അശ്വിനില്ല, ചെന്നൈ ആരാധകര്‍ നിരാശയില്‍, ധോണിയുടെ തുറുപ്പുചീട്ട് പഞ്ചാബില്‍
മുംബൈ: ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയെ ആ നിലയിലേക്ക് വളര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പങ്ക് അവഗണിക്കാനാവില്ല. അതുപോലെ തന്നെ വിസ്മരിക്കാനാവാത്ത താരമാണ് രവിചന്ദ്രന്‍ അശ്വിനും. ധോണിയുടെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ കൃത്യമായി നടപ്പാക്കുന്നതില്‍ ഏറ്റവും വിജയം കണ്ടത് അശ്വിന്റെ പന്തുകളിലായിരുന്നു.
എന്നാല്‍ 2018 ഐപിഎല്‍ താരലേലത്തില്‍ അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതോടെ ആരാധകര്‍ ഒന്നടങ്കം നിരാശയിലാണ്. പ്രധാന താരങ്ങള്‍ നേരത്തെ തന്നെ നിലനിര്‍ത്തിയപ്പോള്‍ അശ്വിനെ വിട്ടുകളഞ്ഞത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കിങ്‌സ് ഇലവനുമായി ആദ്യ റൗണ്ടില്‍ പോരാട്ടം നടത്തിയ ശേഷമാണ് ചെന്നൈ അശ്വിനെ വിട്ടുകളഞ്ഞത്.

ആര്‍ടിഎം ഉപയോഗിക്കാതെ ചെന്നൈ
റൈറ്റ് ടു മാച്ച് ഓപ്ഷന്‍ അശ്വിനായി ചെന്നൈ ഉപയോഗിച്ചില്ല എന്നതാണ് ലേലത്തില്‍ ശ്രദ്ധേയമായത്. നാലു കോടി രൂപ വരെ കിങ്‌സ് ഇലവനുമായി ഒപ്പത്തിനൊപ്പമായിരുന്നു ചെന്നൈ. എന്നാല്‍ തുക കൂടുതല്‍ വിളിച്ചതോടെ ചെന്നൈ പിന്‍വാങ്ങുകയായിരുന്നു. 7.6 കോടിക്കാണ് കിങ്‌സ് ഇലവന്‍ അശ്വിനെ സ്വന്തമാക്കിയത്. എന്നാല്‍ ചെന്നൈ റൈറ്റ് ടു മാച്ച് ഉപയോഗിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ധോണിയുടെ വാക്ക് പാഴായി
നേരത്തെ അശ്വിനെ ടീമിലെത്തിക്കാന്‍ എല്ലാവിധത്തിലും ശ്രമിക്കുമെന്ന് ധോണി പറഞ്ഞിരുന്നു. ടീമിന്റെ അവിഭാജ്യ ഘടകമാണ് അശ്വിനെന്നും ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമീപകാലത്തെ ഫോമും റൈസിങ് പൂനെയിലെ പ്രകടനവും പരിഗണിച്ചാണ് അശ്വിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ധോണിയും ചെന്നൈയും തീരുമാനിച്ചതെന്നാണ് സൂചന.

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍
ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരങ്ങളില്‍ പത്താം സ്ഥാനത്താണ് അശ്വിന്‍. 111 മത്സരങ്ങളില്‍ നിന്ന് 111 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ അവസാനത്തെ രണ്ടു സീസണ്‍ മാത്രമാണ് പൂനെയ്ക്ക് വേണ്ടി അശ്വിന്‍ പന്തെറിഞ്ഞത്. 34 റണ്‍സിന് നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം. ചെന്നൈയിക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരവും അശ്വിനാണ്.

മികവ് കാട്ടിയത് 2010ല്‍
ചെന്നൈ ചാംപ്യന്‍മാരായ 2010-11 വര്‍ഷങ്ങളിലാണ് അശ്വിന്‍ പ്രതിഭ തെളിയിച്ചത്. 2010ല്‍ 13 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2011ല്‍ ഇത് 20 വിക്കറ്റായി ഉയര്‍ന്നു. തുടരെ ചെന്നൈയെ രണ്ടാം വട്ടം ചാംപ്യരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് അശ്വിന്‍ വഹിച്ചത്. 2012ല്‍ 19 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചു. 2013ല്‍ ഇത് 15 വിക്കറ്റായും 2014ല്‍ ഇത് 16 ആയും ഉയര്‍ന്നു. ചെന്നൈയെ വിവാദത്തില്‍ ചാടിച്ച 2015ല്‍ ഇത് 10 വിക്കറ്റിലൊതുങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications