വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: എന്തുകൊണ്ട് തോറ്റു?, താത്വികമായി വിലയിരുത്തി ബാബര്‍!, കാരണം പറഞ്ഞതിങ്ങനെ

ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും പാകിസ്താന്‍ കളി മറന്നതാണ് തോല്‍വിക്ക് കാരണമായി മാറിയത്

1

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിലെ പാകിസ്താന്‍ അപ്രതീക്ഷിത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഫൈനലില്‍ 23 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 147 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടോസ് അനുകൂലമായിട്ടും ശ്രീലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പാകിസ്താന് തലകുനിക്കേണ്ടി വന്നു. കിരീട സാധ്യതയില്‍ ഏറ്റവും പിന്നിലായവരില്‍ നിന്നാണ് ശ്രീലങ്കയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്നതാണ് എടുത്തു പറയേണ്ടത്.

ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും പാകിസ്താന്‍ കളി മറന്നതാണ് തോല്‍വിക്ക് കാരണമായി മാറിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പാകിസ്താന്‍ ഫൈനലില്‍ തോറ്റതെന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. അദ്ദേഹവും പഴിചാരുന്നത് ഫീല്‍ഡിങ്ങിനെത്തന്നെയാണ്. ശ്രീലങ്കയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും ബാബര്‍ മടികാട്ടിയില്ല.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാIND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

1

'ഗംഭീര ക്രിക്കറ്റ് കാഴ്ചവെച്ചതിന് ശ്രീലങ്കയ്ക്ക് അഭിനന്ദനം. ആദ്യ എട്ടോവറില്‍ അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം. എന്നാല്‍ രാജപക്‌സെ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ വളരെ മികച്ചതായിരുന്നു. ദുബായില്‍ കളിക്കുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് കരുത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. നന്നായിയാണ് തുടങ്ങിയത്.

എന്നാല്‍ അധികമായി വഴങ്ങിയ 20-25 റണ്‍സും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി. എന്നാല്‍ ഈ തോല്‍വിയിലും ഞങ്ങള്‍ക്ക് പോസിറ്റീവായി നിരവധി കാര്യങ്ങളുണ്ട്. ഫൈനലില്‍ ഫീല്‍ഡിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ റിസ്വാന്‍, നസീം, നവാസ് എന്നിവര്‍ വലിയ പോസിറ്റീവായി മാറി. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എന്നാല്‍ പിഴവുകള്‍ പരമാവധി കുറക്കുക എന്നതിലാണ് കാര്യം'-ബാബര്‍ പറഞ്ഞു.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

10 ഓവറില്‍ 65 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്ക 170 എന്ന മാന്യമായ സ്‌കോറിലേക്കെത്തിയത് ബാനുക രാജപക്‌സെയുടെ മികവുകൊണ്ടാണ്. 45 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 71 റണ്‍സാണ് അദ്ദേഹം നേടിയത്. വനിന്‍ഡു ഹസരങ്ക 21 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം നിര്‍ണ്ണായകമായ 36 റണ്‍സാണ് അദ്ദേഹം നേടിയത്. ധനഞ്ജയ് ഡി സില്‍വ 28 റണ്‍സും നേടി.

പാകിസ്താന്റെ ഫീല്‍ഡിങ് പിഴവുകള്‍ 20 റണ്‍സിലധികമെങ്കിലും ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ പാകിസ്താന്‍ വരുത്തിയ പ്രധാന പിഴവ് നിര്‍ണ്ണായക സമയത്ത് രാജപക്‌സെയുടെ ക്യാച്ച് പാഴാക്കിയതാണ്. മുഹമ്മദ് ആസിഫ് പന്ത് കൈയിലൊതുക്കിയെങ്കിലും ശ്രദ്ധിക്കാതെയെത്തി ഇടിച്ചിട്ട് ഷദാബ് ഖാന്‍ പന്ത് സിക്‌സാക്കി മാറ്റി. ലൈഫ് കിട്ടിയത് മുതലാക്കിയ ഷദാബ് അവസാന ഓവറില്‍ നിര്‍ണ്ണായകമായ ഒരു സിക്‌സും ഫോറും നേടി.

3

പാകിസ്താന്റെ കണക്കുകൂട്ടല്‍ ആദ്യ 10 ഓവറില്‍ കൃത്യമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് കളിമാറി. രാജപക്‌സെയുടെ ഇന്നിങ്‌സാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. പാകിസ്താന്റെ ബാറ്റിങ് കരുത്ത് നോക്കുമ്പോള്‍ മറികടക്കാവുന്ന സ്‌കോറായിരുന്നെങ്കിലും ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയത് പാക് നിരക്ക് തിരിച്ചടിയായി. പ്രമോദ് മധുശന്‍ നാലും വനിന്‍ഡു ഹസരങ്ക മൂന്നും ചമിക കരുണരത്‌ന രണ്ടും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

4

ശ്രീലങ്കന്‍ ടീമിന്റെ ശക്തമായ തിരിച്ചുവരവായാണ് ഈ ഏഷ്യാ കപ്പ് കിരീട നേട്ടത്തെ കാണാനാവുക. സമീപകാലത്തെല്ലാം നിറം മങ്ങിയ പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ തോല്‍വികളില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്താന്‍ ശ്രീലങ്കയ്ക്കായി. ടി20 ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് ശ്രീലങ്ക നല്‍കുന്ന താക്കീതാണിത്.

Story first published: Monday, September 12, 2022, 10:51 [IST]
Other articles published on Sep 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X