Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാനോ ഇന്ത്യയോ?; വിരാട് കോലിയില്ലാത്ത ഇന്ത്യയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ദുബായ്: ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനൊരുങ്ങുവെ ഇരു ടീമുകളുടെയും സാധ്യതകളെക്കുറിച്ച് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വിലയിരുത്തി. വിരാട് കോലി ഇല്ലാത്ത ഇന്ത്യ ദുര്‍ബലരാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ കഴിയുമെന്നും മുന്‍താരം പറഞ്ഞു.

viratkohli

ഇന്ത്യയെക്കാള്‍ സാധ്യത പാക്കിസ്ഥാനാണ്. കാരണം, യുഎഇയില്‍ കൂടുതല്‍ മത്സരപരിചയമുള്ള ടീമാണ് പാക്കിസ്ഥാന്റേത്. മാത്രവുമല്ല, വിരാട് കോലിയെ ഇന്ത്യ മാറ്റി നിര്‍ത്തിയതോടെ ടീമിന്റെ കരുത്തിനെ അത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടേത് മികച്ച ടീം തന്നെയാണ്. എന്നാല്‍, ആരുടെതാണ് മികച്ചത് എന്നു ചോദിച്ചാല്‍ പാക്കിസ്ഥാന്റേത് എന്നു പറയേണ്ടിവരും. കാരണം ടൂര്‍ണമെന്റ് നടക്കുന്നത് യുഎഇയില്‍ ആണെന്ന് മഞ്ജരേക്കര്‍ ഓര്‍മിപ്പിച്ചു.

ഏകദിനത്തില്‍ ഇന്ത്യയുടേത് കൂടുതല്‍ സമതുലിതമായ ടീമാണ്. ചാഹലും കുല്‍ദീപും ചേരുന്നതോടെ സ്പിന്നില്‍ ആശങ്കകളുണ്ടാകില്ല. അടുത്ത ലോകകപ്പിന് മുന്‍പായി ഇന്ത്യയുടെ മധ്യനിര കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. അതിനായി മുംബൈ താരം ശ്രയസ്സ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണം. അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയവരുണ്ടെങ്കിലും ശ്രേയസ്സ് അയ്യരാണ് തന്റെ തെരഞ്ഞെടുപ്പെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മധ്യനിരയിലെ ബാറ്റിങ് പ്രധാനമാണ്. ലോകകപ്പ് ആകുമ്പോഴേക്കും ഈ സ്ഥാനത്തേക്ക് ഒന്നോ രണ്ടോ കളിക്കാരെ സ്ഥിരമാക്കണം. മധ്യനിര കളിക്കാര്‍ ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വിരാട് ഇല്ലാത്ത സാഹചര്യത്തില്‍ കെ എല്‍ രാഹുലിനെ മൂന്നാം നമ്പറായി ഇറക്കാന്‍ തയ്യാറാകണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

Story first published: Tuesday, September 18, 2018, 14:09 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+