Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരായ ഫൈനലിന് മുന്‍പ് ബംഗ്ലാദേശിന് തിരിച്ചടി; പ്രമുഖ താരം പരിക്കേറ്റ് മടങ്ങി

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ബംഗ്ലാദേശിന് തിരിച്ചടി. മത്സരത്തിന് മുന്‍പ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്‍ നാട്ടിലേക്ക് മടങ്ങി. നീണ്ടകാലമായി കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. പരിക്ക് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

നേരത്തെ ഓപ്പണില്‍ തമീം ഇഖ്ബാലിനും പരിക്കേറ്റ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പന്തുകൊണ്ട് കൈക്കുഴയ്ക്ക് പരിക്കേറ്റ താരം പിന്നീടുള്ള കളികള്‍ നിന്നും പുറത്തായി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കിന്റെ സൂചന നല്‍കിയ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമും ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുമോയെന്ന് വ്യക്തമല്ല.

shakibalhasan

ആറാഴ്ചത്തേക്ക് ഷാക്കിബിന് കളിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. വേദന അവഗണിച്ചും കളിക്കളത്തില്‍ തുടരാന്‍ ശ്രമം നടത്തിയെങ്കിലും പരിക്ക് ഗുരുതരമാവുകയായിരുന്നു. ആദ്യ നാലു മത്സരങ്ങളിലും കളിച്ച ഷാക്കിബിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റതോടെ സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 14 വരെ ബംഗ്ലാദേശില്‍വെച്ച് നടക്കുന്ന സിംബാബ്‌വേയ്‌ക്കെതിരായ പരമ്പര ഷാക്കിബിന് നഷ്ടമാകും. അതേസമയം, പ്രമുഖ താരങ്ങള്‍ക്ക് പരിക്കാണെങ്കിലും വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ കഴിയുമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

Story first published: Friday, September 28, 2018, 9:24 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+