. കാരണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം മികച്ച പ്രകടനവും മികച്ച ഫോമും ഉള്ള ഒരു മികച്ച ടീമാണ്,' ഗവാസ്‌കര്‍ പറഞ്ഞു.
പാകിസ്ഥാന്‍, ഒമാന്‍, യുഎഇ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയില്‍ ആണ് ഇന്ത്യ. സെപ്റ്റംബര്‍ 10 ന് ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ യുഎഇയുമായാണ് ആദ്യ മത്സരം.

Story first published: Saturday, September 6, 2025, 11:00 [IST]
Other articles published on Sep 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+