വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഈ കാര്യങ്ങള്‍ പരിഹരിക്കണം; കളിക്കാരോട് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍

പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനുള്ള ഒരുക്കം തുടങ്ങി

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനുള്ള ഒരുക്കം തുടങ്ങി. ബൗളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പാക്കിസ്ഥാന്‍ നടത്തിയതെങ്കിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്.

പന്തേറില്‍ കുറച്ചുകൂടി മികവു കാട്ടണമെന്ന്് പാക് ക്യാപ്റ്റന്‍ പറഞ്ഞു. പുതിയ പന്തില്‍ വിക്കറ്റെടുക്കാന്‍ കഴിയണം. സ്വിങ് ചെയ്യാത്ത പിച്ച് തങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. മാത്രവുമല്ല, ഹോങ്കോങ്ങിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന് 10 വിക്കറ്റിനെങ്കിലും ജയിക്കാന്‍ കഴിയണമായിരുന്നെന്നും സര്‍ഫ്രാസ് പറഞ്ഞു. മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത്.

sarfraz

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് പോരായ്മകള്‍ നികത്താനായി പരിശീലിക്കും. ഇന്ത്യയ്‌ക്കെതിരെ കളി ജയിക്കണമെങ്കില്‍ തങ്ങള്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടിവരുമെന്നും പാക് ക്യാപ്റ്റന്‍ കളിക്കാരോടായി പറഞ്ഞു. ഹോങ്കോങ് 37.1 ഓവറില്‍ 116നു പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 23.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്താണ് ജയത്തിലെത്തിയത്.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ ഖാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ ഓവറുകളില്‍ വിക്കെറ്റെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഉസ്മാന്‍ പിന്നീട് പറഞ്ഞു. രണ്ടാം സ്‌പെല്ലില്‍ റിവേഴ്‌സ് സ്വിങ് ലഭിച്ചതോടെയാണ് വിക്കറ്റു വീഴ്ത്താനായത്. കളിക്കിടയിലേറ്റ് പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുമെന്നും ഉസ്മാന്‍ വ്യക്തമാക്കി.

Story first published: Monday, September 17, 2018, 12:11 [IST]
Other articles published on Sep 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X