വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: രോഹിത്തിനെ പുറത്താക്കണം! കോലിയെപ്പോലെയൊരു ലീഡറാവാന്‍ ഒരിക്കലുമാവില്ല

ഇന്ത്യ പുറത്തായിരിക്കുകയാണ്

ഏഷ്യാ കപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തി ദുരന്തമായി മടങ്ങുകയാണ് ടീം ഇന്ത്യ. ഫൈനല്‍ പോലും കാണാതെയാണ് നിലവിലെ ചാംപ്യന്‍മാരുടെ മടക്കം. സൂപ്പര്‍ ഫോറിലെ മൂന്നു കളികളില്‍ രണ്ടും തോറ്റതോടെയാണ് ഇന്ത്യയുടെ വഴിയടഞ്ഞത്. പാകിസ്താനെതിരായ മല്‍സത്തില്‍ അഫ്ഗാനിസ്താന്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ അഫ്ഗാനെതിരേ പാക് ടീം ത്രസിപ്പിക്കുന്ന ജയം നേടിയതോടെ ഇന്ത്യ പുറത്താവുകയും ചെയ്തു.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

1

ലങ്കയ്‌ക്കെതിരായ പരാജയത്തിനു ശേഷം രൂക്ഷവിമര്‍ശനങ്ങളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കളിക്കളത്തില്‍ ഇടയ്ക്കു സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിയന്ത്രണം വിട്ട് പെരുമാറുന്നതായി കാണപ്പെട്ട രോഹിത് ടീമംഗങ്ങളോടും ചില സന്ദര്‍ഭങ്ങളില്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ഇവയെല്ലാം ആരാധകരെ അതൃപ്തരാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കണമെന്നും പലരും ആവശ്യപ്പെട്ടിരിക്കുകയാണ്.

2

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ കോച്ചായും രോഹിത് ശര്‍മയെ ക്യാപ്റ്റനായും തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലെ വീക്ഷണവും മാര്‍ഗരേഖയും എന്തായിരുന്നുവെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടു ചോദിക്കൂയെന്നാണ് ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

3

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മല്‍സരത്തില്‍ ഒരു ബൗളര്‍ക്കു പോലും വിക്കറ്റ് ലഭിച്ചിരുന്നില്ല. പക്ഷെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ പഴി മുഴുവന്‍ കോലിക്കായിരുന്നു. എന്നാല്‍ ശ്രീങ്കയ്‌ക്കെതിരേ ഇന്ത്യ തോറ്റപ്പോള്‍ ആരും രോഹിത് ശര്‍മയെ കുറ്റപ്പെടുത്താത്തത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

IND vs SL: ശ്രീലങ്കയോടും 'പൊട്ടി', ഇന്ത്യക്ക് അടിതെറ്റിയത് എവിടെ?, കാരണങ്ങള്‍ അറിയാം

4

വിരാട് കോലിയായിരുന്നു ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ എന്തു മാത്രം കുറ്റപ്പെടുത്തലുകള്‍ നേരിട്ടിട്ടുണ്ടാവുമെന്നു സങ്കല്‍പ്പിച്ച് നോക്കൂ. പക്ഷെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ആരും തന്നെ ചോദ്യം ചെയ്യുന്നില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
മല്‍സരത്തില്‍ വളരെ ഗൗരവമേറിയ ഘട്ടങ്ങള്‍ രോഹിത് ശര്‍മ ഒരുപാട് പ്രകോപിതനായി കാണപ്പെടുന്നു. ഇത്തരമൊരു അന്തരീക്ഷമല്ല ഇന്ത്യന്‍ ഡ്രസിങ് റൂമിലോ, ഫീല്‍ഡിലോ നമ്മള്‍ ആഗ്രഹിക്കുന്നതെന്നു ഒരു യൂസര്‍ കുറിച്ചു.

ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

5

രോഹിത് ശര്‍മയ്ക്കു എത്ര ട്രോഫി ലഭിച്ചുവെനന്നത് ഞാന്‍ വലിയ കാര്യമാക്കുന്നില്ല. പക്ഷെ വിരാട് കോലിയെപ്പോലെയൊരു ലീഡറാവാന്‍ രോഹിത് ശര്‍മയ്ക്കു ഒരിക്കലും സാധിക്കില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കി, ദീപക് ഹൂഡയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചില്ല. പാകിസ്താനെതിരേ ഇടംകൈയനായ മുഹമ്മദ് നവാസ് ബാറ്റ് ചെയ്യവെ പവര്‍പ്ലേയില്‍ യുസ്വേന്ദ്ര ചഹലിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചു, നാലു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം കളിപ്പിച്ചു. തുടങ്ങി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ടെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Thursday, September 8, 2022, 0:43 [IST]
Other articles published on Sep 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X