വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മൂന്നു താരങ്ങളെ പുറത്തിരുത്തും; പകരമെത്തുന്നത് ഇവര്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ അഭിമാനപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ മോശം പ്രകടനം നടത്തിയ മൂന്നു പേര്‍ക്ക് തങ്ങളുടെ സ്ഥാനം നഷ്ടമായേക്കും. ഇവര്‍ക്കു പകരമായി ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഹോങ്കോങ്ങിനെതിരെ നിറംമങ്ങിയ ശാര്‍ദുല്‍ താക്കൂര്‍ ആണ് പുറത്താകുന്നവരിലെ ഒന്നാമന്‍. മോശം പന്തേറും ഫീല്‍ഡിലെ അലസതയും ശാര്‍ദുലിന് വിനായാകും. ഹോങ്കോങ്ങിനെതിരെ ഇന്ത്യയെ സമ്മര്‍ദ്ദിലാക്കിയതിന്റെ പ്രധാന ഉത്തവാദിത്വം ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ താരത്തിനുണ്ട്. ശാര്‍ദുലിന് പകരം ജസ്പ്രീത് ബുംറ ടീമില്‍ ഇടം പിടിക്കും. ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് വന്നതിനാല്‍ ബുംറയ്ക്ക് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു.

news

ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലെത്തുന്ന മറ്റൊരാള്‍. അവസാന ഓവറുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്ന ടീമിന് പാണ്ഡ്യയുടെ സാന്നിധ്യം തുണയാകുമെന്നാണ് പ്രതീക്ഷ. ഹോങ്കോങ്ങിനെതിരെ അവസാന 10 ഓവറില്‍ ഇന്ത്യ 48 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇത് ഇന്ത്യന്‍ ടോട്ടല്‍ പിന്തുരുന്നത് ഹോങ്കോങ്ങിനെ സഹായിക്കുകയും ചെയ്തു. പാണ്ഡ്യയ്ക്കു പകരം ഖലീല്‍ അഹമ്മദിനെ പുറത്തിരുത്താനാണ് സാധ്യത.

മധ്യനിരയില്‍ കരുത്തു പകരാന്‍ കെ എല്‍ രാഹുലും എത്തിയേക്കും. ദിനേഷ് കാര്‍ത്തിക്കിനെ പുറത്തിരുത്തിയാകും രാഹുലിന് അവസരം നല്‍കുക. ദിനേഷ് കാര്‍ത്തിക്ക് കഴിഞ്ഞ മത്സരത്തില്‍ 33 റണ്‍സെടുത്തെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റ് വലിച്ചെറിഞ്ഞു. ഫീല്‍ഡിങ്ങിലെ പിഴവുകളും കാര്‍ത്തിക്കിന് പകരം രാഹുലിനെ ടീമിലെടുക്കാന്‍ ഇടയാക്കിയേക്കും. പാക്കിസ്ഥാനെതിരെ അഭിമാന പോരാട്ടമാണെന്നതിനാല്‍ പിഴവില്ലാത്ത രീതിയില്‍ അന്തിമ ഇലവനെ തെരഞ്ഞെടുക്കാനാകും ടീം മാനേജ്‌മെന്റിന്റെ ശ്രമം.

Story first published: Wednesday, September 19, 2018, 13:59 [IST]
Other articles published on Sep 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X