വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍

നിലവിലെ ജേതാക്കളാണ് ഇന്ത്യ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ടൂര്‍ണമെന്റിനു തയ്യാറെടുക്കുന്നത്. ഏറ്റവും ശക്തമായ ടീമിനെയാണ് ഏഷ്യാ കപ്പിനായി ഇന്ത്യയൊരുക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് ഇന്ത്യക്കു ഈ ടൂര്‍ണമെന്റ്.

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

യുഇഎയില്‍ ആഗസ്റ്റ് 27 മുതല്‍ സപ്തംബര്‍ 11 വരെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 28ന് ദുബായിലാണ് ലോകം കാത്തിരിക്കുന്ന ഈ ക്ലാസിക്ക്.

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു സ്റ്റാര്‍ ഓപ്പണറും മുന്‍ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെ തിരിച്ചു വിളിക്കുമെന്നാണ് വിവരം. ദീര്‍ഘകാലമായി അദ്ദേഹം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ല. പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ രാഹുല്‍ വിശ്രമത്തിലായിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുത്ത് കഴിഞ്ഞ ശേഷം ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ താരം തിരിച്ചു വരേണ്ടതായിരുന്നു. പക്ഷെ ഇതിനിടെ കൊവിഡ് പിടിപെട്ടതു കാരണം രാഹുലിനു പിന്‍മാറേണ്ടിവരികയായിരുന്നു.

2

കെഎല്‍ രാഹുലിനെക്കൂടാതെ ഒരു ഇടവേളയ്ക്കു ശേഷം ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താനിടയുള്ള മറ്റൊരു താരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറാണ്. കഴിഞ്ഞ ഐപിഎല്ലിനും മുമ്പാണ് താരത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായ ചാഹര്‍ ഐപിഎഎല്ലില്‍പ്പോലും കളിച്ചിരുന്നില്ല.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് പൂര്‍ണ ഫിറ്റ്‌നസിലേക്കു അടുത്തിടെ താരം തിരിച്ചെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പിലേക്കു ചാഹറിനെ തിരിച്ചുവിളിക്കാന്‍ സാധ്യതയും കൂടുതലാണ്.

IND vs WI: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക് നയിക്കും, സൂര്യ-സഞ്ജു ഓപ്പണിങ്! നാലാമങ്കം സാധ്യതാ ടീം

3

പരിക്കേല്‍ക്കുന്നതിനു മുമ്പ് വരെ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബൗളര്‍മാരില്‍ ഒരാളായിരുന്നു ദീപക് ചാഹര്‍. അദ്ദേഹം ന്യായമായും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മാത്രമല്ല ഭുവനേശ്വര്‍ കുമാറിനു ഒരു ബാക്കപ്പിനെയും നമുക്ക് ആവശ്യമാണ്. ഇപ്പോള്‍ ചാഹര്‍ മടങ്ങിയെത്തിയിരിക്കുകയാണ്. താളം വീണ്ടെടുക്കാന്‍ ഒരുപാട് മല്‍സരങ്ങള്‍ അദ്ദേഹത്തിനു കളിക്കേണ്ടതായി വരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

4

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ഈ ഏഷ്യാ കപ്പ്. കെഎല്‍ രാഹുലിന്റെ ഓപ്പണിങിലെ ഇന്ത്യയുടെ ആശങ്കകള്‍ക്കു പരിഹാരമാവും. രാഹുലിന്റെ അഭാവത്തില്‍ അടുത്തിടെ നടന്ന പരമ്പരകളില്‍ ഇന്ത്യ വ്യത്യസ്ത ഓപ്പണിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചിരുന്നു.

5

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെല്ലാം ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തിന്റെ ഓപ്പണിങ് പാര്‍ട്‌നര്‍ സൂര്യയാണ്. എന്നാല്‍ രാഹുല്‍ തിരിച്ചത്തുന്നതോടെ അദ്ദേഹം തന്റെ സ്ഥിരം പൊസിഷനായ മധ്യനിരയിലേക്കു മാറും.

ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

6

മലയാളി താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.
ഏഷ്യാ കപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം ലഭിക്കുക ഇഷാന്‍ കിഷനായിരിക്കും. ഫിനിഷറുടെ

ഏഷ്യാ കപ്പിനുള്ള സാധ്യതാ ടീം (സ്ഥാനമുറപ്പുള്ള 13 പേര്‍)

ഏഷ്യാ കപ്പിനുള്ള സാധ്യതാ ടീം (സ്ഥാനമുറപ്പുള്ള 13 പേര്‍)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വന്ദ്രേ ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.
ബാക്കപ്പ് ബാറ്റര്‍- ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍.

ബാക്കപ്പ് പേസര്‍- അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍
ബാക്കപ്പ് സ്പിന്നര്‍മാര്‍- അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്.

Story first published: Friday, August 5, 2022, 9:13 [IST]
Other articles published on Aug 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X