Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പില്‍ ഇന്ത്യയോ പാക്കിസ്ഥാനോ? ആരു ജയിക്കും?; വസിം അക്രവും ഗാവസ്‌കറും പ്രവചിക്കുന്നു

ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം നാളെ | Oneindia Malayalam

ദുബായ്: നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ആരു ജയിക്കുമെന്ന് പലരും പ്രവചിച്ചു തുടങ്ങി. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരിലെ പ്രമുഖരുമായ പാക് താരം വസിം അക്രവും ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറും ടീമുകളുടെയും ജയപ്രവചനം നടത്തുന്നുണ്ട്.

wasim-sunil

ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ഇന്ത്യയോ പാക്കിസ്ഥാനോ, ആരാണ് ജയിക്കുകയെന്ന് ചോദിച്ചാല്‍ വസിം അക്രം പറയുക ഇന്ത്യയാണെന്നാണ്. കടലാസില്‍ ഇന്ത്യയാണ് ശക്തരെന്നാണ് അക്രത്തിന്റെ വിലയിരുത്തല്‍. അതേസമയം, വിരാട് കോലി കളിക്കുന്നില്ലാത്തതിനാല്‍ ഇതിന്റെ മാനസിക മുന്‍തൂക്കം പാക്കിസ്ഥാന് നേടാന്‍ കഴിയണമെന്നും താരം പറയുന്നുണ്ട്.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചത് ശരിയായ തീരുമാനമാണ്. കോലിയെ പോലുള്ള ഒരു താരത്തിന്റെ അഭാവം മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കഴിയണം. സുനില്‍ ഗാവസ്‌കര്‍, അസറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ താരങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ ഒരു ബൗളറെന്ന നിലയില്‍ താന്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും. ഈ രീതിയില്‍ പാക് ബൗളര്‍മാര്‍ക്ക് പ്രകടനം നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന്‍ ഗാവസ്‌കര്‍ പാക്കിസ്ഥാനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. സമീപകാലത്ത് പാക്കിസ്ഥാന്‍ നേടിയിട്ടുള്ള വിജയങ്ങളും ഇന്ത്യയ്‌ക്കെതിരെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നേടിയിട്ടുള്ള വിജയവും പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബുധനാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദുബായില്‍വെച്ച് ഏറ്റുമുട്ടുന്നത്.

Story first published: Tuesday, September 18, 2018, 8:44 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+