Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാല്‍ അശ്വിന്‍ ഇന്ത്യയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങില്ല; കാരണമുണ്ട്

ലണ്ടന്‍: ഇന്ത്യക്കാരെ അടിമത്തത്തില്‍ നിലനിര്‍ത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ പിടിച്ചുനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം ആലോചിച്ച് തലപുണ്ണാക്കേണ്ട. ഇംഗ്ലണ്ടിലെ മിഡ്‌ലാന്‍ഡ്‌സ് ക്ലബായ വോര്‍സെസ്റ്ററാണ് തങ്ങളുടെ സൂപ്പര്‍താരവുമായി കരാര്‍ തുടരാന്‍ ഒപ്പുവെച്ചിട്ടുള്ളത്.

Ravichandran-Ashwin

കഴിഞ്ഞ സീസണില്‍ വോര്‍സെസ്റ്റര്‍ഷയറിന് മികച്ച ആധിപത്യം നേടാന്‍ സഹായിച്ചത് അശ്വിനാണ്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടുമായി ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്ലബിലേക്ക് താരം മടങ്ങുമെന്നാണ് ടീം കോച്ച് കെവിന്‍ ഷാര്‍പ്പ് വ്യക്തമാക്കുന്നത്. 'അശ്വിന്‍ ലോകോത്തര താരമാണ്, വോര്‍സെസ്റ്റര്‍ഷയര്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. താരം ടീമിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ക്ലബിന് പ്രൊമോഷന്‍ നല്‍കിയതില്‍ താരത്തിന്റെ സംഭാവന വലുതാണ്', കെവിന്‍ പറയുന്നു.

സെപ്റ്റംബറില്‍ എസെക്‌സിനും, യോര്‍ക്ക്ഷയറിനും എതിരെയുള്ള ഫസ്റ്റ് ഡിവിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അശ്വിന് ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്. ബര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരും ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ടിലെ പിച്ചില്‍ അശ്വിനുള്ള സുദീര്‍ഘമായ അനുഭവപരിചയം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടേത് മികച്ച ടീമാണെങ്കിലും ചിലപ്പോഴെങ്കിലും ആവശ്യത്തിലേറെ തയ്യാറെടുപ്പ് നടത്തുമെന്ന് അശ്വിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ലണ്ടില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക, കൃത്യമായി പ്രതികരിക്കുന്ന എന്നതാണ് ടെസ്റ്റ് തന്ത്രമെന്നും അശ്വിന്‍ വ്യക്തമാക്കി.

Story first published: Tuesday, July 24, 2018, 17:19 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+