വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

ഓവല്‍ ടെസ്റ്റില്‍ അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ഇലലവനില്‍ ആര്‍ അശ്വിന് ഇടം ലഭിക്കാത്തതിനെക്കുറിച്ച് വിമര്‍ശനങ്ങളുയരുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ന്യായീകരിച്ച് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ഈ പരമ്പരയില്‍ ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും അശ്വിന് ഇന്ത്യ അവസരം നല്‍കിയിരുുന്നില്ല.

ഓവലിലെ പിച്ച് അവസാന ദിനങ്ങളില്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുമെന്നതിനാല്‍ അശ്വിന്‍ തീര്‍ച്ചയായും ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ത്യ പരമ്പരയില്‍ ഇതുവരെ പിന്തുടര്‍ന്നു പോന്ന 4-1 എന്ന കോമ്പിനേഷന്‍ നിലനിര്‍ത്തുകയായിരുന്നു. ടീമിലെ ഏക സ്പിന്നറായി രവീന്ദ്ര ജഡേജ തുടരുകയും ചെയ്തു. പേസ് ബൗളിങിലായിരുന്നു ഇന്ത്യ രണ്ടു മാറ്റങ്ങള്‍ വരുത്തിയത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂറും ഉമേഷ് യാദവും കളിക്കുകയായിരുന്നു.

 അശ്വിനു കാരണമറിയാം

അശ്വിനു കാരണമറിയാം

ആര്‍ അശ്വിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് എനിക്കു തോന്നുന്നത്. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമാരും തമ്മിലുള്ള ആശയവിനിമയം സുതാര്യമായിരിക്കണം. ടീം മാനേജ്‌മെന്റ് തന്നെ പുറത്തിരുത്താനുള്ള കാരണവും അതിനു പിന്നിലുള്ള യുക്തിയുമെല്ലാം അശ്വിന്‍ നന്നായി മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. അശ്വിന്‍ ടീമിലെ പരിചയസമ്പന്നനായ താരവും ലീഡറുമാണെന്നും ലക്ഷ്മണ്‍ നിരീക്ഷിച്ചു.

കോലിയും ശാസ്ത്രിയും സംസാരിച്ചിട്ടുണ്ടാവും

കോലിയും ശാസ്ത്രിയും സംസാരിച്ചിട്ടുണ്ടാവും

ഓവല്‍ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോച്ച് രവി ശാസ്ത്രിയും കോച്ച് വിരാട് കോലിയും അശ്വിനുമായി സംസാരിക്കുകയും സാഹചര്യം മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവുമെന്നും ഞാന്‍ കരുതുന്നു. ഒരു മികച്ച ടീമും, മികച്ച കളിക്കാരനും സ്വയം തന്നെക്കുറിച്ച് ശ്രദ്ധിക്കുന്നതിനു പകരം ടീമിനെക്കുറിച്ച് കൂടുതല്‍ വിശാലമായി മനസ്സിലാക്കുന്നവരാണ്. അശ്വിന്‍ ഇക്കാര്യം മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇതാണ് ഏറ്റവും പ്രധാനമെന്നും ലക്ഷ്മണ്‍ വിശദമാക്കി.

 കോലിയുടെ വിശദീകരണം

കോലിയുടെ വിശദീകരണം

ഓവല്‍ ടെസ്റ്റിന്റെ ടോസിനു ശേഷം എന്തുകൊണ്ടാണ് അശ്വിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു പരിഗണിക്കാതിരുന്നതെന്നു കോലി തുറന്നു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനു നാലു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ടെന്നും ഇവര്‍ക്കെതിരേ ജഡേജയ്ക്കു നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുമെന്നുമായിരുന്നു ഏക സ്പിന്നറായി ജഡേജയെ തന്നെ കളിപ്പിച്ചതിനെക്കുറിച്ച് കോലിയുടെ വിശദീകരണം.

 രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

അശ്വിനെ ഓവല്‍ ടെസ്റ്റിലും ഇന്ത്യ ഒഴിവാക്കിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കണമെന്നു വരെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
ഓവലില്‍ അഹങ്കാരിയും കോമാളിയുടെ മുഖവുമുള്ള വിരാട് കോലി വന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡ്ഢിയായ ക്യാപ്റ്റനാണ് തങ്ങളുടേതെന്നു തിരിച്ചറിഞ്ഞ് ബിസിസിഐ അദ്ദേഹത്തെ പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു യൂസര്‍ തുറന്നടിച്ചിരുന്നു.
ഒരു കളിക്കാരനെന്ന നിലയില്‍ അശ്വിനെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും എത്രയും വേഗം വിരമിക്കുന്നതാണ് നല്ലതെന്നുമെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. സ്റ്റാര്‍ പ്ലെയേഴ്‌സിന്റെ കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ കോലിക്കു അധികാരം നല്‍കരുതെന്നായിരുന്നു മറ്റൊരു യൂസര്‍ ആവശ്യപ്പെട്ടത്.

ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച

ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച

ഓവല്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയകപ്പെട്ട ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം സെഷനില്‍ 50 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 119 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊഴികെ (50) മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 96 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കെഎല്‍ രാഹുല്‍ (17), അജിങ്ക്യ രഹാനെ (14), രോഹിത് ശര്‍മ (11), രവീന്ദ്ര ജഡേജ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

 ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Thursday, September 2, 2021, 20:19 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X