വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs PAK: അന്ന് 33 റണ്‍സ്, 3 വിക്കറ്റ്; ഹാര്‍ദിക്കിനെ തളയ്ക്കാന്‍ തന്ത്രമൊരുക്കി പാക് പട!

പാക് മാധ്യമമാണ് ഇതു പുറത്തുവിട്ടത്

ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ മറുതന്ത്രവുമായി പാകിസ്താന്‍. ഇന്നു നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഹാര്‍ദിക്കിനെ ഫ്‌ളോപ്പാക്കാന്‍ കൃത്യമായ തന്ത്രങ്ങളാണ് പാകിസ്താന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ഒരു മാധ്യമം തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

1

നേരത്തേ ഗ്രൂപ്പുതലത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു പാകിസ്താനെ പരാജയപ്പെടുത്തിയപ്പോള്‍ ഹീറോയായത് ഹാര്‍ദിക്കായിരുന്നു. ആദ്യം ബൗളിങില്‍ മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം ദുഷ്‌കരമായ റണ്‍ചേസില്‍ പുറത്താവാതെ 17 ബോളില്‍ 33 റണ്‍സുമെടുത്തിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഹാര്‍ദിക്കായിരുന്നു.

2

ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി ശനിയാഴ്ച ചേര്‍ന്ന ടീം മീറ്റിങിലാണ് ഹാര്‍ദിക് പാണ്ഡ്യയെ അതിജീവിക്കാനുള്ള മറതന്ത്രത്തെക്കുറിച്ച് പാകിസ്താന്‍ ചര്‍ച്ച ചെയ്തത്. ബൗണ്‍സറുകളിലൂടെയായിരുന്നു നേരത്തേ ഹാര്‍ദിക് പാകിസ്താന്റെ കണക്കൂട്ടലുകള്‍ തെറ്റിച്ചത്. താരം നേടിയ മൂന്നു വിക്കറ്റുകളും ഷോര്‍ട്ട് ബോളുകളിലൂടെയായിരുന്നു. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഹാര്‍ദിക് മൂന്ന് പാക് താരങ്ങള മടക്കിയത്. പക്ഷെ ഇന്നത്തെ കളിയില്‍ ഹാര്‍ദിക്കിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴാതിരിക്കാനാണ് പാകിസ്താന്റെ നീക്കം.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

3

ഇന്നത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ഹാര്‍ദിക് പാണ്ഡ്യ ഷോര്‍ട്ട് ബോങുകളെറിഞ്ഞ് ബാറ്റര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ശ്രമിക്കുമെന്ന് പാകിസ്താന്‍ കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ ഹാര്‍ദിക്കിന്റെ നാലോവറുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് പാക് ബാറ്റര്‍മാരോടു ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

4

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഹാര്‍ദിക് പാണ്ഡ്യ പാകിസ്താന്‍ ടീമിനു തലവേദനയാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റര്‍മാരും റണ്ണെടുക്കാന്‍ വിഷമിച്ചപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഹാര്‍ദിക്കിനായിരുന്നു. വെറും 17 ബോളിലാണ് നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ഹാര്‍ദിക് പുറത്താവാതെ 33 റണ്‍സ് നേടിയത്.

5

അവസാന ഓവറിലെ നാലാമത്തെ ബോളില്‍ സിക്‌സറിലൂടെ അദ്ദേഹം ടീമിന്റെ വിജയറണ്‍സും കുറിച്ചിരുന്നു. 15ാം ഓവറില്‍ നാലു വിക്കറ്റിനു 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് ഹാര്‍ദിക്- രവീന്ദ്ര ജഡേജ സഖ്യമായിരുന്നു. അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായിരുന്നു.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

6

ഇന്നത്തെ സൂപ്പര്‍ ഫോറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂട്ടാനുള്ള ചുമതല പരിചയ സമ്പന്നനായ ഷദാബ് ഖാനാണ് പാകിസ്താന്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ഹാര്‍ദിക്കിനെ പിടിച്ചുനിര്‍ത്താന്‍ ഷദാബിനു സാധിക്കുമെന്നു ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഷദാബിന്റെ നാലോവര്‍ ക്വാട്ട പെട്ടെന്നു തീര്‍ക്കേണ്ടെന്നാണ് പാക് ടീം തീരുമാനിച്ചിരിക്കുന്നത്. ഹാര്‍ദിക് ക്രീസിലേക്കു വന്നാല്‍ ഷദാബിനെ തിരിച്ചു വിളിക്കാനുള്ള തരത്തിലായിരിക്കും ഓവറുകള്‍ ക്രമീകരിക്കുകയെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

7

ദുബായില്‍ നടന്ന ഗ്രൂപ്പൂഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ വിജയം അത്ര ആധികാരികമായിരുന്നില്ല. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ നന്നായി തന്നെ നിറവേറ്റിയിരുന്നു. പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റുകളുമായി ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകളെടുത്തിരുന്നു. ഇതാണ് പാകിസ്താനെ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. പക്ഷെ 148 റണ്‍സെന്ന ചെറിയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടി വന്നു. 35 റണ്‍സ് വീതമെടുത്ത വിരാട് കോലിയും രവീന്ദ്ര ജഡേജയുമായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. 33 റണ്‍സെടുത്ത ഹാര്‍ദിക്ക് മികച്ച പിന്തുണയേകുകയും ചെയ്തു.

Story first published: Sunday, September 4, 2022, 15:40 [IST]
Other articles published on Sep 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X