വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: പത്തി മടക്കി പാക് പട, കിരീടം ലങ്കയിലേക്ക്! മിന്നും ജയം

23 റണ്‍സിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്

1

ദുബായ്: ഏഷ്യാ കപ്പ് ട്രോഫിലിയില്‍ ലങ്കന്‍ മുത്തം. കിരീട ഫേവറിറ്റുകളായ പാകിസ്താനെ നിഷ്പ്രഭരാക്കിയാണ് ലങ്ക ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായത്. ലങ്കയുടെ ആറാമത് ഏഷ്യാ കപ്പ് നേട്ടം കൂടിയാണിത്. 23 റണ്‍സിനാണ് ലങ്കന്‍ സിംഹങ്ങളുടെ വിജയം. ഫൈനലില്‍ ലങ്ക നല്‍കിയ 171 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്താന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. റണ്‍ചേസില്‍ അവര്‍ ഒരിക്കല്‍പ്പോലും ലങ്കയ്ക്കു ഭീഷണിയുയര്‍ത്തിയില്ല. ഒരു ബോള്‍ ബാക്കിനില്‍ക്കെ പാക് പട 147 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തു.

മുഹമ്മദ് റിസ്വാന്‍ (55) പൊരുതി നോക്കിയൈങ്കിലും ഇഫ്തിഖാര്‍ അഹമ്മദൊഴികെ (32) മറ്റാരും പിന്തുണ നല്‍കിയില്ല. 49 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും റിസ്വാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇഫ്തിഖാര്‍ 31 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല. നാലു വിക്കറ്റുകളെടുത്ത പ്രമോദ് മധുഷനും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയുമാണ് പാകിസ്താന്റെ അന്തകരായത്. ചാമിക കരുണരത്‌നെ രണ്ടു വിക്കറ്റുകളുമെടുത്തു.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക ആറു വിക്കറ്റിനു 171 റണ്‍സെടുക്കുകയായിരുന്നു. ഭാനുക രാജപക്‌സയുടെ (71*) അപരാജിത ഇന്നിങ്‌സാണ് ലങ്കയെ രക്ഷിച്ചത്. 45 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വനിന്ദു ഹസരംഗയാണ് (36) മറ്റൊരു പ്രധാന സ്‌കോറര്‍. ധനഞ്ജയ ഡിസില്‍വ 28 റണ്‍സെടുത്തു മടങ്ങി. രാജപക്‌സയ്‌ക്കൊപ്പം 14 റണ്‍സോടെ ചാമിക കരുണരത്‌നെ പുറത്താവാതെ നിന്നു.

ഒരു ഘട്ടത്തില്‍ ലങ്ക അഞ്ചിനു 58 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. ഇതോടെ ലങ്ക 100 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശമായിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ രാജപക്‌സ- ഹസരംഗ ജോടി 36 ബോളില്‍ 58 റണ്‍സ് അടിച്ചെടുത്തതോടെ ലങ്ക കരകയറി. 21 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഹസരംഗ 36 റണ്‍സിലെത്തിയത്. ഹസരംഗ മടങ്ങിയ ശേഷം ഏഴാം വിക്കറ്റില്‍ മറ്റൊരു അര്‍ധസെഞ്ച്വറി കൂടി ലങ്കന്‍ ഇന്നിങ്‌സില്‍ കണ്ടു. അപരാജിതമായ ആറാം വിക്കറ്റില്‍ 54 റണ്‍സാണ് രാജക്‌സ- കരുണരത്‌നെ സഖ്യം ചേര്‍ന്നെടുത്തത്. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

3

ടോസ് ലഭിച്ച പാക് നായകന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ ഫോറിലെ അവസാന മാച്ചില്‍ ശ്രീലങ്കയോടു പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് പാകിസ്താന്‍ ഇറങ്ങിയത്. ഹസന്‍ അലി, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ക്കു പകരം ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തി. എന്നാല്‍ ലങ്ക കഴിഞ്ഞ മല്‍സത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയും ചെയ്തു.

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ലങ്കയുടെ തുടക്കം പാളിയിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു എട്ടു വിക്കറ്റിന്റെ പരാജയമാണ് അവര്‍ക്കു നേരിട്ടത്. പക്ഷെ ലങ്ക ശക്തമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു.ബംഗ്ലാദേശുമായുള്ള തൊട്ടടുത്ത മല്‍സരത്തില്‍ രണ്ടു വിക്കറ്റിന്റെ ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറില്‍ കടന്നു. സൂപ്പര്‍ ഫോറില്‍ മൂന്നു മല്‍സരങ്ങളിലും ജയം കൊയ്യാന്‍ ലങ്കയ്ക്കു സാധിച്ചു. അഫ്ഗാനിസ്താന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവരെല്ലാം ലങ്കയ്ക്കു മുന്നില്‍ മുട്ടുമടക്കി.

പാകിസ്താനാവട്ടെ ആദ്യ ഗ്രൂപ്പ് മാച്ചില്‍ ഇന്ത്യയോടു അഞ്ചു വിക്കറ്റിനു തോറ്റിരുന്നു. ഹോങ്കോങുമായുള്ള നിര്‍ണായകമായ അടുത്ത മല്‍സരത്തില്‍ 155 റണ്‍സിന്റെ വമ്പന്‍ ജയവുമായി പാക് ടീം സൂപ്പര്‍ ഫോറിലെത്തി. സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനായിരുന്നു പാകിസ്താന്‍ കെട്ടുകെട്ടിച്ചത്. അഫ്ഗാനിസ്താനെതിരേ ഒരു വിക്കറ്റിന്റെ ജയം നേടിയ പാക് ടീം ഫൈനലുമുറപ്പാക്കി. പക്ഷെ അവസാന കളിയില്‍ ലങ്കയോടു അഞ്ചു വിക്കറ്റിനു പരാജയം സമ്മതിക്കുകയും ചെയ്തു.

4

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക.

പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ.

Story first published: Sunday, September 11, 2022, 23:37 [IST]
Other articles published on Sep 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X