Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കാണാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും; അഭിമാന പോരാട്ടമാകും

ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാലങ്ങള്‍ക്കുശേഷം വീണ്ടും ഏറ്റുമുട്ടുമ്പോള്‍ നേരില്‍ വീക്ഷിക്കുന്നതിനായി പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനും സ്റ്റേഡിയത്തിലെത്തും. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ മുന്നില്‍ ജയിക്കാന്‍ പാക്കിസ്ഥാന്‍ ടീമും തോല്‍ക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീമും ശക്തമായ മത്സരമാണ് നടക്കുക.

imran-khan

ഏഷ്യാ കപ്പ് മത്സരം നടക്കുന്ന ദുബായില്‍ ഇമ്രാന്‍ ഖാന്‍ എത്തുമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദുബായില്‍ പാക്കിസ്ഥാന്‍ ഇന്ത്യ മത്സരം കാണാനെത്തുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി ജിയോ ടിവിയും റിപ്പോര്‍ട്ടു ചെയ്തു. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ പുറപ്പെട്ടുകഴിഞ്ഞു.

പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് ഇമ്രാന്‍ ഖാന്‍. പാക് തെരഞ്ഞെടുപ്പിനിടെ ഇന്ത്യയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇദ്ദേഹം ശ്രദ്ധാകേന്ദ്രമായിരുന്നു. ഇമ്രാന്‍ പ്രധാനമന്ത്രിയായശേഷം നടക്കുന്ന ആദ്യ ഇന്ത്യ പാക് മത്സരത്തില്‍തന്നെ കാണിയായി എത്തുന്നതില്‍ ഏറെ രാഷ്ട്രീയമുണ്ടെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇരു ടീമുകള്‍ക്കും മത്സരം അഭിമാന പോരാട്ടമാകും.

2017ലെ ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന പാക്കിസ്ഥാനെതിരെ ജയിച്ചകയറുക ഇന്ത്യയ്ക്ക് ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തല്‍. വിരാട് കോലിയുടെ അസാന്നിധ്യവും ഇന്ത്യന്‍ ടീമിന്റെ ശക്തി കുറയ്ക്കുന്നു. എന്നിരുന്നാലും, 2006നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആദ്യമായാണ് യുഎഇയില്‍ ഏറ്റുമുട്ടുമ്പോള്‍ ആരു ജയിക്കുമെന്നത് അപ്രവചനീയമാണ്.


Story first published: Wednesday, September 19, 2018, 8:26 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+