വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP 2022: ഒന്നല്ല, മൂന്ന് വട്ടം പാക് നിരയെ ഇന്ത്യക്ക് നാണംകെടുത്താം!, എങ്ങനെയെന്നറിയാം

2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ കണക്കുവീട്ടാന്‍ ഇന്ത്യക്ക് മുന്നിലുള്ള അവസരമാണിത്

1

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരാവാന്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ പോരാട്ടം ആരാധകരെ ആവേശത്തിലാക്കുമെന്നുറപ്പ്. ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ചാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്റുകളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുക.

ഈ മാസം 28ന് ഇന്ത്യ-പാക് പോരാട്ടം നടക്കുമെന്ന ഷെഡ്യൂള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലാണ്. 2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ കണക്കുവീട്ടാന്‍ ഇന്ത്യക്ക് മുന്നിലുള്ള അവസരമാണിത്. എന്നാല്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് നിരയെ തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പം തന്നെയാണ്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാ

1

എന്തായാലും ഇന്ത്യക്ക് പാകിസ്താനോട് മധുര പ്രതികാരണം ചെയ്യാനുള്ള അവസരമാണ് ഏഷ്യാ കപ്പിലൂടെ ലഭിക്കുന്നത്. ഒരുവട്ടം മാത്രമല്ല ഭാഗ്യമുണ്ടെങ്കില്‍ മൂന്ന് തവണ പാകിസ്താനെ തോല്‍പ്പിക്കാനുള്ള അവസരം ഏഷ്യാ കപ്പിലൂടെ ഇന്ത്യക്ക് ലഭിക്കും. എങ്ങനെയെന്നല്ലേ?. പരിശോധിക്കാം. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും ഒന്നിച്ചാണുള്ളത്. അതുകൊണ്ട് തന്നെ 28ന് നടക്കുന്ന മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാനുള്ള അവസരം ഗ്രൂപ്പ് ഘട്ട മത്സരത്തിലൂടെ ലഭിക്കും.

2

രണ്ട് ഗ്രൂപ്പിലും മൂന്ന് ടീമുകള്‍ വീതമാവും ഉണ്ടാവുക. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കെത്തും. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താവുന്ന ടീം പുറത്താവുകയും ചെയ്യും. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലേക്കെത്തിയാല്‍ വീണ്ടും നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതകളുണ്ട്. സൂപ്പര്‍ ഫോറില്‍ ഗ്രൂപ്പില്‍ തലപ്പത്തെത്തുന്ന ടീമുകള്‍ എതിര്‍ ടീമുകളെ ഓരോ വട്ടം നേരിടും. ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലേറ്റുമുട്ടി ഏതെങ്കിലുമൊരു ടീം തോറ്റാലും ഫൈനലിലേക്കെത്താന്‍ അവസരമുണ്ടാവുമെന്ന് ചുരുക്കം.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

3

ഇന്ത്യയെ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ തോല്‍പ്പിച്ചാലും മറ്റ് രണ്ട് ടീമുകളെ തോല്‍പ്പിച്ചാല്‍ പാകിസ്താന് ഫൈനലിലേക്കെത്താം. അങ്ങനെ വന്നാല്‍ ഫൈനലിലും ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് കളമൊരുങ്ങിയേക്കും. ഇതോടെ ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യാ കപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ക്ക് തന്നെ ആരാധകര്‍ സാക്ഷിയായേക്കും.

4

സെപ്തംബര്‍ മൂന്നിനാണ് സൂപ്പര്‍ ഫോര്‍ പോരാട്ടം ആരംഭിക്കുന്നത്. 4, 6, 7, 8, 9 ദിവസങ്ങളിലാണ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ മറ്റ് പോരാട്ടങ്ങള്‍. സെപ്തംബര്‍ 11നാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരെന്ന തലക്കനം ഇന്ത്യക്കുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. രോഹിത് ശര്‍മ നയിക്കുന്ന തകര്‍പ്പന്‍ ടീമിനെ ഇതിനോടകം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ അതോ പാകിസ്താന്‍ ജയം ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

5

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Tuesday, August 9, 2022, 15:01 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X