വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: സഞ്ജുവിനെ തഴയാന്‍ കാരണമുണ്ട്! പിന്നെ എങ്ങനെ ടീമിലെടുക്കുമെന്ന് കൈഫ്

റിഷഭും കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാര്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. രണ്ടു വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചത്. റിഷഭ് പന്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായപ്പോള്‍ ബാക്കപ്പായി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ടീമില്‍ ഇടം പിടിച്ചു.

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യകോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

1

നേരത്തേ ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു പോലും ഏഷ്യാ കപ്പില്‍ ഇടം പിടിച്ചിട്ടില്ല. മുമ്പ് റിഷഭിന്റെ ബാക്കപ്പായി പ്രഥമ പരിഗണന ഇഷാനായിരുന്നു. കാര്‍ത്തികിന് ഫിനിഷറുടെ റോള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷെ ഏഷ്യാ കപ്പില്‍ ഇഷാനെ ഒഴിവാക്കി ഡിക്കെയ്ക്കു ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നല്‍കിയിരിക്കുകയാണ്.

2

ഇന്ത്യന്‍ ടീമിലേക്കു എത്ര വിക്കറ്റ് കീപ്പര്‍മാരെ എടുക്കാന്‍ സാധിക്കുമെന്നു മുഹമ്മദ് കൈഫ് ചോദിക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുണ്ട്. ഇതു തന്നെയാണ് സെലക്ടര്‍മാരും നേരിടുന്ന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3

നിങ്ങള്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ തുടങ്ങിയവരെക്കുറിച്ചെല്ലാം സംസാരിക്കുന്നു. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലും ഇറങ്ങും. ആറാമനായി ഹാര്‍ദിക് പാണ്ഡ്യയായിരിക്കും എത്തുക. അതിനു ശേഷം ഫിനിഷറായി ദിനേശ് കാര്‍ത്തികുമുണ്ട്. ഡിക്കെയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോ? നമുക്ക് അതേക്കുറിച്ച് ഇനിയും അറിയില്ല. നിലവില്‍ ഇന്ത്യന്‍ ടീമില്‍ വലിയ മല്‍സരമാണ് നടക്കുന്നതെന്നും മുഹമ്മദ് കൈഫ് വിലയിരുത്തി.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

4

ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ വാശിയേറിയ മല്‍സരം കണക്കിലെടുമ്പോള്‍ സഞ്ജു സാംസണിനു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ സാധ്യതയുള്ളൂവെന്നു മുഹമ്മദ് കൈഫ് മുന്നറിയിപ്പ് നല്‍കി.
അവസരം ലഭിക്കുമ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്യാന്‍ മാത്രമാണ് സഞ്ജു സാംസണിനോടു ഞാന്‍ പറയുക. വെസ്റ്റ് ഇന്‍ഡീസില്‍ അവന്‍ നന്നായി കളിച്ചിരുന്നു. അവിടെ സഞ്ജു ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മനടത്തിയിരുന്നു. നിങ്ങള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചാല്‍ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂവെന്നും കൈഫ് അഭിപ്രായപ്പെട്ടു.

5

വിന്‍ഡീസുമായുള്ള മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയുടെ വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു. രണ്ടാം ഏകദിനത്തില്‍ താരം കന്നി ഫിഫ്റ്റി നേടുകയും ചെയ്തു. 54 റണ്‍സായിരുന്നു സഞ്ജു നേടിയത്. കൂടാതെ നാലാം ടി20യില്‍ പുറത്താവാതെ 30 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

6

എന്തുകൊണ്ടാണ് എല്ലാവരും ഇപ്പോഴും ദിനേശ് കാര്‍ത്തികിനെക്കുറിച്ച് സംസാരിക്കുന്നത്? അദ്ദേഹം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയും നിരവധി മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുകയും ചെയ്തു. അവസാന ഓവര്‍ വരെ ഡിക്കെ ക്രീസില്‍ തുടരാറുണ്ട്. അവസാനത്തെ ഓവറില്‍ വിജയറണ്‍സ് കുറിക്കാനാണ് അദ്ദേഹം അവിടെയുള്ളത്. നിങ്ങളെ കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഒരു മാച്ച് വിന്നറെയാണ് എല്ലാവര്‍ക്കും വേണ്ടതെന്നും ദിനേശ് കാര്‍ത്തിക് നിരീക്ഷിച്ചു.

7

വെസ്റ്റ് ഇന്‍ഡീസുമായി അടുത്തിടെ നടന്ന പരമ്പരയില്‍ സഞ്ജു സാംസണും നന്നായി പെര്‍ഫോം ചെയ്തു. അദ്ദേഹത്തിനു അവസരങ്ങള്‍ തുടര്‍ന്നും ലഭിക്കുക തന്നെ ചെയ്യും. അടുത്ത കാലത്തായി എപ്പോഴെല്ലാം ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചാലും സഞ്ജുവിന്റെ പേര് ലിസ്റ്റില്‍ ഉണ്ടാവാറുണ്ട്. താരം ടീമിലുള്ളത് നല്ല കാര്യമാണ്. മല്‍സരം ഇപ്പോള്‍ വളരെ ശക്തമാണ്. അതുകൊണ്ടു തന്നെ സെലക്ടര്‍മാരുടെ ജോലി എളുപ്പമല്ലെന്നും ദിനേശ് കാര്‍ത്തിക് വിശദാക്കി.
ഇന്ത്യക്കു വേണ്ടി നാലു ഏകദിനങ്ങളും 16 ടി20കളുമാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 118, 296 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, August 18, 2022, 11:35 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X