വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: പാകിസ്താനെ ഒറ്റയ്ക്കു തീര്‍ക്കും! ഇതാ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

ഈ മാസം 28നാണ് പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരിനു വേണ്ടിയാണ്. 28ന് ദുബായിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് പോര്. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരവും ഇതു തന്നെയാണ്.

ASIA CUP 2022: 15 അംഗ ടീമില്‍ ഇവര്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, പക്ഷെ കിട്ടിയില്ല, മൂന്ന് പേരിതാASIA CUP 2022: 15 അംഗ ടീമില്‍ ഇവര്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, പക്ഷെ കിട്ടിയില്ല, മൂന്ന് പേരിതാ

1

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎഇ വേദിയായ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി മുഖാമുഖം വന്നത്. അന്നു ബാബര്‍ ആസമിന്റെ പാക് പട പത്തു വിക്കറ്റിനു വിരാട് കോലിയെയും സംഘത്തെയും നാണംകെടുത്തിയിരുന്നു. അന്നത്ത ദയനീയ പരാജയത്തിനു ഏഷ്യാ കപ്പിലൂടെ കണക്കുതീര്‍ക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

2

ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത് എന്നതാണ് കഴിഞ്ഞ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാന മാറ്റം. ഇന്ത്യന്‍ സംഘത്തില്‍ ഒരുപിടി മികച്ച താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഇവരില്‍ പാകിസ്താനെ തനിച്ച് തോല്‍പ്പിക്കാന്‍ കഴിയുന്ന മൂന്നു പേരുണ്ട്. ഇവര്‍ ആരൊക്കെയെന്നറിയാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പാകിസ്താനെ തനിച്ചു തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഒരാള്‍. നിര്‍ഭയമായ ബാറ്റിങ് ശൈലിയുടെ പേരില്‍ അറിയപ്പെടുന്ന താരമാണ് റിഷഭ്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനായ അദ്ദേഹം ഇതുവരെ കണ്ടു പരിചയമില്ലാത്ത അസാധാരണ ഷോട്ടുകള്‍ പോലും പായിക്കും.

4

തന്റേതായ ദിവസം റിഷഭിനെ പിടിച്ചുനിര്‍ത്തുകയെന്നത് ഏതു ബൗളിങ് നിരയെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ അദ്ദേഹം അനായാസമായി ഏതു ബൗളിങിനെയും കൈകാര്യം ചെയ്യും. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ മാസം നടന്ന അവസാന ഏകദിനത്തില്‍ അപരാജിത സെഞ്ച്വറിയുമായി റിഷഭിന്റെ കിടിലന്‍ പ്രകടനം ഇതിനു നല്ലൊരു ഉദാഹരണമാണ്.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

വെറ്റന്‍ താരവും ടി20യില്‍ ഇന്ത്യയുടെ പുതിയ ഫിനിഷറുമായ ദിനേശ് കാര്‍ത്തികാണ് തനിച്ച് പാകിസ്താന്റെ കഥ കഴിക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ താരം. ടൂര്‍ണമെന്റില്‍ ഇന്ത്യയെ സംബന്ധിച്ച് ലോവര്‍ ഓര്‍ഡറിലെ വളരെ നിര്‍ണായകമായ താരമായിരിക്കും ഡിക്കെ. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെ അവസാന ഓവറുകളില്‍ റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനാണ് അദ്ദേഹം.
വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ അത്തരം രണ്ട് ഇന്നിങ്‌സുകള്‍ കാര്‍ത്തിക് കളിച്ചിരുന്നു. പാകിസ്താനെതിരേയും താരം ഇതാവര്‍ത്തിച്ചാല്‍ വിജയം ഇന്ത്യക്കൊപ്പം തന്നെയായിരിക്കും.

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് പാകിസ്താനെ തീര്‍ക്കാന്‍ ഇന്ത്യയുടെ പക്കലുള്ള മറ്റൊരു വജ്രായുധം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായിരുന്നു ചഹലിനെ ടീമില്‍ നിന്നും തഴഞ്ഞത്. അതുകൊണ്ടു തന്നെ അന്നു പാകിസ്താനെതിരേ അദ്ദേഹത്തിനു കളിക്കാനുമായില്ല. പക്ഷെ ഏഷ്യാ കപ്പില്‍ ചഹലിനെ തിരിച്ചുവിളിച്ച് ഇന്ത്യ ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ്.

7

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിയും. വിക്കറ്റുകളെടുത്ത് മല്‍സരഗതി വളരെ വേഗത്തില്‍ മാറ്റി മറിക്കാന്‍ ശേഷിയുള്ള ബൗളറാണ് ചഹല്‍. അവസാനമായി കളിച്ച ടി20 പരമ്പരകളിലെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, August 9, 2022, 20:38 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X