ഐസിസി റാങ്കിംഗില്‍ അശ്വിന്‍ ഒന്നാമത്, രണ്ടാമത്തെ മാത്രം ഇന്ത്യക്കാരന്‍!
ദുബായ്: ഐ സി സി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി രവിചന്ദ്ര അശ്വിന്‍. ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിംഗ് ബേദിയാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളര്‍. അശ്വിനെ പോലെ തന്നെ ബേദിയും സ്പിന്‍ ബൗളറായിരുന്നു. 1973 ലായിരുന്നു ബേദി ഈ നേട്ടത്തിലെത്തിയത്.
കരിയറില്‍ ആദ്യമായിട്ടാണ് അശ്വിന്‍ ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. നേരത്തെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ ഒന്നാമതെത്തിയിരുന്നു. ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന അശ്വിന്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ പരിക്കിനെ തുടര്‍ന്നാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത്.

അത്യപൂര്‍വ്വ റെക്കോര്‍ഡ്
ബൗളിംഗില്‍ ഒന്നാമതെത്തുന്ന രണ്ടാമത്ത ഇന്ത്യക്കാരന്‍ എന്ന അത്യപൂര്‍വ്വ റെക്കോര്‍ഡാണ് ചെന്നെ സ്വദേശിയായ ്അശ്വിന് സ്വന്തമായിരിക്കുന്നത്.

അശ്വിന് ഇരട്ടമധുരം
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ലോകത്ത് ഒന്നാം നമ്പറാണ് അശ്വിന്‍ ഇപ്പോള്‍.

ബേദി ഒന്നാമന്‍
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബൗളറുമായ ബിഷന്‍ സിങ് ബേദിയാണ് ഇക്കാര്യത്തില്‍ അശ്വിന്റെ മുന്നിലുള്ള ഒരേ ഒരു ഇന്ത്യക്കാരന്‍

ജഡേജ ആദ്യ പത്തില്‍
കരിയര്‍ ബെസ്റ്റ് റാങ്കുമായി രവീന്ദ്ര ജഡേജ ആറാമതുണ്ട്. ആദ്യപത്തിലുള്ള രണ്ട് ഇന്ത്യക്കാര്‍ അശ്വിനും ജഡേജയുമാണ്

ബാറ്റിങില്‍ സ്മിത്ത്
ഐ സി സി പ്ലെയറായ സ്റ്റീവ് സ്മിത്താണ് ബാറ്റിങിലെ ഒന്നാം റാങ്കില്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications