For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തില്‍; വീരവാദവുമായി പാക്കിസ്ഥാന്‍ താരം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്തുവരവെ അവകാശവാദവും, വീരവാദവുമൊക്കെയായി താരങ്ങള്‍ രംഗത്തെത്തിത്തുടങ്ങി. ചാമ്പ്യന്മാരായ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അത് മുതലെടുക്കാന്‍ തങ്ങള്‍ക്കാകുമെന്നും പാക്കിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പറയുന്നു. ടൂര്‍ണമെന്റിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ അംഗമായ ഹസന്‍ അലി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി.

hasan-ali

വിരാക് കോലി മികച്ച താരമാണ്. അദ്ദേഹമൊരു മാച്ച് വിന്നറാണെന്നകാര്യം ഏവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ താരത്തിന്റെ അസാന്നിധ്യം ടീം ഇന്ത്യയ്ക്ക് ക്ഷീണമാകും. കോലി ഇല്ലാത്തത് പാക്കിസ്ഥാന് ഗുണകരമാണ്. ഏതു സമ്മര്‍ദ്ദ ഘട്ടങ്ങളിലും ടീമിനെ ചുമലിലേറ്റുന്ന താരമാണ് കോലി. കോലിക്കെതിരെ പന്തെറിയാന്‍ കഴിയാത്തത് വലിയ നഷ്ടമാണ്. ഏതു താരവും ആഗ്രഹിക്കുന്ന വിക്കറ്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്റേതെന്നും ഹസന്‍ അലി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ മാത്രമല്ല തങ്ങള്‍ ടൂര്‍ണമെന്റിനെത്തുന്നത്. എല്ലാ ടീമുകള്‍ക്കെതിരെയും ജയിച്ച് കിരീടം നേടുകയാണ് ലക്ഷ്യം. തങ്ങളാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തങ്ങളോട് തോറ്റ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ്. യുഎഇയിലെ കാലാവസ്ഥയിയില്‍ കളിച്ചു പരിചയസമ്പത്തുള്ളവരാണ് തങ്ങള്‍. യുഎഇയിലെ മത്സരം തങ്ങള്‍ക്ക് സ്വന്തം മൈതാനത്തെന്നപോലെയാണെന്നും ഹസന്‍ അലി വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റുകളും തനിക്ക് ലഭിക്കണമെന്നാണ് ആഗ്രഹം. അതുവഴി ലോകമെങ്ങുമുള്ള തന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കാനുമാകും. കളിയില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍, അത്തരം സമ്മര്‍ദ്ദങ്ങള്‍ തന്റെ കളിയുടെ മികവ് വര്‍ധിപ്പിക്കുമെന്നും താരം പറഞ്ഞു. യോ യോ ടെസ്റ്റില്‍ വിരാട് കോലിയേക്കാള്‍ പോയന്റ് നേടിയ അലി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ മൂന്നു വിക്കറ്റ് വീഴ്ത്തിയും അലി ശ്രദ്ധാകേന്ദ്രമായി. അന്ന് 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

Story first published: Friday, September 7, 2018, 12:21 [IST]
Other articles published on Sep 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+