Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോടുള്ള തോല്‍വി സഹിക്കുന്നില്ല; പാക് ടീമിനെതിരെ ആഞ്ഞടിച്ച് വസിം അക്രം

പാക് ടീമിനെതിരെ ആഞ്ഞടിച്ച് വസിം അക്രം | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ ടീമിനെതിരെ മുന്‍ താരം വസിം അക്രം. പാക്കിസ്ഥാന്‍ കളിയുടെ എല്ലാ മേഖലയിലും പിന്നോക്കം പോയെന്ന് അക്രം വിലയിരുത്തി. ദുബായിലെ പിച്ചിനെക്കുറിച്ച് അവര്‍ മനസിലാക്കണമായിരുന്നു. ആദ്യം പന്തെറിയുന്നതായിരുന്നു നല്ലതെന്നും അക്രം പറഞ്ഞു.

wasim-akram

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 238 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 39.3 ഓവറില്‍ ലക്ഷ്യം കണ്ടിരുന്നു. 210 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇരുവരും സെഞ്ച്വറിയും കണ്ടെത്തിയപ്പോള്‍ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ഒരു മുന്‍ പാക് താരമെന്ന നിലയില്‍ തോല്‍വി നിരാശയുണ്ടാക്കുന്നതാണെന്ന് അക്രം പറഞ്ഞു. തോല്‍വിയും ജയവും കളിയുടെ ഭാഗമാണ്. എന്നാല്‍ തോല്‍ക്കുന്ന രീതി പ്രധാനമാണ്. ഏകപക്ഷീയമായ കളിയാണ് നടക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ മുന്നേറ്റമുണ്ടാക്കുന്നില്ല. ഈ കളി ബോറടിപ്പിക്കുന്നു. പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളെയും നിരാശരാക്കുന്നതാണ് ടീമിന്റെ ക്രിക്കറ്റ് കളിയെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്താനും അക്രം മടിച്ചില്ല. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിനെ മുന്നില്‍നിന്നാണ് നയിക്കുന്നത്. നായകസ്ഥാനത്തിനൊപ്പം റണ്‍സ് കണ്ടെത്താനും രോഹിത്തിന് കഴിയുന്നുണ്ട്. ശിഖര്‍ ധവാനും മികച്ച കളി കാഴ്ചവെക്കുന്നു. അവര്‍ ബാറ്റ് ചെയ്യാനെത്തുന്നതുതന്നെ ആത്മവിശ്വാസത്തോടെയാണ്. ബാറ്റിങ്ങിനൊപ്പം പന്തേറിലും ഇന്ത്യ മികച്ചുനിന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ മറ്റു ടീമുകളേക്കാള്‍ കാതങ്ങള്‍ അകലെയാണെന്നും അക്രം വിലയിരുത്തി.


Story first published: Monday, September 24, 2018, 12:40 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+