വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ത്രില്ലറില്‍ ലങ്ക! സൂപ്പര്‍ ഫോര്‍ ടിക്കറ്റ്, ബംഗ്ലാദേശ് പുറത്ത്

രണ്ടു വിക്കറ്റിനാണ് ലങ്കന്‍ വിജയം

1

ദുബായ്: അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ നാടകീയ വിജയവുമായി മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്കു കുതിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബംഗ്ലാദേശ് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. 184 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ലങ്കയ്ക്കു ബംഗ്ലാദേശ് നല്‍കിയത്. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനു ലങ്ക ലക്ഷ്യം കാണുകയായിരുന്നു.

ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍

വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും റണ്‍റേറ്റ് താഴേക്കു പോവാതെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതാണ് ലങ്കയ്ക്കു നാടകീയ ജയം സമ്മാനിച്ചത്. 60 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ അദ്ദേഹം നാലു ബൗണ്ടറിയും മൂന്നു സിക്‌സറുകളുമടിച്ചു. നായകന്‍ ദസുന്‍ ഷനകയാണ് ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഷനക 33 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 45 റണ്‍സ് നേടി. പതും നിസസങ്ക 20ഉം ചാമിക കരുണരത്‌നെ 16ഉം റണ്‍സെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി എബാദത്ത് ഹൊസെയ്ന്‍ മൂന്നു വിക്കറ്റുകളെടുത്തു.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 183 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ബംഗ്ലാ നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയില്ല. 39 റണ്‍സെടുത്ത അഫീഫ് ഹൊസെയ്‌നാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മെഹ്ദി ഹസന്‍ മിറാസ് 38 റണ്‍സും നേടി. മഹമ്മുദുള്ള (27), മൊസാദെക് ഹൊസെയ്ന്‍ (24*), നായകന്‍ ഷാക്വിബുല്‍ ഹസന്‍ (24) എന്നിവരും ടീം സ്‌കോറിലേക്കു മോശമല്ലാത്ത സംഭാവന നല്‍കി.

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിന്റെ ടോട്ടല്‍ 160 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറില്‍ 60 റണ്‍സ് വാരിക്കൂട്ടി ബംഗ്ലാദേശ് 180ന് മുകളില്‍ നേടുകയായിരുന്നു. 22 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് അഫീഫ് 39 റണ്‍സ് നേടിയത്. മെഹ്ദി ഹസന്‍ മിറാസ് 26 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും പായിച്ചു. ലങ്കയ്ക്കു വേണ്ടി വനിന്ദു ഹസരംഗയും ചാമിക കരുണരത്‌നെയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

3

ടോസ് ലഭിച്ച ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്. അഫ്ഗാനിസ്താനോടു ദയനീയ പരാജയമാണ് ലങ്കയ്ക്കും ബംഗ്ലാദേശിനും നേരിട്ടത്. ഗ്രൂപ്പ് ജേതാക്കളായി അഫ്ഗാന്‍ പ്ലേഓപിലെത്തുകയും ചെയ്തിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് മുന്‍ ചാംപ്യന്‍മാരാ ശ്രീലങ്ക കീഴടങ്ങിയത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിനു ലങ്കയെ അഫ്ഗാന്‍ വാരിക്കളയുകയായിരുന്നു. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു ലങ്കയ്്ക്കു വിനയായത്. മറുഭാഗത്ത് ഷാക്വിഹബുല്‍ ഹസന്‍ നയിക്കുന്ന ബംഗ്ലാദേശ് ഏഴു വിക്കറ്റിനു അഫ്ഗാനോടു തോല്‍ക്കുകയായിരുന്നു. അവര്‍ക്കും തിരിച്ചടിയായത് ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ്.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്സെ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക, അസിത ഫെര്‍ണാണ്ടോ.

ബംഗ്ലാദേശ്- സബീര്‍ റഹ്മാന്‍, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, മഹമ്മുദുള്ള, മൊസാദ്ദെക് ഹുസൈന്‍, മഹ്മുദുള്ള, മഹെദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത്ത് ഹൊസൈന്‍.

Story first published: Thursday, September 1, 2022, 23:35 [IST]
Other articles published on Sep 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X