വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!

നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ

ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യന്‍ ടീം യുഎഇയിലേക്കു പറക്കുന്നത്. 2018ല്‍ ഇതേ വേദിയില്‍ നടന്ന അവസാനത്തെ ടൂര്‍ണമന്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. കഴിഞ്ഞ തവണ ടീമിനെ ജേതാക്കളാക്കിയ രോഹിത് ശര്‍മ തന്നെയാണ് ഇത്തവണയും ഇന്ത്യയെ നയിക്കുന്നത്. അന്നു പക്ഷെ അദ്ദേഹം താല്‍ക്കാകില ക്യാപ്റ്റനായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെ രോഹിത്തിനു ചുമലത നല്‍കുകയായിരുന്നു. അതു അദ്ദേഹം ഭംഗിയായി തന്നെ നിറവേറ്റുകയും ചെയ്തു.

കോലിയുടെ പലതും തിരുത്തി, രോഹിത്തിന്റെ ഈ റെക്കോര്‍ഡുകള്‍ ബാബര്‍ സ്വപ്‌നം കാണേണ്ട!കോലിയുടെ പലതും തിരുത്തി, രോഹിത്തിന്റെ ഈ റെക്കോര്‍ഡുകള്‍ ബാബര്‍ സ്വപ്‌നം കാണേണ്ട!

1

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചിരവൈരികളായ പാകിസ്താനായിരിക്കും. അവസാനമായി കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ പാക്പട പത്തു വിക്കറ്റിനു ഇന്ത്യയെ നിഷ്പ്രഭരാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ചില അബദ്ധങ്ങള്‍ രോഹിത് വരുത്താതിരുന്നാല്‍ ഇന്ത്യക്കു കിരീടം നിലനിര്‍ത്താന്‍ സാധിക്കും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

പരീക്ഷണങ്ങള്‍ നിര്‍ത്തണം

പരീക്ഷണങ്ങള്‍ നിര്‍ത്തണം

രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിച്ച പരമ്പരകളെടുത്തു നോക്കിയാല്‍ ഒരുപാട് പരീക്ഷണങ്ങള്‍ ടീമില്‍ നടത്തിയതായി കാണാന്‍ സാധിക്കും. ആരും തന്നെ പ്രതീക്ഷിക്കാത്ത ചില പരീക്ഷണങ്ങളും ഇക്കൂട്ടത്തിലുണ്ട്.
റിഷഭ് പന്തിനെ ഓപ്പണറായി ചില മല്‍സരങ്ങളില്‍ ഇറക്കിയ രോഹിത് ഒരു പരമ്പരയിലുടനീളം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെക്കൊണ്ടും ഓപ്പണ്‍ ചെയ്യിച്ചു. എന്നാല്‍ ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ ഏഷ്യാ കപ്പില്‍ രോഹിത് പൂര്‍ണമായും അവസാനിപ്പിക്കണം.

3

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് ഏഷ്യാ കപ്പ്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഇന്ത്യ ഇറക്കാന്‍ ഉദ്ദേശിക്കുന്ന അതേ ഇലവനെ തന്നെയായിരിക്കണം ഈ ടൂര്‍ണമെന്റിലും കളിപ്പിക്കേണ്ടത്. എങ്കില്‍ മാത്രമേ ടീമില്‍ ഇനി എന്തൊക്കെ മെച്ചപ്പെടുത്തലുകളാണ് ആവശ്യമെന്നു വ്യക്തമാവുകയുള്ളൂ.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

പരിചയസമ്പന്നരെ ആശ്രയിക്കണം

പരിചയസമ്പന്നരെ ആശ്രയിക്കണം

വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന ടി20 മല്‍സരത്തില്‍ രോഹിത് ശര്‍മ നിര്‍ണായകമായ അവസാന ഓവര്‍ യുവതാരം ആവേശ് ഖാനു നല്‍കിയിരുന്നു. ഏറെ പരിചയസമ്പത്തുളിള ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്ടായിട്ടും രോഹിത് ഇങ്ങനെയൊരു ചൂതാട്ടത്തിനു മുതിരുകയായിരുന്നു. അതു ഫ്‌ളോപ്പാവുകയും കളിയില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ ഏഷ്യാ കപ്പില്‍ ഇതുപോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ രോഹിത് പരിചയ സമ്പന്നരെ തന്നെ ആശ്രയിക്കേണ്ടതുണ്ട്. യുവതാരങ്ങള്‍ക്കു സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

ബൗളിങ് തന്ത്രങ്ങളില്‍ മുന്‍കരുതല്‍

ബൗളിങ് തന്ത്രങ്ങളില്‍ മുന്‍കരുതല്‍

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിനെയെടുത്താല്‍ ബാറ്റിങില്‍ വളരെ ശക്തമാണെങ്കിലും ബൗളിങ് ലൈനപ്പ് അത്ര മൂര്‍ച്ചയുള്ളതല്ല. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ ബൗളിങ് തന്ത്രങ്ങളൊരുക്കുമ്പോള്‍ രോഹിത് ശര്‍മ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.
പരിക്കുകാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ലഭിക്കില്ല. കൂടാതെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലും പരിക്കു കാരണം പിന്‍മാറിയിരിക്കുകയാണ്. ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യന്‍ പേസ് ബൗങിങ് നിരയില്‍ മല്‍സരപരിചയമുള്ള ഏക താരം. അതിനാല്‍ തന്നെ ഭുവിയുടെ ഓവറുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്.

Story first published: Friday, August 19, 2022, 18:31 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X