Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പ്; യുഎഇയില്‍ വെച്ച് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍

ദുബായ്: സപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മുന്‍പേ പാക് ക്യാപ്റ്റന്റെ മുന്നറിയിപ്പ്. യുഎഇയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് നന്നായി പരിചയമുണ്ടെന്നും അത് മുതലെടുക്കുമെന്നുമാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്. സപ്തംബര്‍ 19നാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടുക.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശക്തരാണെന്ന് സര്‍ഫ്രാസ് പറഞ്ഞു. കോലിയുടെ ടീം ശക്തരാണെങ്കിലും തങ്ങളുടെ ടീമിന് യുഎഇയിലെ സാഹചര്യത്തില്‍ കൂടുതല്‍ പരിചയസമ്പത്തുണ്ട്. ഇത് വിജയമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇന്ത്യയ്ക്ക് പുറത്തും കോലിയുടെ ടീം കഴിവു തെളിയിച്ചിട്ടുണ്ടെന്നും താരം സമ്മതിച്ചു.

sarfrazahmed

സപ്തംബര്‍ 18ന് ആദ്യ മത്സരം കളിക്കുന്ന ഇന്ത്യ 19നാണ് പാക്കിസ്ഥാനെ നേരിടുന്നത് എന്നത് ഏറെ വിവാദമായിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം കളിക്കേണ്ടിവരുന്നത് ഇന്ത്യയ്ക്ക് ദോഷമാണെന്നും ഇത്തരമൊരു സമയക്രമം മാറ്റിയില്ലെങ്കില്‍ പിന്മാറണമെന്നും മുന്‍ താരം വിരേന്ദര്‍ സെവാഗ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സപ്തംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ ആറു ടീമുകളാണ് പങ്കെടുക്കുക. രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഇന്ത്യ, പാക്കിസ്ഥാന്‍, ക്വാളിഫയര്‍ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പുമാണുള്ളത്. രണ്ടു ഗ്രൂപ്പുകളില്‍നിന്നും രണ്ടു ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലെത്തും. ഇവിടെ ജയിക്കുന്ന ടീമുകള്‍ തമ്മിലാണ് ഫൈനല്‍. സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, യുഎഇ എന്നിവരിലൊരാളായിരിക്കും ക്വാളിഫൈയിങ് മത്സരത്തിലുടെ ടൂര്‍ണമെന്റിലെത്തുക.

Story first published: Friday, August 17, 2018, 17:51 [IST]
Other articles published on Aug 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+