വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

ബാബര്‍ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്

ഏഷ്യാ കപ്പിന്റെ പുതിയൊരു എഡിഷന് ഈ മാസം 27നു തുടക്കമാവുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. 28നാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ ദുബായില്‍ നടക്കുന്നത്. ടി20 ലോകകപ്പിനു മുമ്പുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയായിരിരിക്കും ഇരുടീമുകളെയും സംബന്ധിച്ച് ഈ പോരാട്ടം.

കോലി തിരിച്ചടിക്കുമോ ? ഏഷ്യകപ്പിൽ ആര് പൊളിക്കും .പ്രവചനം ഇങ്ങനെ | *Cricket

IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!

1

ലോക ക്രിക്കറ്റിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍ കൂടിയാണ് ഇന്ത്യ- പാക് പോരാട്ടം. ഒരാള്‍ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ പാക് നായകന്‍ ബാബര്‍ ആസമാണ്. കോലി ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കില്‍ ബാബറിനു ഇതു കരിയറിലെ സുവര്‍ണകാലമാണ്. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം മുന്നേറുകയാണ്. ടി20 ക്രിക്കറ്റില്‍ കോലിയോ, ബാബറോ ബെസ്റ്റ്? കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്നു വിശകലനം ചെയ്യാം.

2

വരാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ വിരാട് കോലിയുടെ കരിയറിലെ 100ാമത്തെ ടി20 മല്‍സരം കൂടിയാണ്. അതുകൊണ്ടു തന്നെ തകര്‍പ്പനൊരു ഇന്നിങ്‌സിലൂടെ അദ്ദേഹം ഇതു സ്‌പെഷ്യലാക്കി മാറ്റാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ഇതുവരെ കളിച്ച 99 ടി20കളില്‍ നിന്നും 137.66 സ്‌ട്രൈക്ക് റേറ്റോടെ 3308 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 30 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

3

ബാബര്‍ ആസമിന്റെ കരിയറെടുത്താല്‍ 74 ടി20കളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നനിന്നും 45.52 ശരാശരിയില്‍ 129.44 സ്‌ട്രൈക്ക് റേറ്റില്‍ 2686 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 26 ഫിഫ്റ്റികളും ബാബര്‍ നേടുകയും ചെയ്തു. 122 റണ്‍സാണ് ഉയര്‍ന്നസ്‌കോര്‍. പക്ഷെ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് കുറവാണ്. പക്ഷെ കോലി ടി20യില്‍ ഇതുവരെ സെഞ്ച്വറിയടിച്ചിട്ടില്ലെങ്കില്‍ പാക് നായകനു അതു സാധിച്ചിട്ടുണ്ട്.

4

ടീം വിജയിച്ച മല്‍സരങ്ങളിലെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ വിരാട് കോലിക്കു തകര്‍പ്പന്‍ റെക്കോര്‍ഡാണുള്ളത്. ഇന്ത്യ വിജയിച്ച 62 മല്‍സരങ്ങളില്‍ കോലി ടീമിലുണ്ടായിരുന്നു. ഇവയില്‍ 61.75 എന്ന കിടിലന്‍ ശരാശരിയില്‍ 2223 റണ്‍സും അദ്ദേഹം വാരിക്കൂട്ടി. ഓസ്‌ട്രേലിയയില്‍ കളിച്ച ഏഴു ടി20കളില്‍ 85 എന്ന അവിശ്വസനീയ ശരാശരിയാണ് കോലിക്കുള്ളത്. ബംഗ്ലാദേശില്‍ 10 ടി20കളിലെ ശരാശരി 98.75ഉം ഇന്ത്യയിലെ 21 ടി20കളിലെ ശരാശരി 76.09ഉം ആണ്.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

5

പക്ഷെ കോലിയുമായി താരതമ്യം ചെയ്താല്‍ പാകിസ്താന്‍ ജയിച്ച മല്‍സരങ്ങളില്‍ അത്ര വലിയ ഇംപാക്ടുണ്ടാക്കാന്‍ ബാബര്‍ ആസമിനായിട്ടില്ല. പാക് ടീം ജയിച്ച 16 ടി20കളില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. ഇവയില്‍ 55.16 ആണ് ബാറ്റിങ് ശരാശരി. യുഎഇയില്‍ ബാബറിന്റെ ശരാശരി 54.66 ആണ്. ഇംഗ്ലണ്ടിലും ന്യൂസിലാന്‍ഡിലും 60 ശരാശരിയാണ് താരത്തിന്റേത്.

6

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളില്‍ വിരാട് കോലിയും ബാബര്‍ ആസവും എങ്ങനെയാണ് പെര്‍ഫോം ചെയ്തിരിക്കുന്നതെന്നു നോക്കാം. പാകിസ്താനെതിരേ ഇതുവരെ ഏഴു ടി20കളില്‍ കോലി കളിച്ചിട്ടുണ്ട് ഇവയില്‍ നിന്നും 77.75 ശരാശരിയില്‍ 311 റണ്‍സെടുക്കുകുയും ചെയ്തു. 2012ലെ ടി20 ലോകകപ്പില്‍ പുറത്താവാതെ നേടിയ 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

7

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തപ്പോള്‍ 57 റണ്‍സോടെ കോലി ടോപ്‌സ്‌കോററായിരുന്നു.
അതേസമയം, ബാബര്‍ ഇതുവരെ ഒരേയൊരു ടി20 മാത്രമേ ഇന്ത്യക്കെതിരേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇത്. ഈ കളിയില്‍ പുറത്താവാതെ 68 റണ്‍സ് താരം നേടിയിരുന്നു.

8

ഏഷ്യാ കപ്പിലെ റെക്കോര്‍ഡ് നോക്കിയാല്‍ പാകിസ്താനെതിരേ വിരാട് കോലി അഞ്ചു ടി20കളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 76.50 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. ബാബര്‍ ആസമാവട്ടെ ഏഷ്യാ കപ്പില്‍ ഇതുവരെ ഇന്ത്യക്കെതിരേ കളിച്ചിട്ടില്ല.

Story first published: Wednesday, August 17, 2022, 9:47 [IST]
Other articles published on Aug 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X