വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവിശ്വസനീയം... ധോണി എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി!! ഫൈനലിലെ തന്ത്രത്തെക്കുറിച്ച് അശ്വിന്‍

ചാംപ്യന്‍സ് ട്രോഫിയെക്കുറിച്ചാണ് അശ്വിന്‍ മനസ്സ് തുറന്നത്

ashwin dhoni

ചെന്നൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളിക്കളത്തില്‍ ധോണിയുടെ സര്‍പ്രൈസ് നീക്കങ്ങളും കുശാഗ്ര ബുദ്ധിയുമാണ് ഇതിനു കാരണം. കളിയെയും എതിര്‍ ടീമിലെ ഓരാ താരങ്ങളെ വിലയിരുത്താനും അതിന് അനുസരിച്ച് തന്ത്രം മെനയാനും അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു.

ആദ്യമായി വിരമിക്കാന്‍ ആലോചിച്ചത് അന്ന്, ആ വിളി ഞെട്ടിച്ചു!! കാരണം ഓസീസ് ബൗളറെന്നു യുവരാജ്ആദ്യമായി വിരമിക്കാന്‍ ആലോചിച്ചത് അന്ന്, ആ വിളി ഞെട്ടിച്ചു!! കാരണം ഓസീസ് ബൗളറെന്നു യുവരാജ്

ധോണി ക്യാപ്റ്റനല്ല, അതുക്കും മേലെ!! ജയിച്ചാല്‍ കാണില്ല, തോറ്റാല്‍ മുന്നിലുണ്ടാവും- മോഹിത്ധോണി ക്യാപ്റ്റനല്ല, അതുക്കും മേലെ!! ജയിച്ചാല്‍ കാണില്ല, തോറ്റാല്‍ മുന്നിലുണ്ടാവും- മോഹിത്

ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് പല താരങ്ങളും നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ധോണിയുടെ അസാധാരണമായ ക്യാപ്റ്റന്‍സിയെക്കുറിച്ച് പുകഴ്ത്തുകയാണ്. ദേശീയ ടീമിലെയും ചെന്നൈ സൂപ്പര്‍ കിങ്‌സിലെയും മുന്‍ ടീമംഗവും പ്രമുഖ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

2013ലെ ചാംപ്യന്‍സ് ട്രോഫി

2013ല്‍ ധോണി നയിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായിരുന്നു. അന്നു കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ആവേശകരമായ ഫൈനലില്‍ അഞ്ചു റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ മുട്ടുകുത്തിച്ചത്.
ഫൈനലില്‍ ധോണിയുടെ നിര്‍ദേശം ഇംഗ്ലണ്ടിന്റെ അപകടകാരയായ ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ടിനെ പുറത്താക്കാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചാണ് അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ വിക്കറ്റിന് താന്‍ കടപ്പെട്ടിരിക്കുന്നത് ധോണിയോടാണെന്നും ഓഫ് സ്പിന്നര്‍ പറയുന്നു.

ധോണിയുടെ ഉപദേശം

വ്യക്തിഗത സ്‌കോര്‍ 20 റണ്‍സില്‍ നില്‍ക്കെയാണ് അശ്വിന്റെ ഓവറില്‍ ട്രോട്ടിനെ ധോണി സ്റ്റംപ് ചെയ്ത് ഔട്ടാക്കിയത്. ധോണിയുടെ ഉപദേശമാണ് അന്നു തന്നെ ഇതിനു സഹായിച്ചതെന്നു അദ്ദേഹം പറയുന്നു.
മല്‍സരത്തില്‍ ഞാനെറിഞ്ഞ ആദ്യ ഓവറിലാണ് ട്രോട്ടിനെ ധോണി സ്റ്റംപ് ചെയ്ത് ഔട്ടാക്കിയത്. അന്നു ഓവറിനിടെ ധോണി അടുത്തേക്കു വന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ട്രോട്ടിനെതിരേ ഓവര്‍ ദി സ്റ്റംപ് ബൗള്‍ ചെയ്യരുത്. റൗണ്ട് ദി സ്റ്റംപ് ബൗള്‍ ചെയ്യൂ. ട്രോട്ട് ലെഗ് സൈഡിലേക്കാണ് കളിക്കാന്‍ ശ്രമിക്കുക. പന്ത് സ്പിന്‍ ചെയ്യുകയാണെങ്കില്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കാം. ധോണി തന്നോടു എങ്ങനെ അന്നു അത്ര കൃത്രമായി പറഞ്ഞുവെന്ന് ഇപ്പോഴുമറിയില്ലെന്നു റെയ്‌നയുമായുള്ള ലൈവില്‍ അശ്വിന്‍ വിശദമാക്കി.

കളിയിലെ താരമായി ജഡേജ

മഴയെ തുടര്‍ന്നു 2013ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ 20 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 129 റണ്‍സാണ് നേടിയത്. വിരാട് കോലി (43), രവീന്ദ്ര ജഡേജ (33*), ശിഖര്‍ ധവാന്‍ (31) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. രോഹിത് ശര്‍മ (9), ദിനേഷ് കാര്‍ത്തിക് (6), സുരേഷ് റെയ്‌ന (1), ധോണി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് 124 റണ്‍സിലൊതുക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഇയോന്‍ മോര്‍ഗനായിരുന്നു ടോപ്‌സ്‌കോറര്‍. ബാറ്റിങിനൊപ്പം രണ്ടു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയ ജഡേജയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരും അന്നു രണ്ടു വിക്കറ്റ് വീതമെടുത്തിരുന്നു.

Story first published: Monday, April 27, 2020, 13:40 [IST]
Other articles published on Apr 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X