വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: ഇന്ത്യ vs പാകിസ്താന്‍, നിര്‍ണ്ണായകമാവുക ഈ താരപോരാട്ടങ്ങള്‍, ഏതൊക്കെയെന്നറിയാം

രണ്ട് ടീമിലും മികച്ച താരനിരയുണ്ട്. അനുഭവസമ്പന്നരായ താരങ്ങളുടെ വലിയ നിര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പരിക്കും ഫോമും വലിയ തിരിച്ചടി നല്‍കുന്നു.

1

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെ ആവേശത്തിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ദൂരം. ഈ മാസം 28നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചിരവൈരി പോരാട്ടം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തിയ പാകിസ്താനോട് പകരം വീട്ടാനുറച്ചാവും ഇന്ത്യയിറങ്ങുക. എന്നാല്‍ ബാബര്‍ അസം നയിക്കുന്ന പാകിസ്താനെ കീഴ്‌പ്പെടുത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.

രണ്ട് ടീമിലും മികച്ച താരനിരയുണ്ട്. അനുഭവസമ്പന്നരായ താരങ്ങളുടെ വലിയ നിര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പരിക്കും ഫോമും വലിയ തിരിച്ചടി നല്‍കുന്നു. ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പോരാട്ടമെത്തവെ മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള ചില താര പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

രോഹിത് ശര്‍മ - ഷഹീന്‍ അഫ്രീദി

രോഹിത് ശര്‍മ - ഷഹീന്‍ അഫ്രീദി

ഇന്ത്യയുടെ നായകനും വെടിക്കെട്ട് ഓപ്പണറാണ് രോഹിത് ശര്‍മ. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയെ തളക്കുകയാവും പാകിസ്താന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനായി അവര്‍ കളത്തിലിറക്കുക ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെയാവും. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നടുവൊടിച്ച ഇടം കൈയന്‍ പേസറാണ് ഷഹീന്‍.

2

ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊതുവേ ഇടം കൈയന്‍ പേസര്‍മാരെ നേരിടാന്‍ അല്‍പ്പം പ്രയാസമുണ്ട്. അതുകൊണ്ട് തന്നെ ഷഹീന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യക്ക് പാക് നിരയില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് ഷഹീനാണ്. എന്നാല്‍ ഷഹീന്‍ പരിക്കിന്റെ പിടിയിലാണെന്നും ഏഷ്യാ കപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നുമുള്ള റിപ്പോര്‍ട്ട് സജീവമാണ്.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

ബാബര്‍ അസം - യുസ്‌വേന്ദ്ര ചഹാല്‍

ബാബര്‍ അസം - യുസ്‌വേന്ദ്ര ചഹാല്‍

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മുന്നിലുള്ള വലിയ ഭീഷണി ബാബര്‍ അസമാണ്. പാക് നായകന്‍ ഓപ്പണറായി തല്ലിത്തകര്‍ക്കാനിറങ്ങുമ്പോള്‍ തടുത്തുനിര്‍ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. ബാബര്‍ പേസിനെ നന്നായി കളിക്കുന്ന താരമാണ്. അനായാസമായി റണ്‍സുയര്‍ത്താന്‍ ബാബറിന് സാധിക്കും. അതുകൊണ്ട് തന്നെ സ്പിന്‍ കെണിയില്‍ ബാബറിനെ പെടുത്തുകയാണ് വേണ്ടത്. യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്‍ കെണിയാവും ബാബറിനെതിരേയുള്ള ഇന്ത്യയുടെ വജ്രായുധം. ഈ നേര്‍ക്കുനേര്‍ പോരാട്ടവും മത്സര ഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.

മുഹമ്മദ് റിസ്വാന്‍ - രവീന്ദ്ര ജഡേജ

മുഹമ്മദ് റിസ്വാന്‍ - രവീന്ദ്ര ജഡേജ

പാകിസ്താന്റെ മറ്റൊരു സൂപ്പര്‍ ബാറ്റ്‌സ്മാനാണ് മുഹമ്മദ് റിസ്വാന്‍. ബാബറിനൊപ്പം ഓപ്പണിങ്ങിലിറങ്ങി തല്ലിത്തകര്‍ക്കുന്ന റിസ്വാന്‍ 2021ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യയെ വിറപ്പിച്ചിരുന്നു. പേസിനെ നന്നായി കളിക്കുന്ന റിസ്വാന്റെ ദൗര്‍ബല്യം സ്പിന്നാണ്. ഇന്ത്യ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ രവീന്ദ്ര ജഡേജയെ പരീക്ഷിച്ചേക്കും. അതുകൊണ്ട് തന്നെ റിസ്വാന്‍-ജഡേജ നേര്‍ക്കുനേര്‍ പോരാട്ടം മത്സരഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പോരാട്ടമായി മാറുമെന്നുറപ്പ്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ഫഖര്‍ സമാന്‍ - അര്‍ഷദീപ് സിങ്

ഫഖര്‍ സമാന്‍ - അര്‍ഷദീപ് സിങ്

പാക് നിരയില്‍ ഇന്ത്യ ഭയക്കേണ്ട മറ്റൊരു താരമാണ് ഫഖര്‍ സമാന്‍. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഫഖര്‍ സ്പിന്നിനെയും പേസിനെയും ഒരുപോലെ കടന്നാക്രമിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കാന്‍ ഫഖറിനാവും. ഇന്ത്യ ഫഖര്‍ സമാനെതിരേ ഇറക്കാന്‍ സാധ്യതയുള്ള താരം അര്‍ഷദീപ് സിങ്ങാണ്. ഇതുവരെ പാക് താരങ്ങള്‍ നേരിട്ടട്ടില്ലാത്ത താരമാണ് അര്‍ഷദീപ് സിങ്. നന്നായി യോര്‍ക്കര്‍ എറിയുന്ന താരം പാക് ബാറ്റിങ് നിരക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

Story first published: Monday, August 15, 2022, 22:24 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X