Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഈ മാസം 28നാണ്. ദുബായിലാണ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടം. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ വച്ച് ടി20 ലോകകപ്പില്‍ പാകിസ്താനോടേറ്റ വന്‍ പരാജയത്തിനു കണക്കു തീര്‍ക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ അന്നു നേടിയ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും പാക് പട.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാംT20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ചില താരങ്ങളെയാണ് ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ളവരാണ് ഇവര്‍. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ഷഹീന്‍ അഫ്രീഡി

ഷഹീന്‍ അഫ്രീഡി

ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് ഇന്ത്യയുടെ ആദ്യത്തെ ഭീഷണി. കഴിഞ്ഞ ടി20 ലോകകപ്പിലെ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി ഇന്ത്യയുടെ അന്തകനായി മാറിയത് അദ്ദേഹമായിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളായിരുന്നു ഷഹീന്‍ വീഴ്ത്തിയത്. കളിയില്‍ പാകിസ്താന്‍ പത്തു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു. ന്യൂബോളില്‍ വളരെ അപകടകാരിയാണ് ഷഹീന്‍. ബോള്‍ മനോരമായി സ്വിങ് ചെയ്യിക്കാനും താരം മിടുക്കനാണ്.

ഇടകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ദയനീയമാണെന്നു കാണാം. അടുത്തിടെ നടന്ന ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ് ഇന്ത്യക്കെതിരേ ആറു വിക്കറ്റുകള്‍ കൊയ്തിരുന്നു. അതിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ ഇടംകൈയന്‍ പേസര്‍ റീസ് ടോപ്ലേയും ആറു വിക്കറ്റുകള്‍ കട പുഴക്കിയിരുന്നു.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്‍

പാകിസ്താന്റെ ഓപ്പണും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് ഇന്ത്യ ഭയക്കേണ്ട മറ്റൊരാള്‍. ടി20 ഫോര്‍മാറ്റിലെ റണ്‍മെഷീന്‍ തന്നെയാണ് അദ്ദേഹം. തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ പിന്നീട് റിസ്വാനെ തടഞ്ഞുനിര്‍ത്തുക അസാധ്യമായി മാറും. 2019 മുതല്‍ പാക് ടീമിലെ അവിഭാജ്യ ഘടകമാണ് താരം.

കഴിഞ്ഞ വര്‍ഷം റിസ്വാനെ സംബന്ധിച്ച് അവിസ്മരണീയം തന്നെയായിരുന്നു. 26 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 73.66 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 1326 റണ്‍സായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടിയ മറ്റൊരു ബാറ്ററുമില്ല.,

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പാക് ബാറ്റിങിലെ തുറുപ്പുചീട്ട് കൂടിയായിരിക്കും 30 കാരനായ റിസ്വാന്‍. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായിരിക്കും.

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

ബാബര്‍ ആസം

ബാബര്‍ ആസം

നായകനും നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററുമായ ബാബര്‍ ആസമാണ് ഇന്ത്യ ഭയക്കേണ്ട മറ്റൊരു താരം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ മുഹമ്മദ് റിസ്വാന് പിന്നില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെയാള്‍ കൂടിയായിരുന്നു ബാബര്‍.

നിലവില്‍ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും അദ്ദേഹമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താനെ 150ന് മുകളില്‍ വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അനായാസം ചേസ് ചെയ്തു ജയിക്കാന്‍ സഹായിച്ചത് ബാബര്‍- റിസ്വാന്‍ ജോടിയായിരുന്നു. അന്നു ഇരുവരും ഫിഫ്റ്റികളുമടിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, August 10, 2022, 19:27 [IST]
Other articles published on Aug 10, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X