'ഇതാണ് വിജയം'; ഏഷ്യാ കപ്പ് കിരീടം നേടിയ താരങ്ങള്‍ക്ക് അഭിനന്ദനവുമായി വിരാട് കോലി

ദില്ലി: ഏഴാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കോലിക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ യുഎഇയില്‍ ഏഷ്യാ കപ്പിനായി യാത്രയായത്. കോലിക്കു പകരം ക്യാപ്റ്റനായ രോഹിത് ശര്‍മ നേതൃത്വം കൊണ്ടും ബാറ്റിങ് പ്രകടനംകൊണ്ടും ഏഷ്യാ കപ്പ് നേടുന്നതില്‍ നിര്‍ണായകമായി.
കഴിഞ്ഞ രാത്രിയിലെ കടുത്ത പോരാട്ടത്തില്‍ ടീം അംഗങ്ങള്‍ ഉത്തരവാദിത്വം കാട്ടിയെന്ന് കോലി പറഞ്ഞു. ഏഴാം ഏഷ്യാ കപ്പാണ് നമ്മുടേത്. ഇന്ത്യയ്‌ക്കെതിരെ ശക്തമായി പൊരുതിയ ബംഗ്ലാദേശിനെയും അഭിനന്ദിക്കുന്നതായി ക്യാപ്റ്റന്‍ ട്വീറ്റ് ചെയ്തു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തെ മറികടന്നത്.

വിരാട് കോലി ഒഴികെയുള്ള പ്രധാന താരങ്ങളെല്ലാം കളിച്ചിട്ടും ബംഗ്ലാദേശിന്റെ 223 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നു. മത്സരത്തിലെ അവസാന പന്തില്‍ കേദാര്‍ ജാദവാണ് ഇന്ത്യയ്ക്കായി വിജയറണ്‍ കുറിച്ചത്. ഒരുവേള ഇന്ത്യയുടെ തോല്‍വിയോ അഫ്ഗാനിസ്ഥാനെതിരെ എന്നപോലെ സമനിലയോ ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും അന്തിമവിജയം ഒപ്പംനിന്നു.
ടൂര്‍ണമെന്റില്‍ കിരീടജേതാക്കളായെങ്കിലും അടുത്ത ലോകകപ്പിന് മുന്‍പ് ഒട്ടേറെ മേഖലകളില്‍ മെച്ചപ്പെടാനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ പ്രകടനം. പ്രത്യേകിച്ചും മധ്യനിരയില്‍ ഇപ്പോഴും സ്ഥിരത കണ്ടെത്താന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുന്നില്ല. വിശ്വസ്തനായ ഒരു നാലാം നമ്പര്‍ താരത്തെ ലോകകപ്പിന് മുന്‍പ് കണ്ടെത്തുകയെന്നത് ടീം ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications