വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: പാകിസ്താനെതിരേ തടിതപ്പി, ഇന്ത്യക്കു കപ്പടിക്കാന്‍ ഇതു പോരാ! പ്രശ്‌നങ്ങള്‍ മൂന്നെണ്ണം

ഹോങ്കോങുമായാണ് അടുത്ത മല്‍സരം

ഏഷ്യാ കപ്പില്‍ വാനോളം പ്രതീക്ഷകളുമായിട്ടാണ് ടീം ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ജയിച്ചുകൊണ്ടു തന്നെ ഇന്ത്യക്കു തുടങ്ങാന്‍ സാധിച്ചു. പക്ഷെ ആരാധകര്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതു പോലെ ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സല്ല ടീമിന്റെ ഭാഗത്തു നിന്നുണ്ടായത്. കഷ്ടിച്ച് ഇന്ത്യ തടിതപ്പുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാIND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

1

വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നു പാകിസ്താന്‍ കാണിച്ചു തന്നു. ഈ കളിയിലെ പ്രകടനം കൊണ്ട് ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷ വേണ്ടെന്നാണ് ചിലരുടെ മുന്നറിയിപ്പ്. ഏഷ്യാ കപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യ തീര്‍ച്ചയായും പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കിരീടം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് ഇന്ത്യയുടെ പോരായ്മകളെന്നു പരിശോധിക്കാം.

ആവേശ് ഖാന്റെ പ്രകടനം

ആവേശ് ഖാന്റെ പ്രകടനം

ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലെ ഏറ്റവും ദുര്‍ബലമായി കണ്ണി ആവേശ് ഖാനാണെന്നു പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരം തുറന്നുകാണിച്ചു. കളിക്കളത്തില്‍ യാതൊരുവിധ ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനു കഴിഞ്ഞില്ല. ഭാഗ്യംകൊണ്ടു മാത്രമാണ് ആവേശിനു ഒരു വിക്കറ്റ് ലഭിച്ചത്. ഇന്ത്യന്‍ താരങ്ങളാരും തന്നെ അപ്പീല്‍ ചെയ്യാതിരുന്നപ്പോള്‍ സ്വയം എഡ്ജായെന്നു അംഗീകരിച്ച് ഫഖര്‍ സമാന്‍ ക്രീസ് വിടുകയായിരുന്നു. ഈ വിക്കറ്റ് ഇല്ലായിരുന്നെങ്കില്‍ കളിയില്‍ ആവേശിന്റെ സംഭാവന പൂജ്യമാണെന്നു പറയാം.

3

പരിചയസമ്പന്നനായ ആവേശ് ഖാനും ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിങുമായിരുന്നു മല്‍സരത്തില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഭുവി നാലും ഹാര്‍ദിക് മൂന്നും അര്‍ഷ്ദീപ് രണ്ടും വിക്കറ്റുകളെടുക്കുകയും ചെയ്തു. ആവേശ് കളിയില്‍ രണ്ടോവര്‍ മാത്രമേ ബൗള്‍ ചെയ്തിരുന്നുള്ളൂ. 19 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ടീമില്‍ ഏറ്റവുമുയര്‍ന്ന ഇക്കോണമി റേറ്റും (9.5) അദ്ദേഹത്തിനായിരുന്നു. ആവേശിനു പകരം ഇനിയുള്ള മല്‍സരങ്ങളില്‍ ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരിലൊരാളെ കളിപ്പിച്ചാല്‍ അതു ഇന്ത്യക്കു ഗുണം ചെയ്‌തേക്കും.

IND vs PAK: എന്തുകൊണ്ട് ജഡേജ നാലാം നമ്പറില്‍?, വെറും പരീക്ഷണമല്ല!, കാരണം അറിയാം

വലംകൈയന്‍മാരുടെ ആധിപത്യം

വലംകൈയന്‍മാരുടെ ആധിപത്യം

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പെടുത്താല്‍ വലംകൈയന്‍മാരുടെ ആധിപത്യമാണ് കാണാന്‍ കഴിയുക. ആദ്യ കളിയില്‍ രവീന്ദ്ര ജഡേജ മാത്രമായിരുന്നു ഏക ഇടംകൈന്‍ ബാറ്റര്‍. റിഷഭ് പന്തിനെ ഇന്ത്യ പുറത്തിരുത്തിയതോടെയായിരുന്നു ഇത്. ഈ കാരണത്താല്‍ തന്നെ കൡയില്‍ ജഡ്ഡുവിനെ ഇന്ത്യ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ റിഷഭിനെ അടുത്ത മല്‍സരങ്ങളില്‍ ഇന്ത്യ തിരിച്ചുകൊണ്ടു വരേണ്ടത് വളരെ പ്രധാനമാണ്.

5

ബാറ്റിങ് ലൈനപ്പില്‍ കൂടുതല്‍ ബാലന്‍സ് കൊണ്ടു വരാനും മധ്യഓവറുകളില്‍ സ്പിന്നര്‍മാരുടെ ആധിപത്യം തകര്‍ക്കാനും ഇടംകൈയന്‍മാരും പ്ലെയിങ് ഇലവനില്‍ ആവശ്യമാണ്. പക്ഷെ റിഷഭിനെ തിരിച്ചുവിളിച്ചാല്‍ ആരെ ഒഴിവാക്കുമെന്നതായിരിക്കും പ്രധാന തലവേദന.

IND vs PAK: എന്തുകൊണ്ട് തോറ്റു?, കണക്കുകൂട്ടല്‍ അവിടെ പിഴച്ചു!, തുറന്ന് പറഞ്ഞ് ബാബര്‍ അസം

ടോപ്പ് ത്രീ പതറുന്നു

ടോപ്പ് ത്രീ പതറുന്നു

പാകിസ്താനുമായുള്ള മല്‍സരമെടുത്താല്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ടോപ്പ് ത്രീയുടെ ബാറ്റിങ് പ്രകടനമായിരുന്നു. നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ചതു പോലെയുള്ള ഇന്നിങ്‌സുകള്‍ കളിക്കാനായില്ല. കോലി 35 റണ്‍സെടുത്തെങ്കിലും മറ്റു രണ്ടു പേരും തികഞ്ഞ പരാജയമായിരുന്നു. രാഹുലാവട്ടെ ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്.

7

മാസങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയ രാഹുല്‍ തീര്‍ത്തും ഫോമൗട്ടായാണ് കാണപ്പെടുന്നത്. രോഹിത്താവട്ടെ കഴിഞ്ഞ കളിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയാന്‍ പാടുപെട്ടു. കോലിയാവട്ടം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഒരുപാട് മിസ്ഹിറ്റ് ഷോട്ടുകളാണ് കളിച്ചത്. മൂന്നു പേരെയും മാറ്റുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രാവര്‍ത്തികമല്ല. എന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ ഇന്ത്യക്കു കൊണ്ടുവരാവുന്നതാണ്. ദീപക് ഹൂഡയെപ്പോലെയുള്ളവരെ ടോപ്പ് ഓര്‍ഡറില്‍ പരീക്ഷിച്ചുനോക്കുകയും ചെയ്യാം.

Story first published: Monday, August 29, 2022, 22:15 [IST]
Other articles published on Aug 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X