For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാൻ ധോണിയെപ്പോലെ, ക്യാപ്റ്റനാകാന്‍ തയ്യാര്‍; കോലിയെ ഞെട്ടിച്ച് രോഹിത്തിന്റ മറുപടി

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ പ്രകടനത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മികവ് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ വിജയശതമാനം ആരെക്കാളും മുമ്പിലാണെന്നത് സെലക്ടര്‍മാരെ മാറി ചിന്തിപ്പിച്ചേക്കാനും ഇടയുണ്ട്. വിരാട് കോലി വിശ്രമത്തിലായതിനാല്‍ താത്കാലിക ക്യാപ്റ്റനായാണ് രോഹിത്തിനെ നിയമിച്ചത്. എന്നാല്‍, കോലിയെ കവച്ചുവെക്കുന്നതായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റന്‍സി.

മുന്‍ താരങ്ങളുടെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും രോഹിത്തിന്റെ ക്യാപ്റ്റന്‍ ശൈലി ഇഷ്ടപ്പെടുന്നവരാണ്. സമ്മര്‍ദ്ദഘട്ടത്തില്‍ പതറാതെ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് കഴിയുന്നുണ്ട്. ഫീല്‍ഡിലെ നിര്‍ണായക തീരുമാനങ്ങളും ക്യാപ്റ്റനാകുമ്പോഴുള്ള ബാറ്റിങ്ങിലെ പ്രകടനവുമെല്ലാം രോഹിത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുന്നതാണ്.

rohitsharma

വിരാട് കോലി മോശമല്ലാത്ത രീതിയില്‍ ഇന്ത്യയെ നയിക്കുമ്പോഴും സ്ഥിരം ക്യാപ്റ്റനാകാന്‍ രോഹിത്തിന് മടിയൊന്നുമില്ല. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് താന്‍ ക്യാപ്റ്റനാകാന്‍ തയ്യാറെന്നാണ് രോഹിത്തിന്റെ മറുപടി. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ധോണിയെപ്പോലെയാണെന്നും അവസരം വന്നതാല്‍ സ്ഥിരം ക്യാപ്റ്റനാകാനാന്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് രോഹിത്് പറഞ്ഞു. കഴിഞ്ഞദിവസം പരിശീലകന്‍ രവിശാസ്ത്രിയും രോഹിത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

വിരാട് കോലിയെപ്പോലെ ക്യാപ്റ്റന്റെ ജോലിയെല്ലാം താന്‍ പഠിച്ചെടുത്തത് ധോണിയില്‍നിന്നുമാണെന്ന് രോഹിത് പറഞ്ഞു. ധോണി മികച്ച ക്യാപ്റ്റനാണ്. എപ്പോഴെങ്കിലും ഫീല്‍ഡില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ധോണിക്ക് അതിനൊരു ഉത്തരമുണ്ട്. വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ അനുഭവ സമ്പത്ത് ധോണിക്കുണ്ട്. മൈതാനത്ത് ഒരിക്കലും പരിഭ്രമിക്കാത്ത ധോണിയെ പോലെ പെരുമാറാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും രോഹിത്ത് സ്വയം വിലയിരുത്തി.

Story first published: Sunday, September 30, 2018, 8:01 [IST]
Other articles published on Sep 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+