വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: സഞ്ജു- ഇഷാന്‍ ഓപ്പണിങ്, ഇലവനില്‍ ശ്രേയസും, പുറത്തായവരുടെ കിടിലന്‍ ടീം

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഹിത് ശര്‍മയ്ക്കു കീഴില്‍ 15 അംഗ സംഘത്തെയാണ് ഇന്ത്യ ടൂര്‍ണമെന്റിനായി അയക്കുന്നത്. കെഎല്‍ രാഹുലിനെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനംT20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷനടക്കമുള്ളവര്‍ ഏഷ്യാ കപ്പിനുള്ള ടീമിനു പുറത്താണ്. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയവരും തഴയപ്പെട്ടു. ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം ലഭിക്കാതെ പോയ ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

സഞ്ജു, ഇഷാന്‍ (ഓപ്പണര്‍മാര്‍)

സഞ്ജു, ഇഷാന്‍ (ഓപ്പണര്‍മാര്‍)

സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക. സമീപകാലത്തു ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും സ്ഥാനം നഷ്ടമായ താരമാണ് ഇഷാന്‍. നേരത്തേ ടി20യിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരിലൊരാള്‍ പുറത്തിരുന്നപ്പോഴെല്ലാം നറുക്കുവീണത് ഇഷാനായിരുന്നു. ഇന്ത്യക്കു വേണ്ടി 19 ട20കളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 543 റണ്‍സ് താരം നേടിയിട്ടുണ്ട്.

2

ഇഷാനോടൊപ്പം ഓപ്പണ്‍ ചെയ്യുക മാത്രമല്ല ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. ഇന്ത്യക്കു വേണ്ടി അവസാനമായി അദ്ദേഹം ടി20യില്‍ കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച പരമ്പരയിലാണ്. കരിയറില്‍ ഇതുവരെ 16 ടി20കളിലാണ് സഞ്ജു കളിച്ചത്. ഒരു ഫിഫ്റ്റിയടക്കം 296 റണ്‍സെടുക്കുകയും ചെയ്തു.

ത്രിപാഠി, ശ്രേയസ്, അക്ഷര്‍

ത്രിപാഠി, ശ്രേയസ്, അക്ഷര്‍

ഇന്ത്യക്കു വേണ്ടി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിക്കുക രാഹുല്‍ ത്രിപാഠി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും. ശ്രേയസും അക്ഷറും ഏഷ്യാ കപ്പിനുള്ള പ്രധാന ടീമില്‍ ഇല്ലെങ്കിലും റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ദേശീയ ടീമിലേക്കു വന്ന ത്രിപാഠിക്കു പക്ഷെ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 413 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ദേശീയ ടീമിലേക്കു വഴി തുറന്നതും ഇതായിരുന്നു.

4

ശ്രേയസ് ഇന്ത്യന്‍ ടീമിനു വേണ്ടി സമീപകാലത്തു തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്. പക്ഷെ ടി20യില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല എന്നതാണ് ഏഷ്യാ കപ്പില്‍ സ്ഥാനം നഷ്ടമാക്കിയത്. ഈ വര്‍ഷം 14 മല്‍സരങ്ങളില്‍ കളിച്ച ശ്രേയസ് 44.90 ശരാശരിയില്‍ നാലു ഫിഫ്റ്റികളടക്കം 449 റണ്‍സ് നേടിയിട്ടുണ്ട്.

ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?

5

മികച്ച ഫോമിലായിട്ടും ഇന്ത്യന്‍ ടീമിലെ ശക്തമായ മല്‍സരം കാരണം ഏഷ്യാ കപ്പില്‍ ഇടം ലഭിക്കാതെ പോയ താരമാണ് അക്ഷര്‍. വെസ്റ്റ് ഇന്‍ഡീസുമായി അവസാനായി നടന്ന ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓരോ ഏകദിനത്തിലും ടി20യിലും അക്ഷര്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.

എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!

 ഹര്‍ഷല്‍, ചാഹര്‍, ബുംറ, കുല്‍ദീപ്, ഷമി, സിറാജ് (ബൗളിങ്)

ഹര്‍ഷല്‍, ചാഹര്‍, ബുംറ, കുല്‍ദീപ്, ഷമി, സിറാജ് (ബൗളിങ്)

ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ സീമര്‍മാരായി ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുണ്ടാവുക. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കു്ല്‍ദീപ് യാദവായിരിക്കും.
ബുംറ, ഹര്‍ഷല്‍ എന്നിവര്‍ക്കു പരിക്കു കാരണമാണ് ഏഷ്യാ കപ്പില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്. ചാഹര്‍ 15 അംഗ ടീമില്‍ ഇല്ലെങ്കിലും ബാക്കപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ഷമി, കുല്‍ദീപ്, സിറാജ് എന്നിവര്‍ തഴയപ്പെടുകയായിരുന്നു.

7

ഇക്കൂട്ടത്തില്‍ ഷമി കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം നടത്തിയിരുന്നു. കുല്‍ദീപും പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനയാണ് ഐപിഎല്ലിലും അതിനു ശേഷം കളിച്ച ചില മല്‍സരങ്ങളിലും നല്‍കിയത്.

Story first published: Friday, August 12, 2022, 17:30 [IST]
Other articles published on Aug 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X