വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ലങ്കയെ പൂട്ടാന്‍ അവന്‍ ഉറപ്പായും വേണം! ഇന്ത്യന്‍ ഇലവനെക്കുറിച്ച് മുന്‍ താരങ്ങള്‍

രാത്രി 7.30നു ദുബായിലാണ് മല്‍സരം

ഏഷ്യാ കപ്പിലെ നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായ സാബ കരീം. ഞായറാഴ്ച നടന്ന ആദ്യ സൂപ്പര്‍ ഓവര്‍ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടു തോറ്റതിന്റെ ക്ഷീണത്തിലാണ് രോഹിത് ശര്‍മയും സംഘവും. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം.

T20 World Cup: ഡ്രീം ടി20 ടീമിലെ അഞ്ചു പേരെ തിരഞ്ഞെടുത്ത് പോണ്ടിങ്, ഇന്ത്യയുടേ 2 പേര്‍!T20 World Cup: ഡ്രീം ടി20 ടീമിലെ അഞ്ചു പേരെ തിരഞ്ഞെടുത്ത് പോണ്ടിങ്, ഇന്ത്യയുടേ 2 പേര്‍!

1

ഈ തോല്‍വിയോടെ ലങ്കയുമായുള്ള ഇന്നത്തെ മല്‍സരം ഇന്ത്യക്കു ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. തോല്‍ക്കുകയാണെങ്കില്‍ അതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഈ കളിയില്‍ ഇറങ്ങുന്നത്.

2

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ദീപക് ഹൂഡയ്ക്കു പകരം പരിചയസമ്പന്നായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ കളിപ്പിക്കണമെന്നാണ് സാബ കരീമിന്റെ നിര്‍ദേശം.
ശ്രീലങ്കയ്‌ക്കെതിരേ രവിചന്ദ്രന്‍ അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യന്‍ നിരയിലുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ദീപക് ഹൂഡയ്ക്കു ടീമിലെ സ്ഥാനം നഷ്മാവുകയും ചെയ്യും. അഞ്ചു ബൗളര്‍മാരെന്ന കോമ്പിനേഷനിലേക്കു ഈ മല്‍സരത്തില്‍ ഇന്ത്യ തിരിച്ചുപോവണം. ആറാമത്തെ ബൗളിങ് ഓപ്ഷനായി ഹാര്‍ദിക് പാണ്ഡ്യയെ ഉപയോഗിക്കണമെന്നും സാബ കരീം ആവശ്യപ്പെട്ടു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

ആര്‍ അശ്വിന്‍ ഇന്ത്യന്‍ നിരയില്‍ വേണമെന്ന സാബ കരീമിന്റെ അഭിപ്രായത്തോടു ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റീതീന്ദര്‍ സോധിയും യോജിച്ചു. രവി ബിഷ്‌നോയ്ക്കു പകരം ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കണം. ശ്രീലങ്കന്‍ നിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഒരുപാടുണ്ട്. അവര്‍ ഈ ടൂര്‍ണമെന്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. അതിനെ മറികടക്കണമെങ്കില്‍ അനുഭവസമ്പത്തുള്ള ഒരു ബൗളറെയാണ് ഇന്ത്യക്കു ആവശ്യം. ബൗളിങാണ് ഇന്ത്യ ശക്തമാക്കേണ്ടതെന്നും സോധി ചൂണ്ടിക്കാട്ടി.

Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

4

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഈ ബൗളിങ് നിര പതറുമെന്നു നമുക്കറിയാം. ഭുവനേശ്വര്‍ കുമാര്‍ ഗംഭീര ഫോമിലാണ്. പക്ഷെ സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ അദ്ദേഹത്തിനും പിഴയ്ക്കുന്നുണ്ട്. പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം 19ാം ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തത് ഈ കാരണത്താലാണ്. ഇന്ത്യന്‍ ബൗളിങിനു കുറേക്കൂടി അനുഭവസമ്പത്ത് ആവശ്യമുണ്ട്. ഈയൊരു ഘട്ടത്തില്‍ ഇന്ത്യക്കു ഇക്കാര്യത്തില്‍ ആശ്രയിക്കാവുന്ന ഒരേയയൊരു ഓപ്ഷന്‍ ആര്‍ അശ്വിനാണെന്നും റീതീന്ദര്‍ സോധി വിലയിരുത്തി.

5

ഏഷ്യാ കപ്പില്‍ ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചിട്ടില്ല. യുസ്വേന്ദ്ര ചഹലിനെ മുന്‍നിര്‍ത്തിയുള്ള സ്പിന്‍ ബൗളിങ് ആക്രമണമായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ചഹല്‍ ദയനീയ പരാജയമായതോടെ ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ മുനയൊടിഞ്ഞു. ആദ്യ രണ്ടു മല്‍സരങ്ങളിലും ചഹലിന്റെ പങ്കാളി രവീന്ദ്ര ജഡേജയായിരുന്നു. ജഡ്ഡു പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായപ്പോള്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോറില്‍ രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

6

പാകിസ്താനെതിരായ മല്‍സരത്തിലെ പ്രകടനത്തോടെ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണന്നു റീതീന്ദര്‍ സോധി നിരീക്ഷിച്ചു. പക്ഷെ ബാക്കപ്പായി ഒരു എക്‌സ്ട്രാ പേസറില്ലാത്തത് വലിയ തിരിച്ചടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ എവിടെ നിന്നാണ് മറ്റൊരു ബൗളറെ കൊണ്ടു വരിക?

7

പാകിസ്താനെതിരായ കളിക്കു ശേഷം ഭുവനേശ്വറിന്റെയും അര്‍ഷ്ദീപിന്റെ ആത്മവിശ്വാസത്തില്‍ ഇടിവുണ്ടായിട്ടുണ്ടാവും. അതില്‍ നിന്നും വളരെ പെട്ടെന്നു കരകയറുകയെന്നത് എളുപ്പവുമല്ല. പ്രത്യേകിച്ചും ഒരു പ്രധാനപ്പെട്ട മല്‍സരം കളിക്കുമ്പോള്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുമാണ്. ഇങ്ങനെയൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതില്‍ ഇന്ത്യക്കു സ്വയം പഴിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇന്ത്യക്കു ഒരു പ്ലാന്‍ ബി ഇല്ലാതെ പോയതായും സോധി വ്യക്തമാക്കി.

Story first published: Tuesday, September 6, 2022, 9:32 [IST]
Other articles published on Sep 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X