Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റെ ക്യാപ്റ്റന്‍സി അത്യുഗ്രനെന്ന് രവിശാസ്ത്രി; കോലി തിരിച്ചുവരുമ്പോഴോ?

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഞ്ചു വിജയങ്ങളും ഒരു സമനിലയുമായി ഇന്ത്യ കിരീടവുമായി മടങ്ങുമ്പോള്‍ ചര്‍ച്ചയാകുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി. ടൂര്‍ണമെന്റിന് മുന്‍പുതന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍ മികവ് വാര്‍ത്തയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലുളള വിജയ ശതമാനവും വ്യക്തിപരമായ നേട്ടങ്ങളുമെല്ലാം ഒരിക്കല്‍ക്കൂടി രോഹിത്തിന് അനുകൂലമായി.

സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതോടെയാണ് താത്കാലിക ക്യാപ്റ്റനായി രോഹിത്തിനെ നിശ്ചയിച്ചത്. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയ താരത്തിന് പരിശീലകന്‍ രവി ശാസ്ത്രിയുടെ വകയും പുകഴ്ത്തലുകളുണ്ട്. കളിക്കളത്തിലെ രോഹത്തിന്റെ നേതൃത്വമികവ് അത്യുഗ്രനാണെന്നാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. ഏഷ്യാ കപ്പ് കിരീടനേട്ടത്തിനുശേഷം സംസാരിക്കുകയായിരുന്നു ശാസ്ത്രി.

ravishashtri

കളിക്കളത്തില്‍ ശാന്തത കൈവിടാത്ത രോഹിത്തിന്റെ ക്യാപ്റ്റന്‍സി എടുത്തുപറയേണ്ടതാണ്. എതിരാളികള്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും ക്യാപ്റ്റന്‍ പതറിയില്ല. ബൗളിങ് മാറ്റത്തിലും മറ്റും രോഹിത് കാണിച്ച വൈദഗ്ധ്യം മികച്ചതായിരുന്നെന്നും പരിശീലകന്‍ വിലയിരുത്തി. ഫൈനലില്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 48 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനം പ്രതീക്ഷിച്ച തുടക്കമാണ് നല്‍കിയത്.

ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികവാര്‍ന്ന കളിയാണ് കെട്ടഴിച്ചതെന്ന് ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടില്‍നിന്നും മടങ്ങിയെത്തി മറ്റൊരു ഫോര്‍മാറ്റില്‍ കളിക്കുന്നതിന്റെ പോരായ്മകളൊന്നുമുണ്ടായില്ല. ഹോങ്കോങ്ങിനെതിരായ ആദ്യ മത്സരത്തിനുശേഷം ഇന്ത്യ ട്രാക്കിലേക്ക് വന്നു. ഫീല്‍ഡിങ്ങില്‍ ഏറെ മുന്നേറിയെന്നതാണ് മറ്റൊരു സവിശേഷത. 30-35 റണ്‍സെങ്കിലും ഇന്ത്യ ഇതുവഴി രക്ഷിച്ചെടുത്തിട്ടുണ്ടാകും. ബൗളര്‍മാരുടെ പ്രകടനത്തിലൂടെ വിക്കറ്റുകളെടുത്തു, ബാറ്റ്‌സ്മാന്മാര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയെന്നും ശാസ്ത്രി പറഞ്ഞു.

Story first published: Saturday, September 29, 2018, 12:07 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+