വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

28നാണ് ഇന്ത്യ- പാക് പോരാട്ടം

ഇന്ത്യയും പാകിസ്താനും തമ്മില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ക്ലാസിക് പോരാട്ടം നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലാണ് ചിരവൈരികള്‍ വീണ്ടും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദുബായില്‍ വച്ച് ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു അവസാനമായി ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇപ്പോള്‍ ഇതേ വേദിയില്‍ വച്ച് ഇന്ത്യയും പാകിസ്താനും വീണ്ടും അങ്കം കുറിക്കുകയാണ്.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

1

കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി നയിച്ച ഇന്ത്യയെ ബാബര്‍ ആസമിന്റെ പാകിസ്താന്‍ നാണംകെടുത്തിയിരുന്നു. പത്തു വിക്കറ്റിനായിരുന്നു പാക് പട ഇന്ത്യയെ കശാപ്പ് ചെയ്തത്. ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. ഇത്തവണയും ബാബര്‍ തന്നെയാണ് പാക് ടീമിന്റെ ക്യാപ്റ്റനെങ്കില്‍ കോലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ടി20 ലോകകപ്പിലേറ്റ തോല്‍വിക്കു ഇന്ത്യ ഇത്തവണ കണക്കുതീര്‍ക്കുമോ? ഒരിക്കല്‍ക്കൂടി പാകിസ്താനു മുന്നില്‍ ഇന്ത്യ കീഴടങ്ങിയേക്കും. ഇതിന്റെ കാരണങ്ങളറിയാം.

ഉറക്കം കെടുത്തുന്ന ഇടംകൈയന്‍മാര്‍

ഉറക്കം കെടുത്തുന്ന ഇടംകൈയന്‍മാര്‍

ഇന്ത്യന്‍ മുന്‍നിരയുടെ ഏറ്റവും വലിയ ദൗര്‍ബല്യം എന്തെന്നു ചോദിക്കുകയാണെങ്കില്‍ അതു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരാണെന്നു ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ഇതിനു ചൂണ്ടിക്കാണിക്കാനും കഴിയും. നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരെല്ലാം ഇടംകൈയന്‍മാര്‍ക്കെതിരേ പതറുന്നവരാണ്.

3

കഴിഞ്ഞ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യനങ്ങളിലെല്ലാം ഇതു നമ്മള്‍ കണ്ടിരുന്നു. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ റീസ്സ് ടോപ്ലെ വീഴ്ത്തിയത് ആറു വിക്കറ്റുകളായിരുന്നു. പരമ്പരയില്‍ രോഹിത്, കോലി എന്നിവരെ കൂടുതലും പുറത്താക്കിയത് ഇടംകൈയന്‍മാരാണ്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയലിലും ഇടംകൈയന്‍ സീമര്‍ക്കു മുന്നില്‍ ഇന്ത്യ തകര്‍ന്നു. പരമ്പരയിലെ ഒരു കളിയില്‍ ഒബെഡ് മക്കോയ് പിഴുതത് ആറു വിക്കറ്റുകളാണ്.

4

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ അന്തകനായത് പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിറായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് ഇടംകൈയന്‍ ഷഹീന്‍ അഫ്രീഡിക്കു മുന്നിലും ഇന്ത്യക്കു മുട്ടിടിച്ചു. മൂന്നു വിക്കറ്റുകളുമായി താരം പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വരാനിരിക്കുന്ന പോരാട്ടത്തിലും ഷഹീനുള്‍പ്പെടെയുള്ള പാക് ഇടംകൈയന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ പതറിയേക്കും.

ലാസ്റ്റ് ബോള്‍/ സൂപ്പര്‍ ഓവര്‍ ഏതു ഫിനിഷ് ഇഷ്ടം? എന്ത് സൂപ്പര്‍ പവര്‍ വേണം? സഞ്ജു പറയുന്നു

ബാബര്‍ ഇഫ്ക്ട്

ബാബര്‍ ഇഫ്ക്ട്

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ പോലും തകര്‍ക്കുമെന്ന സൂചന നല്‍കിയാണ് താരത്തിന്റെ കുതിപ്പ്. ഇതിനകം കോലിയുടെ ചില റെക്കോര്‍ഡുകള്‍ ബാബര്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ക്യാപ്റ്റനെന്ന കോലിയുടെ റെക്കോര്‍ഡ് അടുത്തിടെയാണ് താരം പഴങ്കഥയാക്കിയത്.

6

സമീപകാലത്തു ദേശീയ ടീമിനു വേണ്ടി കളിച്ച മല്‍സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.
അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ പാകിസ്താന്‍ നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും ബാബറിനെയാണ്. അദ്ദേഹം നായകസ്ഥാനത്തേക്കു വന്നതിനു ശേഷം പാകിസ്താന്‍ ക്രിക്കറ്റും വളര്‍ച്ചയുടെ പാതയിലാണ്. ടീമിനെ മുന്നില്‍ നയിക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനാണ് താനെന്നു ബാബര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.

കോലിയേക്കാള്‍ ധനികനോ രോഹിത്? എന്താണ് സത്യം?

ബൗളിങിനു ആഴം കുറവ്

ബൗളിങിനു ആഴം കുറവ്


ഇന്ത്യന്‍ ബൗളിങിന്റെ ആഴമില്ലായ്മയാണ് പാകിസ്താനെതിരേ തിരിച്ചടിയാവാന്‍ ലസാധ്യതയുള്ള മൂന്നാമത്തെ ഘടകം. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ലഭിക്കില്ല. പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടില്ല. ബുംറയെക്കൂടാതെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ പേസര്‍ ഹര്‍ഷല്‍ പട്ടേലും പരിക്കേറ്റ് ടീമിനു പുറത്താണ്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച രണ്ടു ബൗളര്‍മാരായ ബുംറയുടെയും ഹര്‍ഷലിന്റെയും അഭാവം ഇന്ത്യക്കു തീര്‍ച്ചയായും ക്ഷീണമായി മാറും.

8

ഭുവനേശ്വര്‍ കുമാറാണ് നിലവിലെ ടീമിലെ പരിചയസമ്പത്തുള്ള ഏക ഫാസ്റ്റ് ബൗളര്‍. ഒപ്പം യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരാണുള്ളത്. അര്‍ഷ്ദീപ് മിന്നുന്ന പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ആവേശിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. ഇന്ത്യന്‍ ബൗളിങ് നിരയുടെ ഈ ദൗര്‍ബല്യം പാകിസ്താന്‍ ബാറ്റിങ് നിര വരാനിരിക്കുന്ന പോരാട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ട്. അതു സംഭവിച്ചാല്‍ വീണ്ടുമൊരു പരാജയമായിരിക്കും ടീമിനെ കാത്തിരിക്കുന്നത്.

Story first published: Thursday, August 18, 2022, 12:43 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X