Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന് പരിക്ക്: ഹര്‍ഭജന്‍ സിംഗിന് ഭാഗ്യം വരുന്ന ഓരോ വഴി നോക്കണേ....

കാണ്‍പുര്‍: വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരെ പോലെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി കരിയര്‍ ഏതാണ്ട് അവസാനിച്ചു എന്ന സ്ഥിതിയില്‍ നില്‍ക്കവേയാണ് ഹര്‍ഭജന്‍ സിംഗിന് ഒരു വിളി വന്നത്. ഐ പി എല്ലിലെ സാമാന്യം ഭേദപ്പെട്ട പ്രകടനം മാത്രം എടുത്തുപറയാനുളള ഭാജിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയപ്പോള്‍ കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചു. ഹമ്മോ എന്തൊരു ഭാഗ്യം!

ബംഗ്ലാദേശിലെ ടെസ്‌റ്റോടെ തന്നെ ഹര്‍ഭജന് പുതിയതായി ഒന്നും ചെയ്യാനില്ല എന്ന കാര്യം വ്യക്തമായിരുന്നു. ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് കൂടി കളിച്ചതോടെ ഇത് പൂര്‍ണമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20 യില്‍ ആദ്യ രണ്ട് കളിയില്‍ ഹര്‍ഭജന്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ കളിയില്‍ പുറത്തായി. മഴ മൂലം ഈ കളി നടന്നില്ല.

ashwin-new

ഏകദിന ടീമില്‍ ഭാജി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആര്‍ അശ്വിന്റെ പരിക്കിന്റെ രൂപത്തില്‍ ഹര്‍ഭജനെ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ്. അശ്വിന്‍ - മിശ്ര എന്നിവര്‍ കളിക്കുന്ന ടീമില്‍ നിലവില്‍ ഹര്‍ഭജന് സ്ഥാനം സ്വപ്‌നം കാണാന്‍ പോലും പറ്റില്ലായിരുന്നു. എന്നാല്‍ അശ്വിന്‍ പരിക്ക് മൂലം ടീമിന് പുറത്തായപ്പോള്‍ പകരക്കാരനായ ഭാജി ടീമിന് അകത്തായി.

കാണ്‍പുരില്‍ എ ബി ഡിവല്ലിയേഴ്‌സിന്റെ ഷോട്ട് തടയാന്‍ ഡൈവ് ചെയ്തപ്പോഴാണ് അശ്വിന് പരിക്കേറ്റത്. തുടര്‍ന്ന് അശ്വിന്‍ ഫീല്‍ഡ് വിട്ടു. അഞ്ചാം ഓവറില്‍ നാല് പന്തുകള്‍ എറിഞ്ഞ് അശ്വിന്‍ മടങ്ങിയതോടെ വിരാട് കോലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. അശ്വിന്റെ അഭാവം ഇന്ത്യയ്ക്ക് ബൗളിങില്‍ വന്‍ തിരിച്ചടിയാകുകയും ചെയ്തു.

Story first published: Monday, October 12, 2015, 16:57 [IST]
Other articles published on Oct 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+