For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹോങ്കോങ്ങിനെ തകര്‍ത്ത പാക്കിസ്ഥാന്റെ ജയത്തിന് പിന്നില്‍ ഇവരാണ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോങ്ങിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഹോങ്കോങ് 37.1 ഓവറില്‍ 116നു പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 23.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ ഖാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

pak-honkng

ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് മുന്‍പ് ഹോങ്കോങ്ങിനെ ആധികാരികമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും കാര്യമായ പോരായ്മകളൊന്നുമില്ലെന്നും അവര്‍ തെളിയിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ ഖാനും രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ ഹസന്‍ അലിയും ഷദബ് ഖാനും ക്യാപ്റ്റന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു. അതേസമയം, മുഹമ്മദ് ആമിറിന് വിക്കറ്റൊന്നും നേടാന്‍ കഴിയാത്തത് നിരാശയുണ്ടാക്കുന്നതായി.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ദുബായിലേതെന്ന് വ്യക്തമാക്കുന്ന മത്സരമായിരുന്നു സമാപിച്ചത്. ഐസാസ് ഖാന്‍ (27), ഇന്ത്യന്‍ വംശജനായ കിന്‍ചിത് ഷാ (26), ക്യാപ്റ്റന്‍ അന്‍ഷുമാന്‍ റൗത്ത് (19), നിസാകാത്ത് ഖാന്‍ (13) എന്നിവര്‍ ഹോങ്കോങ്ങിനുവേണ്ടി റണ്‍സ് നേടിയപ്പോള്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ (24), ബാബര്‍ അസം (33) ഇമാം ഉല്‍ ഹഖ് (50) എന്നിവര്‍ പാക്കിസ്ഥാനു വേണ്ടിയും തിളങ്ങി.

മത്സരത്തില്‍ ബാബര്‍ അസം 2,000 റണ്‍സ് തികച്ചതോടെ ഈ നേട്ടം വേഗതയില്‍ കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ബാബറിന് ലഭിച്ചു. 45-ാമത്തെ ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ നേട്ടത്തിലെത്തിയത്. ഹാഷിം ആംലയാണ് വേഗതിയില്‍ 2000 റണ്‍സ് തികച്ചവരിലെ മുമ്പന്‍. ആദ്യ മത്സരത്തിലെ മികവ് രണ്ടാം മത്സരത്തിലും തുടര്‍ന്നാല്‍ ഇന്ത്യയെ എളുപ്പം തോല്‍പ്പിക്കാമെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍. കളിക്കാരെല്ലാം ഫോമിലാണെന്നതും പാക്കിസ്ഥാന്റെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

Story first published: Monday, September 17, 2018, 12:00 [IST]
Other articles published on Sep 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+