അവനെ എനിക്ക് വിശ്വാസം, ഏഷ്യാ കപ്പിലൂടെ ഫോം കണ്ടെത്തും, കോലിയെ പിന്തുണച്ച് ഗാംഗുലി

ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28നാണ്. ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പിന് മുമ്പ് കരുത്തുകാട്ടാനുള്ള അവസരമാണ് മുന്നിലുള്ളത്. ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

ഇന്ത്യക്കൊപ്പം അനുഭവസമ്പന്നനരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഫേവറേറ്റുകളെന്ന് ഇന്ത്യയെ വിശേഷിപ്പിക്കാം. എന്നാല്‍ താരങ്ങളുടെ ഫോമാണ് ആശങ്കയുണ്ടാക്കുന്നത്. വിരാട് കോലിയുടെ കാര്യമാണ് അതില്‍ പ്രധാനം. മുന്‍ ഇന്ത്യന്‍ നായകന്‍ ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസം എന്നൊക്കെ കോലിയെ വിശേഷിപ്പിക്കാമെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രകടനം മോശമാണ്.

ASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നുASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നു

തുടര്‍ച്ചയായി ഫ്‌ളോപ്പ് ആയതോടെ ഇടവേളയെടുത്ത് കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ കോലിയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലും നിര്‍ണ്ണായകമായിരിക്കുമെന്ന് പറയാം. കോലിയുടെ ഫോം സംബന്ധിച്ച് പല ആശങ്കകളും നിലനില്‍ക്കെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

കോലി ഏഷ്യാ കപ്പിലൂടെ ഫോം കണ്ടെത്തി തിരിച്ചുവരുമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ഗാംഗുലി ഇന്ത്യാ ടുഡേയോട് സംസാരിക്കവെ പറഞ്ഞത്. 'അവനെ പരിശീലനം നടത്താനും കളിക്കാനും അനുവദിക്കൂ. അവനൊരു വലിയ താരമാണ്. നിരവധി റണ്‍സും നേടിയിട്ടുണ്ട്. അവന്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കോലി സെഞ്ച്വറി നേടുമോയെന്നതിലല്ല കാര്യം ഏഷ്യാ കപ്പിലൂടെ കോലി ഫോമിലേക്കെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- ഗാംഗുലി പറഞ്ഞു.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

കഴിഞ്ഞിടെ ഗാംഗുലി-കോലി അഭിപ്രായ ഭിന്നത ക്രിക്കറ്റിലെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് താഴെയിറക്കിയത് ഗാംഗുലിയായിരുന്നുവെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. കോലിയുടെ പല പ്രതികരണങ്ങളും ഗാംഗുലിക്ക് എതിരായിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ അത്തരത്തിലൊരു പ്രശ്‌നം ഇല്ലെന്ന് തുറന്ന് കാട്ടുന്ന നിലയിലാണ് ഗാംഗുലി കോലിയെ പിന്തുണച്ച് രംഗത്തെത്തിയത്.

ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ കോലിയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അത്ര പ്രതീക്ഷയില്ല. ഓഫ് സൈഡ് കുരുക്കില്‍ വിക്കറ്റ് തുലക്കുന്ന കോലിക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. സമ്മര്‍ദ്ദം കാര്യമായി കോലിയെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ ഏഷ്യാ കപ്പില്‍ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. ഏഷ്യാ കപ്പില്‍ ഏകദിന ഫോര്‍മാറ്റില്‍ 11 മത്സരങ്ങളാണ് കോലി കളിച്ചത്. 61ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ടി20 ഫോര്‍മാറ്റില്‍ 5 മത്സരമാണ് കളിച്ചത്. 56ന് മുകളില്‍ ശരാശരിയുണ്ട്. എന്നാല്‍ ഇതെല്ലാം പഴയ കണക്കുകളാണ്. നിലവിലെ കോലിക്ക് ഇതേ മികവ് കാട്ടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ടി20 ലോകകപ്പിന് മുമ്പ് കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പില്‍ സീറ്റ് നഷ്ടമായേക്കും. നിരവധി പ്രതിഭകള്‍ അവസരത്തിനായി കാത്ത് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഏഷ്യാ കപ്പിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് കോലിയുള്ളത്. ഇതിന്റെ ഫലം മത്സരങ്ങളില്‍ കാട്ടാന്‍ അദ്ദേഹത്തിനാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 16, 2022, 8:36 [IST]
Other articles published on Aug 16, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X