Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പിന് യോഗ്യതനേടി ഹോങ്കോങ്; ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗ്രൂപ്പില്‍

ദുബായ്: യുഎഇയില്‍ ഈ മാസം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹോങ്കോങ് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ യുഎഇയെ തോല്‍പ്പിച്ചാണ് ഹോങ്കോങ്ങിന്റെ വരവ്. മഴമൂലം 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ യുഎഇ 9 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടമായിട്ടും അവസാന ഓവറുകളിലെ തിരിച്ചുവരവ് ഹോങ്കോങ്ങിന് ടൂര്‍ണമെന്റിലേക്കുള്ള അവസരം നല്‍കി.

മഴയെത്തുമ്പോള്‍ 65ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു യുഎഇ. പിന്നീട് 24 ഓവറുകളാക്കി കളി ചുരുക്കി. ഓപ്പണര്‍ മുഹമ്മദ് അഷ്ഫാഖ് അഹമ്മദ് 51 പന്തില്‍ 79 റണ്‍സെടുത്തു. ഹോങ്കോങ്ങിന്റെ ഐസാസ് ഖാന്‍ 28 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു. നിശ്ചിത 24 ഓവറില്‍ യുഎഇ 176 റണ്‍സെടുത്തപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഹോങ്കോങ്ങിന് ജയിക്കാന്‍ 179 റണ്‍സ് എന്ന് പുനര്‍നിശ്ചയിച്ചു.

cricket1

തുടക്കത്തില്‍തന്നെ രണ്ടുവിക്കറ്റ് നഷ്ടമായ ഹോങ്കോങ് ഒരവസരത്തില്‍ 7 വിക്കറ്റിന് 147 എന്ന നിലയിലായിരുന്നു. എന്നാല്‍ കളിയുടെ 22-ാം ഓവറില്‍ തന്‍വീര്‍ അഫ്‌സലിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ടീമിനെ തിരികെയെത്തിച്ചത്. അവസാന ഓവര്‍ കളി നീണ്ടെങ്കിലും അന്തിമവിജയം ഹോങ്കോങ്ങിനൊപ്പമായി. സപ്തംബര്‍ 15ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പമാണ് ഹോങ്കോങ് കളിക്കുക.

Story first published: Thursday, September 6, 2018, 18:54 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+