Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പ് ട്വന്റി20; പാക്കിസ്ഥാന്‍ ഭയക്കുന്നത് ഈ ഇന്ത്യന്‍ താരത്തെ

ധാക്ക: ഏഷ്യാകപ്പ് ട്വന്റി20 ടൂര്‍ണമെന്റില്‍ ശനിയാഴ്ച ഇന്ത്യയെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ ഭയക്കുന്നത് മികച്ച ഫോമില്‍ കളിക്കുന്ന വിരാട് കോലിയെ. ബംഗ്ലാദേശിനെതിരായ ആദ്യമത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചുകയറിയ ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നതെങ്കില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷ യുവകളിക്കാരിലാണ്.

എല്ലാ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിലേതെന്നപോലെ ഏഷ്യാകപ്പിലെ മത്സരവും ഇതിനകം തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പാക്കിസ്ഥാന്‍ ബൗളര്‍മാരും തമ്മിലായിരിക്കും പ്രധാന മത്സരം. മികച്ച സ്‌കോര്‍ കണ്ടെത്താനായാല്‍ ഇന്ത്യയ്ക്ക് ജയമുറപ്പിക്കാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് വദഗ്ധരുടെ പക്ഷം.

pakistan-team

തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പ്രത്യേകിച്ചും വിരാട് കോലിയെ പിടിച്ചുകെട്ടുകയെന്നതാണ് തങ്ങളുടെ പ്രധാന തന്ത്രമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. വിവിഎസ് ലക്ഷ്മണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്നതുപോലെ എല്ലായിപ്പോഴും പാക്കിസ്ഥാനെതിരെ കോലിയുടെ പ്രകടനം ശരാശരിയിലും ഉയര്‍ന്ന നിലയിലാണ്.

ഒടുവിലത്തെ ഏകദിന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കോലി സെഞ്ച്വറിനേടിയിരുന്നു. പാക്കിസ്ഥാനെതിരായ അവസാന 4 ട്വന്റി20 മത്സരങ്ങളില്‍ 78, 9, 27, 36 എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. കോലിയു ടെ 78 റണ്‍സ് ആണ് ഇരുടീമുകളും തമ്മില്‍ മത്സരച്ചപ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനും നേടിയ ഉയര്‍ന്ന സ്‌കോര്‍.

Story first published: Saturday, February 27, 2016, 8:45 [IST]
Other articles published on Feb 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+