Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഓരോരുത്തര്‍ക്കും ഓരോ നിയമം'; ഏഷ്യാകപ്പ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍

ഹർഭജൻ സിങ് തുറന്നടിക്കുന്നു | Oneindia Malayalam

ദില്ലി: വരാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കാത്തതാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്. ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്ന് തന്റെ ട്വീറ്റില്‍ ഭാജി തുറന്നടിച്ചു.

harbajan

അര്‍ഗവാള്‍ എവിടെ, കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ടീമില്‍ അഗര്‍വാളിനെ കാണാന്‍ കഴിയുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ നിയമമാണ്, ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളുടെ പേരുവിവരങ്ങളുമായാണ് താരം ട്വീറ്റ് ചെയ്തത്. ആഭ്യന്തര ക്രിക്കറ്റിലും പിന്നീട് ഇന്ത്യ എ യ്ക്കുവേണ്ടിയും സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരമാണ് കര്‍ണാടകയുടെ മായങ്ക് അഗര്‍വാള്‍.

2017-18 രഞ്ജി ട്രോഫി സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നായി 1160 റണ്‍സ് നേടിയ അഗര്‍വാള്‍ ആണ് ഇന്ത്യയെ ഒന്നാം നമ്പര്‍. വിജയ് ഹസാരെ ട്രോഫിയില്‍ 723 റണ്‍സും താരം അടിച്ചെടുത്തു. ഇന്റര്‍ സ്റ്റേറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഇതൊരു റെക്കോര്‍ഡു കൂടിയാണ്. അതേസമയം, ഐപിഎല്ലില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്തതാണ് സെലക്ടമാര്‍ തഴയാന്‍ കാരണമെന്നാണ് സൂചന.

വിരാട് കോലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മയ്ക്കാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ക്യാപ്റ്റന്‍ ചുമതല നല്‍കിയിരിക്കുന്നത്. ടീമിലേക്ക് അമ്പാട്ടി റായിഡുവിനേയും കേദാര്‍ ജാദവിനെയും തിരിച്ചുവിളിച്ചപ്പോള്‍ ഖലീല്‍ അഹമ്മദ് മാത്രമാണ് പുതുമുഖം. യുഎഇയില്‍ സപ്തംബര്‍ 15 മുതലാണ് ഏഷ്യാ കപ്പ്. 19ന് നടക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഇതിനകംതന്നെ ശ്രദ്ധായകര്‍ഷിച്ചുകഴിഞ്ഞു. അടുത്തവര്‍ഷം ലോകകപ്പ് നടക്കുന്നതിനാല്‍ ഏഷ്യാകപ്പിലെ പ്രകടനം ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും നിര്‍ണായകമാണ്.

Story first published: Thursday, September 6, 2018, 8:28 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+