
ദുബായ്: എല്ലാ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ മുത്തം. ഫൈനലില്‍ നിര്‍ണായകമായ ടോസ് നേടിയിട്ടും പാകിസ്താനെ അതു കിരീടം നേടാന്‍ സഹായിച്ചില്ല. പാക് പടയെ 23 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് ലങ്കയുടെ കിരീടധാരണം. ആറാം തവണയാണ് ഏഷ്യാ കപ്പ് ലങ്കന്‍ ടീം സ്വന്തമാക്കിയത്. ഇതോടെ ഏഴു ട്രോഫികളെന്ന ഇന്ത്യയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും അവര്‍ എത്തി.
171 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താനു ലങ്ക നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലങ്ക ആറു വിക്കറ്റിനു 170 റണ്‍സെടുക്കുകയായിരുന്നു. ഭാനുക രാജപക്‌സയുടെ (71*) ഇന്നിങ്‌സാണ് അഞ്ചു വിക്കറ്റിനു 58 റണ്‍സിലേക്കു വീണ ലങ്കയെ കൈപിടിച്ചുയര്‍ത്തിയത്. വനിന്ദു ഹസരംഗ 36 റണ്‍സും നേടി. മറുപടിയില്‍ പാകിസ്താന്റെ റണ്‍ചേസ് അവസാന ബോളില്‍ 147 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 55 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. ലങ്കയ്ക്കു വേണ്ടി പ്രമോദ് മധുഷന്‍ നാലും ഹസരംഗ മൂന്നും വിക്കറ്റുകളെടുത്തു. കളിയുടെ തല്‍സമയ വിവരണം ചുവടെ വായിക്കാം.
23 റണ്‍സിനാണ് ശ്രീലങ്കയുടെ വിജയം. പാകിസ്താന്‍ 147 റണ്‍സിനു പുറത്ത്
അഞ്ചാമത്തെ ബോളില്‍ റൗഫിനെ ബൗള്‍ാക്കി കരുണരത്‌നെ
ഓവറിലെ അവസാന ബോളില്‍ സിക്‌സര്‍ പായിച്ച് ഹസ്‌നെയ്ന്‍. അവസാന ഓവറില്‍ 32 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്.
19ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ബൗണ്ടറി നേടി ഹസ്‌നെയ്ന്‍. ലോങ്ഓണിലൂടെയായിരുന്നു ഷോട്ട്. പിന്നാലെ അതു നോ ബോളും വിധിച്ചു
പാകിസ്താന്റെ ഒമ്പതാം വിക്കറ്റും വിണു. മധുഷന്റെ രണ്ടാമത്തെ ബോളില്‍ നസീം ഷാ പുറത്തായി. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന ഷായെ (4) കരുണരത്‌നെ പിടികൂടി. പാകിസ്താന് 125/9
പാകിസ്താന് ലക്കി ബൗണ്ടറി. 19ാം ഓവറിലെ ആദ്യ ബോളില്‍ മധുഷനെതിരേ തേര്‍ഡ്മാനിലൂടെ ബൗണ്ടറി നേടി നസീം ഷാ
കിരീടമുറപ്പാക്കി ലങ്ക. പാകിസ്താന്റെ എട്ടാം വിക്കറ്റും വീണു. 18ാം ഓവറിലെ അവസാന ബോളില്‍ ഷദാബ് ഖാനാണ് (8) പുറത്തായത്. തീക്ഷണയുടെ ബൗളിങില്‍ ഗുണതിലക ക്യാച്ചെടുക്കുകയായിരുന്നു. പാകിസ്താന്‍ 120/8. 18 ഓവര്‍ പൂര്‍ത്തിയായി.
17 ഓവര്‍ പിന്നിട്ടു. പാകിസ്താന്‍ 112/7. ഷദാബ് 1, റൗഫ് 0. 18 ബോളില്‍ 59 റണ്‍സ് ജയിക്കാന്‍ വേണം. കൈവശമുള്ളത് മൂന്ന് വിക്കറ്റ് മാത്രം.
ഹസരംഗയുടെ ഓവറില്‍ തന്നെ പാകിസ്താനു ഏഴാം വിക്കറ്റും നഷ്ടം. അഞ്ചാമത്തെ ബോളില്‍ സ്വീപ്പ് ഷോട്ടിനു മുതിര്‍ന്ന ഖുശ്ദില്‍ ഷായെ (2) തീക്ഷണ പിടികൂടി. 112/7.
പാകിസ്താന് വീണ്ടും പ്രഹരം. ഹസരംഗയ്‌ക്കെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന ആസിഫ് അലി ക്ലീന്‍ബൗള്‍ഡ്. ഗോള്‍ഡന്‍ ഡെക്കായാണ് താരം മടങ്ങുന്നത്. പാകിസ്താന് 111/6.
17ാം ഓവറിലെ ആദ്യ ബോളില്‍ റിസ്വാന്‍ പുറത്ത്. ഹസരംഗയ്‌ക്കെതിരേ സിക്‌സറിനു ശ്രമിച്ച റിസ്വാനെ ബൗണ്ടറി ലൈനിന് അരികെ ധനുഷ്‌ക ഗുണതിലകെ പിടികൂടി. 49 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 55 റണ്‍സാണ് റിസ്വാന്‍ നേടിയത്. 110/5.
അഞ്ചാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സറിലേക്കു പറത്തി റിസ്വാന്‍. ഇതോടെ അദ്ദേഹം ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. 47 ബോളില്‍ നിന്നാണ് നേട്ടം.
എട്ടു ബോളില്‍ ആറു റണ്‍സാണ് നവാസ് നേടിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച താരത്തെ പ്രമോദ് മധുഷന്‍ പിടികൂടുകയായിരുന്നു
അപകടകാരിയായ നവാസ് പുറത്ത്. 16ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ കരുണരത്‌നെയുടെ ഷോര്‍ട്ട് ബോളില്‍ താരം വീണു.
ധനഞ്ജയ ഡിസില്‍വയെറിഞ്ഞ 15ാം ഓവറില്‍ നാലു റണ്‍സ് മാത്രം. പാകിസ്താന്‍ 101/3. റിസ്വാന്‍ 47, നവാസ് 8
14 ഓവര്‍ പിന്നിട്ടു. പാകിസ്താന്‍ 96/3. റിസ്വാന്‍ 47, മുഹമ്മദ് നവാസ് 2. 36 ബോളില്‍ ഇനി വേണ്ടത് 74 റണ്‍സ്.
31 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 32 റണ്‍സെടുത്ത ഇഫ്തിഖറിനെ പകരക്കാരനായി ഇറങ്ങിയ അഷെന്‍ ബണ്ഡാര ബൗണ്ടറി ലൈനിന് അരികെ പിടികൂടി
ലങ്കയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ. 14ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മധുഷനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഇഫ്തിഖര്‍ പുറത്ത്.
13 ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ 91/2. റിസ്വാന്‍ 44, ഇഫ്തിഖര്‍ 32. 42 ബോളില്‍ 80 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്.
12 ഓവര്‍ പിന്നിട്ടു. പാകിസ്താന് ഇതു മികച്ച ഓവര്‍. സിക്‌സറും ബൗണ്ടറിയുമടക്കം 14 റണ്‍സ് ഈ ഓവറില്‍ ലഭിച്ചു. പാകിസ്താന്‍ 88/2. റിസ്വാന്‍ 41, ഇഫ്തിഖര്‍ 33
സിക്‌സറിനു പിന്നാലെ തൊട്ടടുത്ത ബോളില്‍ ബൗണ്ടറിയും പായിച്ച് ഇഫ്തിഖര്‍
12ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഹസരംഗയ്‌ക്കെതിരേ ഇഫ്തിഖറിന്റെ സിക്‌സര്‍.
ഈ ഓവറില്‍ ആറു റണ്‍സാണ് പാകിസ്താന് ലഭിച്ചത്. 11 ഓവര്‍ കഴിഞ്ഞു. പാകിസ്താന്‍ 74/2. റിസ്വാന്‍ 40, ഇഫ്തിഖര്‍ 19.
11ാം ഓവര്‍ പുരോഗമിക്കുന്നു. കരുണരത്‌നെയാണ് ബൗളര്‍
10 ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ 68/2. റിസ്വാന്‍ 36, ഇഫ്തിഖര്‍ 17. 60 ബോളില്‍ 104 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്
10ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റിസ്വാനെതിരേ എല്‍ബിഡബ്ല്യു അപ്പീല്‍. ഹസരംഗയാണ് ബൗളര്‍. അംപയര്‍ നോട്ടൗട്ട് വിളിച്ചതോടെ ലങ്കയുടെ റിവ്യു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു.
ഒമ്പതോവര്‍ പിന്നിട്ടു. ഈ ഓവറില്‍ 10 റണ്‍സ് പാകിസ്താന്‍ നേടി. 62/2. റിസ്വാന്‍ 33, ഇഫ്തിഖര്‍ 15. 66 ബോളില്‍ ജയിക്കാന്‍ 108 റണ്‍സ് വേണം
ഒമ്പതാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തീക്ഷണയ്‌ക്കെതിരേ റിസ്വാന്റെ ബൗണ്ടറി.
എട്ടോവര്‍ കഴിഞ്ഞു. പാകിസ്താന്‍ 53/2. റിസ്വാന്‍ 25, ഇഫ്തിഖര്‍ 13
പാക് സ്‌കോര്‍ 50ലെത്തി. 50/2
എട്ടാം ഓവറിലെ ആദ്യ ബോളില്‍ കരുണരത്‌നെയ്‌ക്കെതിരേ റിസ്വാന് ബൗണ്ടറി. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഷോട്ട്.
ഏഴോവര്‍ കഴിഞ്ഞു. ആറു റണ്‍സാണ് ഈ ഓവറില്‍ ലഭിച്ചത്. പാകിസ്താന്‍ 43/2. റിസ്വാന്‍ 17, ഇഫ്തിഖര്‍ 11
ഏഴാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഹസരംഗയ്‌ക്കെതിരേ ഇഫ്തിഖറിന് ബൗണ്ടറി. കവേഴ്‌സിലൂടെയായിരുന്നു ഷോട്ട്
പവര്‍പ്ലേ കഴിഞ്ഞു. പാകിസ്‌കാന്‍ 36/2. 84 ബോളില്‍ 134 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. റിസ്വാന്‍ 16, ഇഫ്തിഖാര്‍ 6
അഞ്ചോവര്‍ പിന്നിട്ടു. പാകിസ്താന്‍ 32/2. റിസ്വാന്‍ 15, ഇഫ്തിഖാര്‍ 2
മധുശങ്കയറിഞ്ഞ അഞ്ചാം ഓവറിലെ അവസാന ബോളില്‍ റിസ്വാന് സെഞ്ച്വറി. കവറിലൂടെയായിരുന്നു ഷോട്ട്.
നാലോവര്‍ കഴിഞ്ഞു. പാകിസ്താന്‍ 24/2. റിസ്വാന്‍ 8, ഇഫ്തിഖര്‍ 1
ഫഖര്‍ സമാന്‍ ഗോള്‍ഡന്‍ ഡെക്ക്. ഇന്‍സൈഡ് എഡ്ജായ സമാന്‍ ക്ലീന്‍ ബൗള്‍ഡ്. പാകിസ്താന് ഞെട്ടല്‍. 22/2.
വൈഡ് ബോളില്‍ ഷോട്ട് കളിച്ച ബാബറിനെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ മധുശങ്ക പിടികൂടി. ആറു ബോളില്‍ അഞ്ചു റണ്‍സാണ് ബാബര്‍ നേടിയത്.
പാക് നായകന്‍ ബാബര്‍ പുറത്ത്. പ്രമോദ് മധുശങ്കയ്ക്കാണ് വിക്കറ്റ്
മൂന്നോവര്‍ കഴിഞ്ഞു. ലങ്ക 20/0. റിസ്വാന്‍ 7, ബാബര്‍ 3. പാകിസ്താനു ജയിക്കാന്‍ 151 റണ്‍സ് കൂടി വേണം
മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ മധുശങ്കയ്‌ക്കെതിരേ റിസ്വാന് ബൗണ്ടറി. മിഡ് ഓഫിലൂടെയായിരുന്നു ഷോട്ട്
രണ്ടോവര്‍ കഴിഞ്ഞു. നാലു റണ്‍സ് ഈ ഓവറില്‍ ലഭിച്ചു. പാക് 16/0. ബാബര്‍ 3, റിസ്വാന്‍ 3
സ്പിന്നര്‍ തീക്ഷണയ്ക്കാണ് രണ്ടാം ഓവര്‍
ആദ്യ ഓവര്‍ കഴിഞ്ഞു. പാകിസ്താന്‍ 12/0. റിസ്വാന്‍ 2, ബാബര്‍ 1
ആദ്യ ബോള്‍ നോബോള്‍. അടുത്ത രണ്ടു ബോളും വൈഡ്. അടുത്തത് വൈഡ്, ഒപ്പം അഞ്ചു റണ്‍സും. വീണ്ടുമൊരു വൈഡ്. ഒരു ബോളില്‍ പാകിസ്താന്‍ 10 റണ്‍സ്!
ബാബറും റിസ്വാനും ക്രീസില്‍
പാക് ഇന്നിങ്‌സ് തുടങ്ങുന്നു
20 ഓവര്‍ പൂര്‍ത്തിയായി. ലങ്ക 170/6. രാജപക്‌സ 71, കരുണരത്‌നെ 14
അഞ്ചാമത്തെ ബോള്‍ ബൗണ്ടറിയിലേക്കും അവസാന ബോള്‍ സിക്‌സറിലേക്കും പറത്തി രാജപക്‌സ
നസീം ഷായ്ക്കാണ് അവസാന ഓവര്‍
19 ഓവര്‍ പൂര്‍ത്തിയായി. ലങ്ക 155/6. രാജപക്‌സ 57, കരുണരത്‌നെ 13.
പാകിസ്താന് വീണ്ടുമൊരു ക്യാച്ച് പാഴാക്കി. 19ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. ഹസ്‌നെയ്‌നിന്റെ ബൗളിങില്‍ രാജപക്‌സയുടെ ക്യാച്ചിനായി ശ്രമിക്കവെ ഷദാബും അലിയും കൂട്ടിയിടിച്ചു വീണു. ബോള്‍ സിക്‌സറിലേക്കും തെറിച്ചു.
18 ഓവര്‍ പൂര്‍ത്തിയായി. ലങ്ക 147/6. രാജപക്‌സ 50, കരുണരത്‌നെ 12
രാജപക്‌സ ഫിഫ്റ്റി പൂര്‍ത്തിയാക്കി., 35 ബോളുകളിലാണ് നേട്ടം. 5 ബൗണ്ടറി, 1 സിക്‌സര്‍
രാജപക്‌സയുടെ ക്യാച്ച് ലോങ് ഓണില്‍ കൈവിട്ട് ഷദാബ് ഖാന്‍. ലങ്ക മൂന്ന് റ്ണ്‍സ് ഓടിയെടുത്തു.
18ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ റൗഫിനെതിരേ ലങ്കയ്ക്കു ബൗണ്ടറി. ലെഗ് ബൈയായിരുന്നു അത്. തേര്‍ഡ് മാനിലൂടെയാണ് ബോള്‍ ബൗണ്ടറി കടന്നത്.
17 ഓവര്‍ കഴിഞ്ഞു. ലങ്ക 136/6. രാജപക്‌സ 45, കരുണരത്‌നെ 10
ഓവറിലെ അവസാന ബോളിലും സിക്‌സര്‍. ഇത്തവണ ചാമിക കരുണരത്‌നെയുടെ ഊഴമായിരുന്നു. ലോങ്ഓണിലൂടെയായിരുന്നു ഷോട്ട്
17ാം ഓവറിലെ നാലാമത്തെ ബോളില്‍ നസീം ഷായെക്കെതിരേ രാജപക്‌സയുടെ സിക്‌സര്‍. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയാണ് ഷോട്ട്
16ാാം ഓനറില്‍ രണ്ടു റണ്‍സ് മാത്രം. ഓവര്‍ കഴിഞ്ഞു. ലങ്ക 120/6. രാജപക്‌സ 38, കരുണരത്‌നെ 3
മുഹമ്മദ് നവാസിന് ആദ്യ ഓവര്‍
15 ഓവര്‍ കഴിഞ്ഞു. ലങ്ക ആറിന് 117. രാജപക്‌സ 37. ചാമിക കരുണരത്‌നെ 1
21 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 36 റണ്‍സാണ് ഹസരംഗ നേടിയത്
തുടരെ രണ്ടു ബൗണ്ടറികള്‍ക്കു പിന്നാലെ ഹസരംഗ പുറത്ത്. എഡ്ജായ ഹസരംഗയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ പിടികൂടി. 36 ബോളില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് താരത്തിന്റെ മടക്കം
വീണ്ടും ബൗണ്ടറി തൊട്ടടുത്ത ബോളിലും ബൗണ്ടറി നേടി ഹസരംഗ.
15ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റൗഫിനെതിരേ ഹസരംഗയുടെ ബൗണ്ടറി. ലോങ്ഓഫിലൂടെയായിരുന്നു ഷോട്ട്.
15ാം ഓവര്‍ റൗഫിന്
14 ഓവര്‍ കഴിഞ്ഞു. ലങ്ക 105/5. രാജപക്‌സ 37, ഹസരംഗ 26
അഞ്ചു വിക്കറ്റ് വീണിട്ടും ലങ്കയുടെ അഗ്രസീവ് ബാറ്റിങ്. 14ാം ഓവറിലെ രണ്ടാം ബോളില്‍ ഷദിനെതിരേ രാജപക്‌സയുടെ ബൗണ്ടറി.
13 ഓവര്‍ കഴിഞ്ഞു. ഈ ഓവറില്‍ 14 റണ്‍സ്. രാജപക്‌സ 31, ഹസരംഗ 25. ലങ്ക 99/5
ലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ സിക്‌സര്‍ ഹസരംഗയുടെ വക. ഹസ്‌നെയ്‌നെതിരേ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. തേര്‍ഡ് മാനിലൂടെയായിരുന്നു ഷോട്ട്
ഹസ്‌നെയ്‌നിന്റെ 13ാം ഓവറിലെ നാലാമത്തെ ബോളില്‍ ബൗണ്ടറി. ഡീപ്പ് എക്‌സ്ട്രാ കവറിലൂടെ ഹസരംഗയാണ് ബൗണ്ടറി പായിച്ചത്
12 ഓവര്‍ കഴിഞ്ഞു. എട്ട് റണ്‍സ്. ലങ്ക 85/5. രാജപക്‌സ 31, ഹസരംഗ 12
12ാം ഓവറിലെ അഞ്ചാമത്തെ ബോള്‍. ഇഫ്തിഖാറിനെതിരേ തേര്‍ഡ് മാനിലൂടെ ബൗണ്ടറി നേടി രാജപക്‌സ
11 ഓവര്‍ പിന്നിട്ടു. ലങ്ക 77/5. രാജപക്‌സ 25, ഹസരങ്ക 10
ഓവറിലെ നാലാമത്തെ ബോളും ബൗണ്ടറിയിലേക്ക്. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെ ഹസരംഗയാണ് ഷോട്ട് പായിച്ചത്
11ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഷജദാബിനെതിരേ ബൗണ്ടറി പായിച്ച് രാജപക്‌സ. ഡീപ്പ് എക്‌സ്ട്രാ കവറിലൂടെയായിരുന്നു ഷോട്ട്
10 ഓവര്‍ കഴിഞ്ഞു. ലങ്കയുടെ പകുതി പേരും മടങ്ങി. 67/5. രാജപക്‌സ 20, ഹസരംഗ 5
ഓവറിലെ അവസാന ബോളില്‍ ബൗണ്ടറിയടിച്ച് വനിന്ദു ഹസരംഗ. ഒമ്പതോവര്‍ കഴിഞ്ഞു. ലങ്ക 62/5. രാജപക്‌സ 16, ഹസരംഗ 4
ലങ്ക തകര്‍ന്നു. നായകന്‍ ഷനകയും പുറത്ത്. ഒമ്പതാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെ ഷദാബ് ബൗള്‍ഡാക്കി. ലങ്ക 58/5.
എട്ടോവര്‍ കഴിഞ്ഞു. ലങ്ക 54/4. രാജപക്‌സ 13, ഷനക 1
നായകന്‍ ദസുന്‍ ഷനകയാണ് പുതുതായി ക്രീസില്‍
ലങ്കയുടെ നാലാം വിക്കറ്റ് വീണു. നാലാമത്തെ ബോളില്‍ ഡിസില്‍വയെ (28) ഇഫ്തിഖാര്‍ സ്വന്തം ബൗളിങില്‍ പിടികൂടി. 21 ബോളില്‍ നാലു ബൗണ്ടറികളോടെ 28 റണ്‍സാണ് താരം നേടിയത്. ലങ്ക 53/4.
രണ്ടാമത്തെ ബോള്‍ തേര്‍ഡ് മാനിലൂടെ ബൗണ്ടറിയിലേക്കു വഴികാണിച്ച് രാജപക്‌സ
ഏഴാം ഓവര്‍ കഴിഞ്ഞു. അഞ്ചു റണ്‍സാണ് ലങ്കയ്ക്കു ലഭിച്ചത്. ഡിസില്‍വ 27, രാജപക്‌സ 8. 47/3
ഏഴാം ഓവര്‍ കഴിഞ്ഞു. അഞ്ചു റണ്‍സാണ് ലങ്കയ്ക്കു ലഭിച്ചത്. ഡിസില്‍വ 27, രാജപക്‌സ 8. 47/3
ഏഴാം ഓവര്‍ സ്പിന്നര്‍ ഷദാബ് ഖാന്
പവര്‍പ്ലേ പൂര്‍ത്തിയായി. ലങ്ക 40/3. ഡിസില്‍വ 24, രാജപക്‌സ 6.
രാജപക്‌സെയ്‌ക്കെതിരേ റൗഫിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. നോട്ടൗട്ടെന്നു അംപയര്‍. പാകിസ്താന്റെ റിവ്യ. പക്ഷെ തേര്‍ഡ് അംപയര്‍ തീരുമാനം ശരിവച്ചു. ലങ്ക രക്ഷപ്പെട്ടു
വിക്കറ്റിനു പിന്നാലെ തൊട്ടടുത്ത ബോളില്‍ ബൗണ്ടറി. പുതുതായി ക്രീസിലെത്തിയ ഭാനുക രാജപക്‌സയാണ് തേര്‍ഡ് മാനിലൂടെ ബൗണ്ടറി പായിച്ചത്.
ആറാം ഓവറിലെ ആദ്യ ബോളില്‍ ഗുണതിലകയെ (1) ബൗള്‍ഡാക്കി റൗഫ്. ശ്രീലങ്ക 36/3.
അഞ്ചോവര്‍ പൂര്‍ത്തിതായി. ലങ്ക 36/2. ഡിസില്‍വ 24, ഗുണതിലക 1.
മൂന്നാമത്തെ ബോള്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി ഡിസില്‍വ
അഞ്ചാം ഓവര്‍ ഹസ്‌നെയ്‌ന്
നാലോവര്‍ കഴിഞ്ഞു. ലങ്ക 28/2. ഡിസില്‍വ 18, ധനുഷ്‌ക ഗുണതിലക 0
റൗഫിനെതിരേ നാലാം ഓവറിലെ അഞ്ചാം ബോളില്‍ ഡിസില്‍വയുടെ കിടിലന്‍ ബൗണ്ടറി. കവേഴ്‌സിലൂടയായിരുന്നു ഷോട്ട്
11 ബോളില്‍ ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സാണ് നിസങ്ക നേടിയത്. ലങ്ക രണ്ടിന് 23
ലങ്കയുടെ രണ്ടാം വിക്കറ്റും വീണു. നാലാം ഓവറിലെ രണ്ടാമത്തെ ബോളില്‍ റൗഫിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച നിസങ്കയെ മിഡ് ഓഫില്‍ പാക് നായകന്‍ ബാബര്‍ റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കി.
ഹസ്‌നെയ്‌നു പകരം നാലാം ഓവര്‍ ഹാരിസ് റൗഫിന്
മൂന്നോവര്‍ പിന്നിട്ടു. ലങ്ക 22/1. ഡിസില്‍വ 13, നിസങ്ക 7
നിസങ്കയുടെ ആദ്യ ബൗണ്ടറി. മൂന്നാം ഓവറിലെ മൂന്നാമത്തെ ബോളില്‍ നസീം ഷായ്‌ക്കെതിരേ ബൗണ്ടറിയടിച്ച് നിസങ്ക. കവേഴ്‌സിലൂടെയായിരുന്നു ഈ ഷോട്ട്
രണ്ടോവര്‍ പൂര്‍ത്തിയായി. ഈ ഓവറില്‍ 12 റണ്‍സ്. ലങ്ക 14/1. ഡിസില്‍വ 10, നിസങ്ക 2
കവേഴ്‌സിലെ ഫീല്‍ഡര്‍മാരുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറി പറത്തി ഡിസില്‍വ
മുഹമ്മദ് ഹസ്‌നെയ്‌നെതിരേയാണ് കവേഴ്‌സിലൂടെ ഡിസില്‍വ തകര്‍പ്പന്‍ ബൗണ്ടറി പായിച്ചത്. രണ്ടാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഇത്.
ഫൈനലിലെ ആദ്യ ബൗണ്ടറി ഡിസില്‍വയ്ക്ക്
ആദ്യ ഓവര്‍ കഴിഞ്ഞു. നാല് റണ്‍സ് മാത്രം. ലങ്ക 4/1. ധനഞ്ജയ ഡിസില്‍വ 2, നിസങ്ക 1
ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ ഗോള്‍ഡന്‍ ഡെക്കാക്കി നസീം ഷാ. ശ്രീലങ്ക 2/1.
നസീം ഷായാണ് ബൗളര്‍. ആദ്യ ബോള്‍ വൈഡ്
പാക് താരങ്ങള്‍ ഗ്രൗണ്ടിലേക്ക്. ലങ്കയ്ക്കായി പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ക്രീസില്‍
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക.
ടോസ് പാകിസ്താന്. ബൗളിങ് തിരഞ്ഞെടുത്ത് പാക് നായകന്‍ ബാബര്‍ ആസം
ഫൈനല്‍ അല്‍പ്പസമയത്തിനകം തുടങ്ങും. ടോസ് ഏഴു മണിക്ക്
കണക്കുകളില്‍ പാകിസ്താന് മുന്‍തൂക്കം. 22 ടി29കളില്‍ 23ലും ജയം പാക് ടീമിന്. ഒമ്പതെണ്ണത്തില്‍ ലങ്ക ജയം നേടി
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഫൈനല്‍ ഇന്ന്. രാത്രി 7.30ന് പാകിസ്താനും ശ്രീലങ്കയും നേര്‍ക്കുനേര്‍
പാകിസ്താന്‍ 19.1 ഓവറില്‍ 121, ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റിന് 124 പതും നിസങ്ക (55*) ശ്രീലങ്കയ്ക്കായി തിളങ്ങി, വനിന്‍ഡു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റ് ഫൈനലില്‍ പാകിസ്താന്‍ - ശ്രീലങ്കയെത്തന്നെ നേരിടും
ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. മൂന്ന് ഓവര്‍ ബാക്കി നിര്‍ത്തി 122 റണ്‍സ് വിജയലക്ഷ്യം മറികടന്നു
ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ദസുന്‍ ഷണകയെ (16 പന്തില്‍ 21) മുഹമ്മദ് ഹസ്‌നെയ്ന്‍ ഹസന്‍ അലിയുടെ കൈയിലെത്തിച്ചു
പതും നിസങ്കയും (47 പന്തില്‍ 55) ദസുന്‍ ഷണകയും (14 പന്തില്‍ 15) ക്രീസില്‍
16 ഓവര്‍ ശ്രീലങ്ക 4 വിക്കറ്റിന് 107 റണ്‍സ് ജയിക്കാന്‍ 24 പന്തില്‍ 15 റണ്‍സ്
വിജയത്തിനോടടുത്ത് ശ്രീലങ്ക
പതും നിസങ്കയും (43 പന്തില്‍ 52) ദസുന്‍ ഷണകയും (12 പന്തില്‍ 14) ക്രീസില്‍
15 ഓവര്‍ ശ്രീലങ്ക 4 വിക്കറ്റിന് 103 റണ്‍സ് ജയിക്കാന്‍ 30 പന്തില്‍ 19 റണ്‍സ്

ഫിഫ്റ്റി നേടിയ പതും നിസങ്കയുടെ ബാറ്റിങ്
തകര്‍പ്പന്‍ ഫിഫ്റ്റിയുമായി പതും നിസങ്ക. 42 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 51 റണ്‍സ്
പതും നിസങ്കയും (42 പന്തില്‍ 51) ദസുന്‍ ഷണകയും (7 പന്തില്‍ 3) ക്രീസില്‍
14 ഓവര്‍ ശ്രീലങ്ക 4 വിക്കറ്റിന് 91 റണ്‍സ് ജയിക്കാന്‍ 36 പന്തില്‍ 31 റണ്‍സ്
പതും നിസങ്കയും (40 പന്തില്‍ 49) ദസുന്‍ ഷണകയും (2 പന്തില്‍ 2) ക്രീസില്‍
13 ഓവര്‍ ശ്രീലങ്ക 4 വിക്കറ്റിന് 87 റണ്‍സ് ജയിക്കാന്‍ 42 പന്തില്‍ 35 റണ്‍സ്
12 ഓവര്‍ ശ്രീലങ്ക 4 വിക്കറ്റിന് 83 റണ്‍സ് ജയിക്കാന്‍ 48 പന്തില്‍ 39 റണ്‍സ്
ശ്രീലങ്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടം. 19 പന്തില്‍ 24 റണ്‍സെടുത്ത ബനുക രാജപക്‌സെയെ ഉസ്മാന്‍ ഖാദിര്‍ പുറത്താക്കി
പതും നിസങ്കയും (31 പന്തില്‍ 37) ബനുക രാജപക്‌സയും (18 പന്തില്‍ 24) ക്രീസില്‍
11 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 73 റണ്‍സ് ജയിക്കാന്‍ 54 പന്തില്‍ 49 റണ്‍സ്

പാകിസ്താന്റെ ഹാരിസ് റഊഫ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
പതും നിസങ്കയും (28 പന്തില്‍ 34) ബനുക രാജപക്‌സയും (15 പന്തില്‍ 22) ക്രീസില്‍
10 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 68 റണ്‍സ് ജയിക്കാന്‍ 60 പന്തില്‍ 54 റണ്‍സ്
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറി ശ്രീലങ്ക
പതും നിസങ്കയും (24 പന്തില്‍ 30) ബനുക രാജപക്‌സയും (13 പന്തില്‍ 15) ക്രീസില്‍
9 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 57 റണ്‍സ് ജയിക്കാന്‍ 66 പന്തില്‍ 65 റണ്‍സ്
പതും നിസങ്കയും (22 പന്തില്‍ 28) ബനുക രാജപക്‌സയും (9 പന്തില്‍ 13) ക്രീസില്‍
8 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 53 റണ്‍സ് ജയിക്കാന്‍ 72 പന്തില്‍ 69 റണ്‍സ്
7 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 45 റണ്‍സ് ജയിക്കാന്‍ 78 പന്തില്‍ 77 റണ്‍സ്
പതും നിസങ്കയും (19 പന്തില്‍ 25) ബനുക രാജപക്‌സയും (0) ക്രീസില്‍
പവര്‍പ്ലേ പൂര്‍ത്തിയായി. 6 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 37 റണ്‍സ് ജയിക്കാന്‍ 84 പന്തില്‍ 85 റണ്‍സ്
5 ഓവര്‍ ശ്രീലങ്ക 3 വിക്കറ്റിന് 29 റണ്‍സ് ജയിക്കാന്‍ 90 പന്തില്‍ 93 റണ്‍സ് 12 പന്തില്‍ 9 റണ്‍സെടുത്ത ധനഞ്ജയ് ഡി സില്‍വയെ ഹാരിസ് റഊഫ് ബാബറിന്റെ കൈയിലെത്തിച്ചു
4 ഓവര്‍ ശ്രീലങ്ക 2 വിക്കറ്റിന് 22 റണ്‍സ് ജയിക്കാന്‍ 96 പന്തില്‍ 100 റണ്‍സ് പതും നിസങ്കയും (12 പന്തില്‍ 16) ധനഞ്ജയ് ഡി സില്‍വയും (7 പന്തില്‍ 3) ക്രീസില്‍
4 ഓവര്‍ ശ്രീലങ്ക 2 വിക്കറ്റിന് 22 റണ്‍സ്
പതും നിസങ്കയും (7 പന്തില്‍ 3) ധനഞ്ജയ് ഡി സില്‍വയും (6 പന്തില്‍ 3) ക്രീസില്‍
3 ഓവര്‍ ശ്രീലങ്ക 2 വിക്കറ്റിന് 7 റണ്‍സ് ജയിക്കാന്‍ 102 പന്തില്‍ 115 റണ്‍സ്

ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയുടെ വിക്കറ്റാഘോഷം
ശ്രീലങ്കയ്ക്ക് തകര്‍ച്ച തുടക്കം. കുശാല്‍ മെന്‍ഡിസിനെ (1 പന്തില്‍ 0) മുഹമ്മദ് ഹസ്‌നെയ്‌നും ധനുഷ്‌ക ഗുണതിലകയെ (4 പന്തില്‍ 0) ഹാരിസ് റഊഫും പുറത്താക്കി. ശ്രീലങ്ക 2 ഓവറില്‍ 3 റണ്‍സിന് 2 വിക്കറ്റ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 19.1 ഓവറില്‍ 121 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ വനിന്‍ഡു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം പങ്കിട്ട മഹേഷ് തീക്ഷണ, പ്രമോദ് മധുസന്‍, ഓരോ വിക്കറ്റ് നേടിയ ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്‌ന എന്നിവരാണ് പാകിസ്താനെ കൂടാരം കയറ്റിയത്. ബാബര്‍ അസമാണ് (30) പാകിസ്താന്റെ ടോപ് സ്‌കോറര്‍.
19.1 ഓവറില്‍ പാകിസ്താന്‍ 121ന് ഓള്‍ഔട്ട്. ഹാരിസ് റഊഫിനെ പ്രമോദ് മധുസന്‍ പുറത്താക്കി
19 ഓവര്‍ പാകിസ്താന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ്
പാകിസ്താന് ഒമ്പതാം വിക്കറ്റ് നഷ്ടം. മുഹമ്മദ് നവാസ് (18 പന്തില്‍ 26) റണ്ണൗട്ടായി
18 ഓവര്‍ പാകിസ്താന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ്
പാകിസ്താന് എട്ടാം വിക്കറ്റ് നഷ്ടം. ഉസ്മാന്‍ ഖാദിറിനെ (6 പന്തില്‍ 3) മഹേഷ് തീക്ഷണ പുറത്താക്കി
17 ഓവര്‍ പാകിസ്താന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ്
16 ഓവര്‍ പാകിസ്താന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ്
പാകിസ്താന് ഏഴാം വിക്കറ്റും നഷ്ടം. ഹസന്‍ അലിയെ (0) മഹേഷ് തീക്ഷണ പുറത്താക്കി
ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തില്‍ പാകിസ്താന് അടിതെറ്റുന്നു
പാകിസ്താന്‍ തകരുന്നു. ആസിഫ് അലിയെ ഗോള്‍ഡന്‍ ഡെക്കാക്കി ഹസരങ്ക, പാകിസ്താന്‍ 15 ഓവറില്‍ 6 വിക്കറ്റിന് 91
പാകിസ്താന്റെ അഞ്ചാം വിക്കറ്റും വീണു. 17 പന്തില്‍ 13 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെ വനിന്‍ഡു ഹസരങ്ക ക്ലീന്‍ബൗള്‍ഡ് ചെയ്തു
14 ഓവര്‍ പാകിസ്താന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് ഇഫ്തിഖര്‍ അഹ്‌മദും (14 പന്തില്‍ 7) മുഹമ്മദ് നവാസും (1 പന്തില്‍ 1) ക്രീസില്‍
പാകിസ്താന് നാലാം വിക്കറ്റ് നഷ്ടം. 8 പന്തില്‍ 4 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായെ ധനഞ്ജയ് ഡി സില്‍വ പതും നിസങ്കയുടെ കൈയിലെത്തിച്ചു
13 ഓവര്‍ പാകിസ്താന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് ഇഫ്തിഖര്‍ അഹ്‌മദും (11 പന്തില്‍ 5) ഖുഷ്ദില്‍ ഷാ (6 പന്തില്‍ 3) ക്രീസില്‍
ഇഫ്തിഖര്‍ അഹ്‌മദും (8 പന്തില്‍ 4) ഖുഷ്ദില്‍ ഷാ (3 പന്തില്‍ 3) ക്രീസില്‍
11 ഓവര്‍ പാകിസ്താന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ്
പാകിസ്താന് മൂന്നാം വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (29 പന്തില്‍ 30) വനിന്‍ഡു ഹസരങ്ക റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിങ്
ബാബര്‍ അസമും (26 പന്തില്‍ 29), ഇഫ്തിഖര്‍ അഹ്‌മദും (2 പന്തില്‍ 1) ക്രീസില്‍
10 ഓവര്‍ പാകിസ്താന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ്
പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടം. ഫഖര്‍ സമാനെ ചമിക കരുണരത്‌ന പുറത്താക്കി. 18 പന്തില്‍ 13 റണ്‍സാണ് നേടിയത്
ബാബര്‍ അസം (23 പന്തില്‍ 26) ഫഖര്‍ സമാന്‍ (17 പന്തില്‍ 13) ക്രീസില്‍
9 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ്
8 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ബാബര്‍ അസം (18 പന്തില്‍ 25) ഫഖര്‍ സമാന്‍ (16 പന്തില്‍ 12) ക്രീസില്‍

അരങ്ങേറ്റത്തില്‍ പ്രമോദ് മധുസന്നിന്റെ കന്നി വിക്കറ്റായി റിസ്വാന്‍
7 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ്
പവര്‍പ്ലേയില്‍ 8.16 റണ്‍റേറ്റില്‍ പാകിസ്താന്‍
6 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് ബാബര്‍ അസം (13 പന്തില്‍ 17) ഫഖര്‍ സമാന്‍ (9 പന്തില്‍ 9) ക്രീസില്‍
5 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് ബാബര്‍ അസം (11 പന്തില്‍ 12) ഫഖര്‍ സമാന്‍ (5 പന്തില്‍ 2) ക്രീസില്‍
4 ഓവര്‍ പാകിസ്താന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് 14 പന്തില്‍ 14 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനെ പ്രമോദ് മധുസന്‍ പുറത്താക്കി
3 ഓവര്‍ പാകിസ്താന്‍ വിക്കറ്റ് പോവാതെ 25 റണ്‍സ് ബാബര്‍ അസമും (7 പന്തില്‍ 5 ) മുഹമ്മദ് റിസ്വാനും (11 പന്തില്‍ 12) ക്രീസില്‍
2 ഓവര്‍ പാകിസ്താന്‍ വിക്കറ്റ് പോവാതെ 19 റണ്‍സ്
1 ഓവര്‍ പാകിസ്താന്‍ വിക്കറ്റ് പോവാതെ 11 റണ്‍സ് ബാബര്‍ അസമും (1 പന്തില്‍ 4 ) മുഹമ്മദ് റിസ്വാനും (5 പന്തില്‍ 5) ക്രീസില്‍
പാകിസ്താന്റെ ഓപ്പണര്‍മാരായി മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രീലങ്കയുടെ ബൗളിങ് ഓപ്പണ്‍ ചെയ്ത് ദില്‍ഷന്‍ മദുശന്‍ക

ടോസ്
പാകിസ്താനും രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാനും നസീം ഷായും വിശ്രമമെടുത്തപ്പോള്‍ ഉസ്മാന്‍ ഖാദിറും ഹസന്‍ അലിയും പ്ലേയിങ് 11 എത്തി.
പാകിസ്താന്‍ സാധ്യതാ 11- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയ്ന്‍, ഹസന്‍ അലി. ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്സെ, വനിന്‍ഡു ഹസരങ്ക, ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്ന, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശന്‍ക, പ്രമോദ് മദുസന്‍
പാകിസ്താന്‍ സാധ്യതാ 11- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയ്ന്‍, ഹസന്‍ അലി. ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്സെ, വനിന്‍ഡു ഹസരങ്ക, ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്ന, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശന്‍ക, പ്രമോദ് മദുസന്‍
പ്രമോദ് മദുസന്‍ ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിക്കും
പാകിസ്താനെതിരേ ശ്രീലങ്കയ്ക്ക് ടോസ്, ആദ്യം പന്തെറിയും
ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയുടെ ജന്മദിനമാണിന്ന്
പാകിസ്താനെ സംബന്ധിച്ച് ശക്തി പേസാക്രമണമാണ്. നസീം ഷാ, മുഹമ്മദ് ഹസ്നെയ്ന്‍, ഹാരിസ് റഊഫ് എന്നിവരെല്ലാം ശ്രീലങ്കയുടെ ചങ്കിടിപ്പേറ്റുന്നു
ടി20യില്‍ 21 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും പാകിസ്താന് ജയം. 8 തവണ ശ്രീലങ്കയും ജയിച്ചു
ടോസ് 7 മണിക്ക്, ഫൈനലിന് മുമ്പായി പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത പാകിസ്താന്
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്സെ, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്ന, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശന്‍ക.
പാകിസ്താന്‍ സാധ്യതാ 11- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നയ്ന്‍, നസീം ഷാ.
കുശാല്‍ മെന്‍ഡിസിന്റെ മിന്നും ഫോമാണ് ശ്രീലങ്കയുടെ കരുത്ത്. മഹേഷ് തീക്ഷണ, വനിന്‍ഡു ഹസരങ്ക എന്നീ സ്പിന്നര്‍മാര്‍ പാകിസ്താന് തലവേദനയാവുമെന്നുറപ്പ്
പാകിസ്താന്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിനും അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിനുമാണ് ഫൈനലിലെത്തിയത്
പാകിസ്താന്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിനും അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിനുമാണ് ഫൈനലിലെത്തിയത്
ജയിക്കുന്ന ടീമിന് ഫൈനലില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും. ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിനും ഇന്ത്യയെ ആറ് വിക്കറ്റിനും തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
ഏഷ്യയിലെ രാജാവിനെ അറിയാന്‍ നാളെയാണ് പാകിസ്താന്‍-ശ്രീലങ്ക ഫൈനല്‍ നടക്കുകയാണ്. അതിന് മുന്നോടിയായി തങ്ങള്‍ത്തന്നെ കപ്പ് നേടുമെന്ന് ഉറപ്പിക്കാന്‍ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയും പാകിസ്താനും ഇറങ്ങുന്നു
ഇന്ത്യ രണ്ടിന് 212. അഫ്ഗാനിസ്താന്‍ എട്ടു വിക്കറ്റിനു 111.
20 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ ജയം 101 റണ്‍സിന്. അഫ്ഗാന്‍ എട്ടു വിക്കറ്റിനു 118 റണ്‍സാണ് നേടിയത്
മൂന്നാമത്തെ ബോളിലും സദ്രാന്റെ സിക്‌സര്‍
രണ്ടാമത്തെ ബോളില്‍ സദ്രാന്റെ സിക്‌സര്‍. താരം ഫിഫ്റ്റി തികച്ചു. ഒപ്പം അഫ്ഗാന്‍ സ്‌കോര്‍ 100 കടന്നു
അവസാന ഓവറില്‍ ബൗളറായി കാര്‍ത്തിക്
19 ഓവര്‍ പൂര്‍ത്തിയായി. അക്ഷര്‍ എറിഞ്ഞ ഓവറില്‍ ആറു റണ്‍സ്. അഫ്ഗാന്‍ 94/8. സദ്രാന്‍ 46, ഫരീദ്.
18 ഓവര്‍ കഴിഞ്ഞു. അഫ്ഗാന്‍ 88/8. സദ്രാന്‍ 42, ഫരീദ് 0
തൊട്ടടുത്ത ബോളില്‍ മൂജീബിനെ ബൗള്‍ഡാക്കി അശ്വിന്റെ മറുപടി. അഫ്ഗാന്റെ എട്ടാം വിക്കറ്റും വീണു. 13 ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 18 റണ്‍സാണ് താരം നേടിയത്.
18ാം ഓവറിലെ നാലാമത്തെ ബോളില്‍ ഡീപ്പ് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി പായിച്ച് മുജീബ്
അടുത്ത മൂന്നോവറില്‍ ജയിക്കാന്‍ 133 റണ്‍സ് വേണം
17 ഓവര്‍ കഴിഞ്ഞു. അഫ്ഗാന്‍ ഏഴിന് 79. സദ്രാന്‍ 40, മുജീബ് 14.
17ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ചാഹറിനെിതിരേ സദ്രാന്റെ ബൗണ്ടറി. ചാഹറിന്റെ തലയ്ക്കു മുകളിലൂടെയായിരുന്നു ഷോട്ട്.
16 ഓവര്‍ കഴിഞ്ഞു. അഫ്ഗാന്‍ 73/7. സദ്രാന്‍ 35. മുജീബ് 13
അശ്വിനെറിഞ്ഞ 16ാം ഓവറില്‍ ബൗണ്ടറിയും സിക്‌സറുമടിച്ച് മുജീബ്. ആദ്യ ബോളില്‍ ബൗണ്ടറി നേടിയ താരം അവസാന ബോളില്‍ സിക്‌സറും പായിച്ചു
15 ഓവര്‍ കഴിഞ്ഞു. ചാഹര്‍ എറിഞ്ഞ ഓവറില്‍ ആറ് റണ്‍സ്. 30 ബോളില്‍ 150 റണ്‍സ് ജയിക്കാന്‍ വേണം. അഫ്ഗാന്‍ 63/7. സദ്രാന്‍ 35, മുജീബ് 3.
14 ഓവര്‍ പിന്നിട്ടു. അഫ്ഗാന്‍ 56/7. സദ്രാന്‍ 31, മുജീബുര്‍ റഹ്മാന് 1
ആദ്യ ബോളില്‍ റാഷിദിനെ പുറത്താക്കി ഹൂഡ. 19 ബോളില്‍ രണ്ടു ബൗണ്ടറിയോടെ 15 റണ്‍സെടുത്ത റാഷിദിനെ അക്ഷര്‍ പിടികൂടി. അഫ്ഗാന്‍ 54/7
13ാം ഓവര്‍ ബൗള്‍ ചെയ്യാന്‍ ദീപക് ഹൂഡ
13ാം ഓവറിലെ അവസാന ബോളില്‍ അക്ഷറിനെതിരേ ഡീപ്പ് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയടിച്ച് സദ്രാന്‍. ഓവര്‍ പൂര്‍ത്തിയായി. അഫ്ഗാന്‍ 54-4. സദ്രാന്‍ 29, റാഷിദ് 15
12 ഓവര്‍ പിന്നിടുന്നു. അശ്വിനെറിഞ്ഞ ഓവറില്‍ 4 റണ്‍സ്. അഫ്ഗാന്‍ 47/6. സദ്രാന്‍ 24, റാഷിദ് 13
ഓവറിലെ അവസാന ബോളിലും റാഷിദ് ബൗണ്ടറിയടിച്ചു. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഷോട്ട്. 11 ഓവര്‍ കഴിഞ്ഞു. അഫ്ഗാന്‍ 43/6. സദ്രാന്‍ 21, റാഷിദ് 12.
നീണ്ട കാത്തിപ്പിനു ശേഷം അഫ്ഗാന് ബൗണ്ടറി. 11ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അക്ഷറിനെതിരേ റാഷിദാണ് ബൗണ്ടറിയടിച്ചത്.
10 ഓവര്‍ പൂര്‍ത്തിയായി. ഈ ഓവറില്‍ 5 റണ്‍സ്. അഫ്ഗാന്‍ 34/6. അടുത്ത 10 ഓവറില്‍ 179 റണ്‍സ് ജയിക്കാന്‍ വേണം
പത്താം ഓവര്‍ അശ്വിന്
ഈ ഓവറില്‍ 3 റണ്‍സ് മാത്രമേ അക്ഷര്‍ വഴങ്ങിയുള്ളൂ. അഫ്ഗാന്‍ 29/6. സദ്രാന്‍ 18, റാഷിദ് 1
ഒമ്പതാം ഓവര്‍ എറിയാനെത്തിയത് അക്ഷര്‍ പട്ടേല്‍
എട്ടോവര്‍ കഴിഞ്ഞു. അര്‍ഷ്ദീപ് എറിഞ്ഞ ഓവറില്‍ 5 റണ്‍സ് മാത്രം. അഫ്ഗാന്‍ 25/6. സദ്രാന്‍ 16, റാഷിദ് 0
ഏഴോവര്‍ പിന്നിടുന്നു. അഫ്ഗാന് 21/6
അഫ്ഗാന്റെ ആറാം വിക്കറ്റും നഷ്ടനായി. ഭുവി ഫൈഫര്‍ തികച്ചു. ഏഴാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അസ്മതുള്ള പുറത്ത്. ആറു ബോളില്‍ 1 റണ്‍സാണ് നേടിയത്. അഫ്ഗാന്‍ 21/6.
പവര്‍പ്ലേ കഴിഞ്ഞു. അഫ്ഗാന് പകുതി വിക്കറ്റുകളും നഷ്ടം. 85 ബോളില്‍ 193 റണ്‍സ് ഇനി ജയിക്കാന്‍ വേണം. അഫ്ഗാന്‍ 21/5. സദ്രാന്‍ 11, അസ്മത്തുള്ള ഒമര്‍സായ് 1.
മുഹമ്മദ് നബിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി അര്‍ഷ്ദീപ്. ഏഴു ബോളില്‍ ഏഴു റണ്‍സാണ് നായകന്‍ നേടിയത്. അഫ്ഗാന്‍ 20/5.
പവര്‍പ്ലേ എറിയുന്നത് അര്‍ഷ്ദീപ്
അഞ്ചോവര്‍ കഴിഞ്ഞു. അഫ്ഗാന്‍ 19/4. സദ്രാന്‍ 10, നബി 7
അഞ്ചാം ഓവറിലെ അവസാന ബോളില്‍ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയെ ഭുവി വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും നോട്ടൗട്ട് വിളിച്ച് അംപയര്‍. ഇന്ത്യ റിവ്യു എടുത്തെങ്കിലും അംപയറുടെ തീരുമാനം ശരിവച്ച് തേര്‍ഡ് അംപയര്‍
നാലോവര്‍ പൂര്‍ത്തിയായി. അഫ്ഗാന്‍ 18/4. സദ്രാന്‍ 9, നബി 7
നാലാം ഓവറിലെ നാലാത്തെ ബോളില്‍ ചഹറിനെതിരേ ബൗണ്ടറി പായിച്ച് നബി. സ്വീപ്പര്‍ കവറിലൂടെയായിരുന്നു ഷോട്ട്
മൂന്നോവര്‍ കഴിഞ്ഞു. അഫ്ഗാന്‍ നാലിന് ഒമ്പത് റണ്‍സ്. ഇബ്രാഹിം സദ്രാന്‍ 7.
അഞ്ചാമത്തെ ബോളില്‍ നജീബുള്ള സദ്രാനെ പൂജ്യനായി വിക്കറ്റിനു മുന്നില്‍ കുരുക്കി ഭുവി. അഫ്ഗാന്റ റിവ്യു. തേര്‍ഡ് അംപയറുടെ തീരുമാനവും ഔട്ട് തന്നെ അഫ്ഗാന് 9/4.
മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ കരീം ജന്നത്ത് പുറത്ത്. എഡ്ജായ സദ്രാനെ സ്ലിപ്പില്‍ വിരാട് കോലി പിടികൂടി. നാലു ബോളില്‍ രണ്ട് റണ്‍സാണ് നേടിയത്. അഫ്ഗാന്‍ 9/3.
രണ്ടാം ഓവറിലെ അവസാന ബോളില്‍ ബൗണ്ടറി നേടി ഇബ്രാഹിം സദ്രാന്‍. രണ്ടോവര്‍ കഴിഞ്ഞു. അഫ്ഗാന്‍ 7/2. സദ്രാന്‍ 6, കരീം ജന്നത്ത് 1
ദീപക് ചാഹറാണ് രണ്ടാം ഓവര്‍ എറിയുന്നത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ മല്‍സരം
റഹ്നാനുള്ള ഗുര്‍ബാസിനെ ബൗള്‍ഡാക്കി ഭുവി. അഫ്ഗാന്‍ പതറുന്നു. 1/2. ആദ്യ ഓവര്‍ കഴിഞ്ഞു
ഭുവിയിലൂടെ ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ. നാലാമത്തെ ബോളില്‍ ഹസ്‌റത്തുള്ള സസായിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി. അഫ്ഗാന്‍ 0-1.
അഫ്ഗാന്റെ റണ്‍ചേസ് തുടങ്ങി. ഭുവിയാണ് ബൗളര്‍
അഫ്ഗാന് 213 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടിന് 212
20 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ രണ്ടിന് 212. കോലി 122, റിഷഭ് 20
മൂന്നാമത്തെ ബോളില്‍ ബൗണ്ടറി പായിച്ച് കോലി. ഡീപ്പ് എക്‌സ്ട്രാ കവറിലൂടെയായിരുന്നു ഷോട്ട്
അവസാന ഓവറിലെ ആദ്യ ബോളില്‍ സിക്‌സറടിച്ച് കോലി. ഫസല്‍ഹഖാണ് ബൗളര്‍. തൊട്ടടുത്ത ബോളിലും സിക്‌സര്‍
ഓവറിലെ അവസാന ബോളില്‍ റിഷഭിന്റെ ക്യാച്ച് പാഴാക്കി മുജീബ്. ബോള്‍ ബൗണ്ടറി കടന്നു. 19 ഓവര്‍ കഴിഞ്ഞു. ഇന്ത്യ 194/2. കോലി 105, റിഷഭ് 19
കന്നി ടി20 സെഞ്ച്വറി തികച്ച് കോലി. സിക്‌സറിലൂടെയായിരുന്നു നേട്ടം. 2019നു ശേഷം കോലിയുടെ ആദ്യ സെഞ്ച്വറിയാണിത്. 53 ബോളുകളിലാണ് നേട്ടം. താരത്തിന്റെ 71ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്
19ാം ഓവറിലെ ആദ്യ ബോളില്‍ ഫരീദിനെതിരേ ബൗണ്ടറിയടിച്ച് കോലി
18 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ 175/2. കോലി 90, റിഷഭ് 15
അഞ്ചാമത്തെ ബോളിലും കോലിക്കു ബൗണ്ടറി. തേര്‍ഡ് മാനിലൂടെയായിരുന്നു ഷോട്ട്.
ഫസല്‍ഹഖിനെതിരേ 18ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ബൗണ്ടറി നേടി കോലി.
അഞ്ചാമത്ത ബോള്‍ ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടത്തി കോലി. അവസാന ബോളിലും ബൗണ്ടറി അദ്ദേഹം ബൗണ്ടറി നേടി. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഇത്. 17 ഓവര്‍ കഴിഞ്ഞു. ഇന്ത്യ 160/2. കോലി 77, റിഷഭ് 14
വീണ്ടുമൊരു ക്യാച്ച് പാഴാക്കി അഫ്ഗാന്‍. റിഷഭിന്റെ ക്യാച്ചാണ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ മുജീബ് കൈവിട്ടത്. അതു ബൗണ്ടറിയാവുകയും ചെയ്തു.
16ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ റാഷിദിനെതിരേ മിഡ് വിക്കറ്റിലൂടെ കോലിയുടെ സിക്‌സര്‍. ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ 145/2. കോലി 68, റിഷഭ് 8
15 ഓവര്‍ പൂര്‍ത്തിയായി. മുജീബ് എറിഞ്ഞ ഈ ഓവറില്‍ 4 റണ്‍സ് മാത്രം. ഇന്ത്യ 134/2. കോലി 59, റിഷഭ് 6
14 ഓവര്‍ പിന്നിട്ടു. ഇന്ത്യ 130/2. കോലി 57, റിഷഭ് 4
റാഷിദെറിഞ്ഞ 14ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ബൗണ്ടറിയടിച്ച് റിഷഭ്. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഷോട്ട്
റിഷഭ് പന്താണ് പുതുതായി ക്രീസില്‍
തൊട്ടടുത്ത ബോളില്‍ ഇന്‍സൈഡ് എഡ്ജായി സൂര്യ ബൗള്‍ഡ്. 13 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ 125/2. കോലി 56.
നേരിട്ട ആദ്യ ബോളില്‍ സിക്‌സറടിച്ച് സൂര്യകുമാര്‍ യാദവ്. ഫൈന്‍ ലെഗിലൂടെയായിരുന്നു ഷോട്ട്
സിക്‌സറിനു പിന്നാലെ തൊട്ടുത്ത ബോളില്‍ രാഹുല്‍ പുറത്ത്. വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന രാഹുലിനെ നജീബുള്ള പിടികൂടി. 41 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 62 റണ്‍സ് നേടി. ഇന്ത്യ 119/1
13ാം ഓവറിലെ മൂന്നാം ബോളില്‍ ഫരീദിനെതിരേ രാഹുലിന്‍െ സിക്‌സര്‍. ഫൈന്‍ ലെഗിലൂടെയാണ് ഷോട്ട്
12 ഓവര്‍ കഴിഞ്ഞു. ഈ ഓവറില്‍ 16 റണ്‍സ്. ഇന്ത്യ 111/0. കോലി 55, കോലി 55
ഓവറിലെ അവസാന ബോളില്‍ നബിക്കെതിരേ ബൗണ്ടറി പായിച്ച് കോലി. ഡീപ്പ് മിഡ് വിക്കറ്റിലൂടെയായിരുന്നു ഷോട്ട്
കോലിക്കു പിന്നാലെ ഫിഫ്റ്റി തികച്ച് രാഹുല്‍. തുടരെ രണ്ടാം ബോളിലും ബൗണ്ടറിയടിച്ചാണ് താരത്തിന്റെ നേട്ടം. ടൂര്‍ണമെന്റില്‍ രാഹുലിന്റെ ആദ്യ ഫിഫ്റ്റി
12ാം ഓവറിലെ രണ്ടാം ബേളില്‍ ബൗണ്ടറിയടിച്ച് രാഹുല്‍. ഇന്ത്യന്‍ സ്‌കോര്‍ 100ലെത്തി. 69 ബോളിലാണിത്.
11 ഓവര്‍ കഴിഞ്ഞു. ഇന്ത്യ 95/0. കോലി 50, രാഹുല്‍ 44
ടൂര്‍ണമെന്റില്‍ കോലിക്ക് മൂന്നാം ഫിഫ്റ്റി
11 ഓവര്‍ എറിയുന്നത് അസ്മതുള്ള ഒര്‍സായ്. രണ്ടാമത്തെ ബോള്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്തി കോലി
10 ഓവര്‍ പിന്നിട്ടു. നബിയെറിഞ്ഞ ഈ ഓവറില്‍ ലഭിച്ചത് 7 റണ്‍സ്. ഇന്ത്യ 87/0. കോലി 28 ബോളില്‍ 44, രാഹുല്‍ 32 ബോളില്‍ 42.
ഒമ്പതോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 80/0. കോലി 42, രാഹുല്‍ 37
ബൗണ്ടറി. ഒമ്പതാം ഓവറിലെ നാലാമത്തെ ബോളില്‍ റാഷിദിനെതിരേ എക്‌സ്ട്രാ കവറിനും ലോങ് ഓഫിനുമിടയിലൂടെ ബൗണ്ടറിയടിച്ച് രാഹുല്‍
എട്ടോവര്‍ കഴിഞ്ഞു. ഇന്ത്യ 72/0. കോലി 36, രാഹുല്‍ 35
നബിയുടെ ബൗളിങില്‍ കോലിക്കു സിക്‌സര്‍. മൂന്നാമത്തെ ബോളില്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെയായിരുന്നു ഷോട്ട്. ഇബ്രാഹിം സദ്രാന്റെ കൈയില്‍ തട്ടിയുയര്‍ന്ന് ബോള്‍ പുറത്തേക്ക്
ഏഴോവര്‍ പിന്നിട്ടു. ഇന്ത്യ 61/0. രാഹുല്‍ 33, കോലി 27
റാഷിദിനെതിരേ രാഹുലിന്റെ കിടിലന്‍ സിക്‌സര്‍. നാലാമത്തെ ബോളില്‍ ഡീപ്പ് മിഡ്‌വിക്കറ്റിലൂടെയായിരുന്നു ഇത്.
ഏഴാം ഓവറില്‍ റാഷിദ് ഖാന്‍ പന്തെറിയുന്നു
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ സിക്‌സര്‍. അഞ്ചാമത്തെ ബോള്‍ കോലി സിക്‌സറിലേക്കു പറത്തി. പവര്‍പ്ലേ കഴിഞ്ഞു. ഇന്ത്യ 52/0. രാഹുല്‍ 26, കോലി 25
ആറാം ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും ബോളില്‍ ബൗണ്ടറി നേടി കോലി.
വീണ്ടും ബൗണ്ടറി. ഓവറിലെ അവസാന ബോളിലും ബൗണ്ടറി നേടി രാഹുല്‍. മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ഇത്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 37/0. രാഹുല്‍ 26, കോലി 10
അഞ്ചാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഫരീദ് അഹമ്മദിനെതിരേ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി പായിച്ച് രാഹുല്‍
നാലോവര്‍ കഴിഞ്ഞു. ഇന്ത്യ 28/0. രാഹുല്‍ 18, കോലി 9
ബൗണ്ടറി നാലാം ഓവറിലെ അവസാന ബോളില്‍ മുജീബിനെതിരേ രാഹുലിന്റെ ബൗണ്ടറി. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഇത്.
മൂന്നോവര്‍ പിന്നിട്ടു. ഇന്ത്യ 21/0. രാഹുല്‍ 13, കോലി 7
രാഹുലിനു പിറകെ കോലിയും തന്റെ ആദ്യ ബൗണ്ടറി കണ്ടെത്തി. നാലാമത്തെ ബോളില്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു ഷോട്ട്
മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറി. രാഹുലാണ് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി പായിച്ചത്.
രണ്ടാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം. ഇന്ത്യ 9/0. രാഹുല്‍ 6, കോലി 2
രണ്ടാം ഓവര്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്
ആദ്യ ഓവര്‍ കഴിഞ്ഞു. ആറ് റണ്‍സ്. 6/0. രാഹുല്‍ 4, കോലി 1
ഫസല്‍ഹഖ് ഫറൂഖി ബൗളര്‍. ആദ്യ ബോളില്‍ ഡബിള്‍ നേടി രാഹുല്‍
രാഹുലും കോലിയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്
അഫ്ഗാനിസ്താന്‍- ഹസ്റത്തുള്ള സസായ്, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), കരീം ജന്നത്ത്, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുജീബുര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസലുള്‍ ഫറൂഖി.
ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.